യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ കടുത്ത ആരോപണങ്ങളാണ് എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉന്നിയിക്കുന്നത്.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ കടുത്ത ആരോപണങ്ങളാണ് എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉന്നിയിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ കടുത്ത ആരോപണങ്ങളാണ് എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉന്നിയിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെതിരെ കടുത്ത ആരോപണങ്ങളാണ് എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉന്നിയിക്കുന്നത്. കാര്യപ്രാപ്തിയില്ലാത്ത ബൈഡന്‍ ലോകത്തെ മൂന്നാം ലോക യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.  രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. ബൈഡന്‍റെ നേതൃത്വം ഭാവനാശൂന്യമാണ്. ബൈഡനെ താൻ ബഹുമാനിക്കുന്നില്ല. മത്സരത്തില്‍ നിന്ന് പിന്മാറാനുള്ള ഡെമോക്രാറ്റുകളുടെ ആഹ്വാനങ്ങളെ പ്രസിഡന്‍റ് എതിർക്കും

ബൈഡന് അഹംഭാവമാണ്. അദ്ദേഹം  അത് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സംവാദത്തിലെ മോശം  പ്രകടനത്തെത്തുടര്‍ന്ന് ബൈഡന്‍ മാറിനില്‍ക്കാനുള്ള ആഹ്വാനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും അതു സംഭവിക്കില്ലെന്ന് ട്രംപ് വിശ്വസിക്കുന്നു. ബൈഡന്‍ പിന്‍വാങ്ങുകയാണെങ്കില്‍, അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ഥിയാകുമെന്നുമാണ് ട്രംപ് പ്രവചിക്കുന്നത്. 

Image Credit: X/FLOTUS
ADVERTISEMENT

∙ 'ക്ഷുഭിത'യായി ജിൽ ബൈഡൻ
മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന ഡെമോക്രാറ്റുകളെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് 'ക്ഷുഭിത'യായി. വാഷിങ്‌ടൻ പോസ്റ്റിലെ മാധ്യമപ്രവർത്തകൻ പങ്കുവച്ച വിഡിയോയിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി നിങ്ങള്‍ എന്തിനാണ് എന്നോട് ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത്. നിങ്ങള്‍ക്ക് എന്നെ അറിയാം, എന്നോട് അലറരുത്, എന്നെ സംസാരിക്കാന്‍ അനുവദിക്കൂ' – എന്ന്  'ക്ഷുഭിത'യായി പറയുന്ന ജിൽ ബൈഡനെ കാണാം. 

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും (Photo by Eros Hoagland / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ബൈഡന്‍റെ സ്ഥാനാർഥിത്വത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭിന്നത
ബൈഡന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പ്രമുഖ പിന്തുണക്കാരനായ കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം, ബൈഡന്‍ മാറിനില്‍ക്കാനുള്ള ആഹ്വാനങ്ങളെ വിമര്‍ശിച്ചു. അവ ആര്‍ക്കും  'സഹായകരമല്ല' എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതുപോലെ, പ്രതിനിധി അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് 'ജോ ബൈഡന്‍ ഞങ്ങളുടെ നോമിനി' എന്ന് ഉറച്ചു പറയുകയും അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

യുഎസ് പ്രസിഡന്റ് ജോ ബൈഡനു ഭാര്യ ജിൽ ബൈഡനും. CHIP SOMODEVILLA / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP
ADVERTISEMENT

∙ ആരോഗ്യനില സംബന്ധിച്ച് വിവാദം
പാര്‍ക്കിന്‍സണ്‍സ് രോഗ വിദഗ്ധന്‍ ഒന്നിലധികം തവണ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറിക്ക് പ്രസിഡന്‍റ് ബൈഡന്‍റെ ആരോഗ്യത്തെക്കുറിച്ച് കടുത്ത ചോദ്യങ്ങള്‍ നേരിട്ടു. സന്ദര്‍ശനങ്ങള്‍ ബൈഡന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ജീന്‍-പിയറി വ്യക്തമായ ഉത്തരം നല്‍കിയതുമില്ല. 

Image Credit:Fb/Donald J. Trump

∙ട്രംപിന്‍റെ  റണ്ണിങ് മേറ്റ്  ഉടൻ
യോഗ്യരായ സ്ഥാനാഥികളുടെ ബാഹുല്യം ചൂണ്ടിക്കാട്ടി ട്രംപിന്‍റെ പ്രചാരണത്തിന്‍റെ മുതിര്‍ന്ന ഉപദേഷ്ടാവായ ജേസണ്‍ മില്ലര്‍ മുന്‍ പ്രസിഡന്‍റ് റണ്ണിങ് മേറ്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി. 

English Summary:

Is Biden Leading The Nation Into World War III - Assessments

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT