ട്രംപിന്‍റെ നിലപാടിനോട് അനുകൂലമായി പ്രതികരിച്ച് പുട്ടിൻ
ഹൂസ്റ്റണ്‍∙ യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് കാറ്റ് മാറി വീശുമ്പോള്‍ രാജ്യാന്തര രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ എന്നാണ് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ഇതിനു കാരണമായിരിക്കുന്നത് യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന

ഹൂസ്റ്റണ്‍∙ യുഎസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് കാറ്റ് മാറി വീശുമ്പോള്‍ രാജ്യാന്തര രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ എന്നാണ് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ഇതിനു കാരണമായിരിക്കുന്നത് യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്‍റെ പ്രസ്താവനയാണ്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ട്രംപിന്‍റെ വാക്കുകള്‍ ഗൗരവമായി എടുക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമർ പുട്ടിന്‍ വ്യക്തമാക്കിയത്. ഇതാദ്യമായാണ് പുട്ടിന്‍റെ ഭാഗത്തു നിന്ന് യുഎസിന് അനുകൂലമായി ഒരു മറുപടി ഈ വിഷയത്തില്‍ ലഭിക്കുന്നത്. പ്രാദേശിക സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത് കസാക്കിസ്ഥാനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പുട്ടിന്‍റെ പ്രതികരണം.
പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുക്രെയ്ന്‍ യുദ്ധം വേഗത്തില്‍ പരിഹരിക്കുമെന്നുള്ള ട്രംപിന്‍റെ സമീപകാല പ്രസ്താവനകളോട് പുടിന്‍ അനുകൂലമായി പ്രതികരിക്കുകയായിരുന്നു. 'പ്രസിഡന്‍റ് സ്ഥാനാർഥി’ എന്ന നിലയില്‍, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
‘‘റഷ്യ ഇതിനെ പൂര്‍ണ്ണമായും ഗൗരവമായി കാണുന്നു.അദ്ദേഹം ഇത് എങ്ങനെ നടപ്പാക്കാന്‍ പദ്ധതിയിടുന്നു എന്നത് എനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം അത് ആത്മാര്‍ത്ഥമായി അര്‍ത്ഥമാക്കുന്നു എന്നതില്‍ എനിക്ക് സംശയമില്ല, ഞങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നു’’ – പുട്ടിന്‍ വ്യക്തമാക്കി..