ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റിന്‍റെ ‘അപ്പാപ്പനും മോനും: ഒരു പ്രേത കഥ’ ടൊറന്‍റോയിൽ അവതരിപ്പിച്ചു
ഈസ്റ്റർ ദിനത്തിൽ ടൊറന്‍റോയിൽ ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റിന്‍റെ "അപ്പാപ്പനും മോനും: ഒരു പ്രേത കഥ" നാടകം അവതരിപ്പിച്ചു.

ടൊറന്‍റോ ∙ ഈസ്റ്റർ ദിനത്തിൽ ടൊറന്‍റോയിൽ ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റിന്‍റെ "അപ്പാപ്പനും മോനും: ഒരു പ്രേത കഥ" അവതരിപ്പിച്ചു. ജനപങ്കാളിത്തവും അവതരണ മികവും നാടകത്തിന്‍റെ പ്രത്യേക്തകളായിരുന്നു. ഹൊറർ-കോമഡി ഇനത്തിൽ പെടുന്ന ഈ നാടകം, 'അപ്പാപ്പനും മോനും - ഒരു ക്രിസ്മസ് മൂവി' എന്ന വിജയകരമായ നാടകത്തിന് പിന്നാലെ ഹൊറർ കോമഡി പ്രമേയത്തിലാണ് ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റ് പുതിയ നാടകവുമായി രംഗത്ത് എത്തിയത്.
ടൊറന്‍റോയിലെ ചൈനീസ് കൾച്ചറൽ മെഗാഷോ സെന്‍ററിൽ അരങ്ങേറിയ നാടകത്തിൽ 75-ലധികംപ്രഫഷനൽ കലാകാരന്മാർക്കൊപ്പം കാനഡയിലെ യുവ കലാകാരന്മാരും അണിനിരന്നു. ഏകദേശം 150 അംഗങ്ങൾ വരുന്ന ലെവിറ്റേറ്റ് ടീമിന്‍റെ മൂന്നു മാസത്തെ കഠിനാധ്വാനത്തിന്‍റെ വിജയമാണ് ഈ നാടകമെന്ന് ക്രിയേറ്റീവ് ഡയറക്ടർ ജയദേവ് വേണുഗോപാലും (JD) സിഇഒ ജെറിൻ രാജും അറിയിച്ചു.
ലെവിറ്റേറ്റ് എന്‍റർടൈൻമെന്‍റ് കാനഡയിലെ വിവിധ നഗരങ്ങളിൽ മലയാളി അസോസിയേഷനുകളുടെ സഹകരണത്തോടെ ഈ നാടകം അവതരിപ്പിക്കാനും പദ്ധതിയിടുന്നു. കാനഡയിലെത്തുന്ന യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലെവിറ്റേറ്റ് എന്‍റർടൈൻമെന്റിന്‍റെ ലക്ഷ്യം. ട്രിനിറ്റി ഗ്രൂപ്പ്, പൈനാപ്പിൾ മോർഗേജ്, അമോവായ് ഇമിഗ്രേഷൻ, സ്കാർബറോയിലെ തറവാട് റസ്റ്ററന്‍റ് എന്നിവരായിരുന്നു നാടകത്തിന്‍റെ സ്‌പോൺസർമാർ.