കെസിസിഎൻഎ നാഷനൽ ഫാമിലി കൺവൻഷന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി
ഡാലസ് ∙ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) യുടെ 15-ാമത് നാഷനൽ ഫാമിലി കൺവൻഷന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് ഷാജി ഏടാട്ടും കൺവെൻഷൻ കമ്മറ്റികൾക്കുവേണ്ടി കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും അറിയിച്ചു

ഡാലസ് ∙ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) യുടെ 15-ാമത് നാഷനൽ ഫാമിലി കൺവൻഷന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കെ.സി.സി.എൻ.എ. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് ഷാജി ഏടാട്ടും കൺവെൻഷൻ കമ്മറ്റികൾക്കുവേണ്ടി കൺവെൻഷൻ ചെയർമാൻ ജെറിൻ കുര്യൻ പടപ്പമ്മാക്കിലും അറിയിച്ചു .
ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്‍റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ ജൂലൈ 4 ,5 ,6 ,7 തീയതികളിൽ ലോക പ്രശസ്തമായ സാൻ അന്‍റോണിയയിലെ റിവർ വാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്‍ററിലാണ് നടത്തപ്പെടുന്നത് . കൺവെൻഷൻ സെന്‍ററിനോടനുബന്ധിച്ചുള്ള ഗ്രാൻഡ് ഹയത്ത്, മാരിയട്ട് റിവർ വാക്, മാരിയട്ട് റിവർ സെന്‍റർ എന്നീ മൂന്നു ഹോട്ടലുകളിലായിയാണ് കൺവെനിഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇത്തവണത്തെ കൺവൻഷന്‍റെ തീം : "ഒരുമയിൽ തനിമയിൽ വിശ്വാസനിറവിൽ !" എന്നതാണ് . പ്രസിഡന്‍റ് ഷാജി എടാട്ടിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം വിവിധ മേഖലകളിലായി അൻപതിൽപരം കൺവൻഷൻ കമ്മറ്റികളും കെ സി. സി. എൻ എ. നാഷനൽ കൗൺസിൽ അംഗങ്ങളും കൺവൻഷന്‍റെ വിജയത്തിനായി അക്ഷീണം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു.
ഇത്തവണ ആയിരത്തഞ്ഞൂറോളം യുവജനങ്ങൾ ഇതുവരെ പരാപാടിയിൽ പങ്കെടുക്കുന്നതായി റജിസ്റ്റർ ചെയ്തു കഴിഞ്ഞു . 33 വയസ്സ് പിന്നിട്ട അവിവിവാഹാതിരായ യുവജനങ്ങൾക്കായി ഇത്തവണ പ്രത്യേകമായ പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങുന്നു .
ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് മെഗാ ഷോ "മ്യൂസിക്കൽ & കോമഡി നൈറ്റ് " , 300 -ൽപ്പരം ചെണ്ടമേളക്കാർ അണിനിരക്കുന്ന മെഗാ ചെണ്ടമേളം , ലോക പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ആകാശ് സിങ് ഷോ, പ്രശസ്‌ത ഡിജെ & ഡ്രമ്മർ DJ iLLEST പെർഫോർമൻസ് എന്നിവ ഇത്തവണത്തെ കൺവൻഷൻന്‍റെ പ്രധാന ആകർഷണങ്ങളാണ് .
യൂണിറ്റ് അടിസ്ഥാനത്തിലുള്ള കലാ കായിക മത്സരങ്ങൾ , വിനോദ പരിപാടികൾ , കൺവൻഷൻ റാലി, പ്രബന്ധങ്ങൾ , പ്രമേയങ്ങൾ ,സെമിനാറുകൾ , പൂർവികരെ ആദരിക്കൽ ,യുവജനങ്ങൾക്കുള്ള പ്രത്യക വിനോദ പരിപാടികൾ തുടങ്ങി നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത് .
കൺവൻഷന്‍റെ രണ്ടാം ദിനമായ ജൂലൈ 5 ന് രാവിലെ 9 മണിക്ക് 21 യൂണിറ്റുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ ഘോഷയാത്ര നടക്കും . അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ ഇന്ത്യൻ റസ്റ്ററന്‍റുകളാണ് കൺവൻഷനായി ഫൂഡ് ഒരുക്കുന്നത് .ഈ മേഖലയിൽ പരിണിത പ്രജ്ഞരായ ഫൂഡ് കമ്മിറ്റി കൊതിയൂറുന്ന നാടൻ കേരളീയ വിഭവങ്ങളും ,നോർത്ത് ഇന്ത്യൻ,ചൈനീസ്, കോണ്ടിനെന്‍റൽ ഡിഷുകൾ കോർത്തിണക്കിക്കൊണ്ടു വിഭവ സമൃദ്ധമായ ഫൂഡ് മെനു ആണ് അവതരിപ്പിച്ചിരിക്കുന്നത് .
സാൻ അന്‍റോണിയോ മേഖലയിലെ പ്രധാന ടൂറിസം ഫൂഡ് ഹബ് പോയിന്‍റുകൾ കോർത്തിണക്കികൊണ്ടു വളരെ വിശദമായ ഒരു ടൂറിസം ഗൈഡാണ് , സൈറ്റ് സീങ് ആൻഡ് ഡെസ്റ്റിനേഷൻ എക്സ്പിരിയൻസ് കമ്മറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത് .
ഷിക്കാഗോ, ന്യൂയോർക്, ഹൂസ്റ്റൺ, ഡാലസ്, സാൻ അന്‍റോണിയോ, ബോസ്റ്റൺ, ഫിലഡൽഫിയ, വാഷിങ്‌ടൻ ഡിസി, അറ്റ്ലാന്‍റ, റ്റാംപ, മായാമി, ലാസ് വേഗസ്, ലൊസാഞ്ചലസ്, സാൻ ഹോസേ, സാക്രമെന്‍റോ, ഒഹായോ,ഡിട്രോറ്റ്-വിൻഡ്‌സ്സർ,മിനിസോഡ യൂണിറ്റുകളിൽ നിന്നും, കാനഡയിലെ കാനഡ, കാൽഗറി യൂണിറ്റുകളിൽ നിന്നുമായി ക്നാനായ സമൂഹം കൺവെൻഷനിൽ പങ്കെടുക്കാൻ എത്തും. ഇന്ത്യയിൽ നിന്നും ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ക്നാനായ സമുദായ നേതാക്കളും ആത്മീയാചാരന്മാരും പ്രതിഭകളും ഈ ക്നാനായ സമുദായ കൺവൻഷനിൽ പങ്കെടുക്കുവാൻ എത്തിച്ചേരും .