പാക്കിസ്ഥാനിൽ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി
പാക്കിസ്ഥാനിലെ ഗോണ്ടൽ ഫാം കോട്രി ഗ്രാമത്തിലെ ദരിദ്രരും ദുർബലരുമായ സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് ശുദ്ധജല ദൗർലഭ്യം പരിഹരിക്കാൻ നീക്കവുമായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് വർഗീസ്.

കറാച്ചി∙ പാക്കിസ്ഥാനിലെ ഗോണ്ടൽ ഫാം കോട്രി ഗ്രാമത്തിലെ ദരിദ്രരും ദുർബലരുമായ സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്ക് ശുദ്ധജല ദൗർലഭ്യം പരിഹരിക്കാൻ നീക്കവുമായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് വർഗീസ്. 50 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് ഇദ്ദേഹം ആരംഭിച്ചത്. കിണറുകൾ കുഴിക്കുന്നതും വാട്ടർ പമ്പുകൾ സ്ഥാപിക്കുന്നതും പദ്ധതിയിലുൾപ്പെടുന്നു.
ഫാം കോട്രി ഗ്രാമത്തിലുള്ള ഷെറ മസിഹിന്‍റെയും നസ്രീന്‍റെയും വീട്ടിൽ വാട്ടർ പമ്പ് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കമിട്ടതായി സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. പാക്കിസ്ഥാനിലെ ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതിക്ക് ഫാ. ജോസഫ് വർഗീസ് ആണ് സാമ്പത്തിക സഹായം നൽകുന്നത്. ഈ പദ്ധതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആർക്കും ഫാ. ജോസഫ് വർഗീസ് മുഖേന തങ്ങളെ പിന്തുണയ്‌ക്കാമെന്ന് ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു.
ഈ പദ്ധതിയിലൂടെ ഗ്രാമവാസികളുടെ ആരോഗ്യം സംരക്ഷിക്കാനും ജീവിത നിലവാരം ഉയർത്താനുമാണ് ലക്ഷ്യം. ഫാ. ജോസഫ് വര്‍ഗീസ് നിലവിൽ സൗത്ത് ഫ്ലോറിഡയിലെ മയാമിയില്‍ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരിയാണ്. ഭാര്യ ജെസി വര്‍ഗീസ്. മക്കള്‍: യൂജിന്‍ വര്‍ഗീസ്, ഈവാ സൂസന്‍ വര്‍ഗീസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് ടോളറന്‍സില്‍ (IRFT) അംഗവും, ഹോളി സോഫിയാ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സ്‌കൂള്‍ ഓഫ് തിയോളജിയിലെ അഡ്ജക്ട് പ്രഫസറുമാണ് ഫാ. ജോസഫ് വര്‍ഗീസ്.