മോൻസ് ജോസഫ് , ലാലു അലക്സ്, ഡോ.ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവർക്ക് മിസോറി സിറ്റിയുടെ ആദരവ്
മിസോറി സിറ്റി ∙ മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ അഡ്വ. മോൻസ് ജോസഫ്, ചലച്ചിത്ര നടൻ ലാലു അലക്സ്, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവരെ മിസോറി സിറ്റി ആദരിച്ചു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മൂവർക്കും പ്രശംസാപത്രം നൽകിയാണ് ആദരവ് അർപ്പിച്ചത്. മലയാളികൾ തന്റെ സിറ്റിയിലേക്ക് കടന്നു

മിസോറി സിറ്റി ∙ മുൻ മന്ത്രിയും കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായ അഡ്വ. മോൻസ് ജോസഫ്, ചലച്ചിത്ര നടൻ ലാലു അലക്സ്, ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവരെ മിസോറി സിറ്റി ആദരിച്ചു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മൂവർക്കും പ്രശംസാപത്രം നൽകിയാണ് ആദരവ് അർപ്പിച്ചത്. മലയാളികൾ തന്റെ സിറ്റിയിലേക്ക് കടന്നു വരുമ്പോൾ ജന്മനാട് തന്നെ കാണാൻ വരുന്നതുപോലെ ആണെന്നും വ്യത്യസ്ത മേഖലയിലെ വ്യത്യസ്തരായ മൂന്ന് വ്യക്തിത്വങ്ങളെ സിറ്റിക്ക് സ്വീകരിക്കുവാൻ സാധിച്ചതിൽ ചാരിതാർഥ്യം ഉണ്ടെന്ന് മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു.
മലയാളികൾക്ക് അഭിമാനിക്കാവുന്ന അമേരിക്കൻ മേയറാണ് റോബിൻ ഇലക്കാട്ടെന്ന് ആദരവ് സ്വീകരിച്ചു കൊണ്ട് അഡ്വ. മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ഈയിടെ ഉണ്ടായ കൊടുങ്കാറ്റിൽ മിസോറി സിറ്റിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് മേയർ റോബിൻ ഇലക്കാട്ട് ഉദ്യോഗസ്ഥർക്കൊപ്പവും, സിറ്റിയിലെ ജനങ്ങൾക്കൊപ്പവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത് സിറ്റിയിലെ ജനങ്ങൾ അഭിമാനത്തോടെയാണ് ഏതാണ്ട് നൂറോളം കുടുംബങ്ങൾ തന്നോട് പങ്കു വെച്ചത്.
ഇങ്ങനെ ഒരു മേയർ അമേരിക്കയിൽ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ്. അത് ഞങ്ങൾ പൊതുപ്രവർത്തകർക്കും, പ്രത്യേകിച്ച് മലയാളികൾക്കും അഭിമാനകരമായ നിമിഷമാണ് അദ്ദേഹം സമാനിക്കുന്നത്. ഒന്നാം തവണയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച റോബിൻ ഇലക്കാട്ട് മിസോറി സിറ്റിയിൽ നടത്തിയ ഭരണപരിഷ്കാരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ജനങ്ങൾ അത് സ്വീകരിക്കുകയും ചെയ്തതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ജനസ്വീകാര്യത കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ക്നാനായ കൺവൻഷൻ വേദിയിൽ റോബിൻ ഇലക്കാട്ട് നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ ഫാനായി മാറിയ തനിക്ക് മിസോറി സിറ്റിയിലേക്ക് വന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രവർത്തന വിജയത്തിന്റെ ടെക്നിക്ക് മനസിലായി. ജനങ്ങളോടൊപ്പം നിന്നാൽ ലോകത്തിന്റെ ഏത് സ്ഥലത്തായാലും ഒരു നേതാവിന് ജനകീയനായി തീരാൻ അധികം സമയം വേണ്ടി വരില്ല എന്ന് റോബിൻ ഇലക്കാട്ട് തെളിയിച്ചിരിക്കുന്നു എന്ന് ചലച്ചിത്ര നടൻ ലാലു അലക്സും പറഞ്ഞു.
ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രശ്നങ്ങൾ, തുടർ ചികിത്സ തുടങ്ങിയ വിഷയങ്ങളിൽ മിസോറി സിറ്റിയും കേരളവും തമ്മിൽ ഒരു എക്സ്ചേഞ്ച് പ്രോഗ്രാം നടപ്പിലാക്കാൻ ശ്രമിക്കുമെന്നും മേയർ റോബിൻ ഇലക്കാട്ടിന്റെ ജനസമ്മതി തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രയാന്ത സെന്റർ ഫോർ ചൈൽഡ് ഡവലപ്പ്മെന്റ് (കൊച്ചി ) ഡയറക്ടർ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി അഭിപ്രായപ്പെട്ടു. മിസോറി സിറ്റിയുടെ വളർച്ചയിൽ മലയാളത്തിന്റെ മേയറുടെ കൈയ്യൊപ്പ് സിറ്റിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റി മാനേജർ ഏയ്ഞ്ചൽ എൽ ജോൺസ്, ജയിംസ് തെക്കനാട്ട് ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.