വിദേശവനിത കാട്ടിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞത് 40 ദിവസം; മുൻ ഭർത്താവാണ് കെട്ടിയിട്ടതെന്നും രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കുറിപ്പ്
ന്യൂയോർക്ക് / മുംബൈ ∙ വിദേശ വനിത ലളിത കായി (50) സിന്ധുദുർഗ് വനത്തിൽ കെട്ടിയിട്ട നിലയിൽ കഴിഞ്ഞത് 40 ദിവസം. ഇവരുടെ പക്കൽ നിന്നു കണ്ടെടുത്ത കുറിപ്പിലാണ് ഈ വിവരമുള്ളത്. മുൻ ഭർത്താവാണ് െകട്ടിയിട്ടതെന്നും രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കുറിപ്പിലുണ്ട്.

10 വർഷം മുൻപ് യോഗ പഠിക്കാനാണ് ലളിത ഇന്ത്യയിൽ എത്തിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ യോഗയും ധ്യാനവുമായി മുന്നോട്ടു പോകുന്നതിനിടെ പരിചയപ്പെട്ടയാളുമായി അടുത്തു. പിന്നീട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് ഏതാനും മാസം മുൻപാണ് ഗോവയിൽ എത്തിയത്. മുൻ ഭർത്താവിനെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുഎസ് പാസ്പോർട്ടിന്റെ പകർപ്പ്, തമിഴ്നാട്ടിൽ നിന്നുള്ള ആധാർ കാർഡ് എന്നിവയും കണ്ടെത്തിയിരുന്നു.
ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ, ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ലളിതയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വെള്ളവും ഭക്ഷണവുമില്ലാതെ ഇത്രയേറെ ദിവസം ജീവിക്കാൻ കഴിയുമെന്നു കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാൽ, കുറിപ്പിന്റെയും രേഖകളുടെയും ആധികാരികതയും പരിശോധിക്കുന്നുണ്ട്.