ഹെലൻ ജോബി മംഗലത്തേട്ട്‍ കെ. സി. സി. എൻ. എ. കൺവെൻഷൻ കലാതിലകം
ടെക്‌സസിലെ സാൻ അന്‍റോണിയോയിൽ നടന്ന ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) 15-ാമത് വാർഷിക കൺവെൻഷനിൽ നടന്ന കലോത്സവത്തിൽ ഹെലൻ ജോബി മംഗലത്തേട്ട് കലാതിലകം പട്ടം നേടി.

ഡിട്രോയിറ്റ് ∙ ടെക്‌സസിലെ സാൻ അന്‍റോണിയോയിൽ നടന്ന ക്നാനായ കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) 15-ാമത് വാർഷിക കൺവെൻഷനിൽ നടന്ന കലോത്സവത്തിൽ ഹെലൻ ജോബി മംഗലത്തേട്ട് കലാതിലകം പട്ടം നേടി. ലളിതഗാനം, പ്രസംഗം, സിനിമാറ്റിക് ഡാൻസ് എന്നീ വ്യക്തിഗത ഇനങ്ങളിലും പുരാതനപ്പാട്ട്, സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഹെലൻ ഈ നേട്ടം കൈവരിച്ചത്.
2023-ൽ മിഷിഗൻ സ്റ്റേറ്റ് ഹൈസ്കൂൾ ഡിബേറ്റ് വിജയിയായ ഹെലൻ ചിത്രരചന, അഭിനയം, ഭരതനാട്യം, കർണാടിക് സംഗീതം എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട് മിഷിഗനിലെ ഡിട്രോയിറ്റിൽ താമസിക്കുന്ന മംഗലത്തേട്ട്‍ ജോബി & മഞ്ജു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് 14 വയസ്സുകാരിയായ ഹെലൻ. സ്റ്റർലിങ്ങ് റൈറ്റ്സ് യൂട്ടിക്ക അക്കാഡമി ഫോർ ഇന്‍റർനാഷനൽ സ്റ്റഡീസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹെലന്റെ സഹോദരിമാരായ ക്രിസ്റ്റീനും മെഗനും കെ.സി.സി.എൻ.എ കൺവെൻഷനുകളിൽ കലാതിലകം പട്ടം നേടിയിട്ടുള്ളവരാണ്.
കെ.സി.സി.എൻ. എയുടെ ഈ ഭരണസമിതിയുടെ പ്രസിഡന്‍റ് ഷാജി എടാട്ടിന്‍റെയും ടീമിന്റെയും, കൺവെൻഷൻ ചെയർമാൻ ജെറിൻ ലൂക്ക് പടപ്പറമ്പിൽന്റെയും നേതൃത്വത്തിലാണ് സാൻ അന്‍റോണിയോ കൺവൻഷൻ നടന്നത്. ആർട്ട് & ലിറ്റററി മത്സരങ്ങൾക്ക്, മരിയാ പതിയിൽ ചെയർ പേഴ്സണായി, സിറിൽ വടകര, ആരതി കാരക്കാട്ട്, ബിനു എടകര എന്നിവർ അടങ്ങിയ കമ്മിറ്റിയും മികച്ച നിലയിലാണ് നേതൃത്വം നൽകിയത്
(വാർത്ത ∙ വിനോദ് കൊണ്ടൂർ)