ഈ വിവാദത്തിന് തുടക്കമിട്ടത് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ്.

ഈ വിവാദത്തിന് തുടക്കമിട്ടത് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വിവാദത്തിന് തുടക്കമിട്ടത് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ ചൊല്ലി പുതിയ വിവാദം യുഎസ് രാഷ്ട്രീയത്തിൽ കത്തിപടരുകയാണ്. കമല ഇന്ത്യൻ വംശജയാണോ അതോ കറുത്ത വര്‍ഗക്കാരിയാണോ എന്നതാണ് അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയ വിവാദം. ഈ വിവാദത്തിന് തുടക്കമിട്ടത് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ്. ട്രംപിനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തുണ്ടെങ്കിലും മുന്‍ പ്രസിഡന്‍റ് വംശീയമായി ജനതയെ വിഭജിക്കുകയാണെന്ന ആരോപണവുമായി എതിര്‍ വിഭാഗവും രംഗത്തുവന്നു.

ഡെമോക്രാറ്റ് കമലാ ഹാരിസ് ശരിക്കും കറുത്ത വര്‍ഗക്കാരിയാണോ അതോ രാഷ്ട്രീയ നേട്ടത്തിനായി വംശത്തെ ഉപയോഗിക്കുന്നുണ്ടോ എന്ന് ഡോണൾഡ് ട്രംപ് ചോദിച്ചതാണ് വിവാദമായത്. ട്രംപ് വംശീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശവുമായി വിവാദം സൃഷ്ടിച്ചുവെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.

ADVERTISEMENT

കമലാ ഹാരിസ് ഇന്ത്യന്‍, ജമൈക്കന്‍ വംശപാരമ്പര്യം ഉള്ള വ്യക്തിയാണ്. അമ്മ ഇന്ത്യയില്‍ നിന്നും അച്ഛന്‍റെ ജമൈക്കയില്‍ നിന്നുമാണ്. ഈ വസ്തുത പൊതു രേഖകളില്‍ നിന്ന് അവര്‍ ഒരിക്കലും മറച്ചുവച്ചിട്ടുമില്ല. വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ആയിരുന്നു കമലാ ഹാരിസിന്‍റെ വിദ്യാഭ്യാസം. ചരിത്രപരമായി കറുത്തവര്‍ഗ്ഗക്കാരായ വിദ്യാർഥികള്‍ക്ക് അവസരം നല്‍കിയ സമ്പന്നമായ ചരിത്രമുള്ള പ്രമുഖ സ്ഥാപനമാണിത്. കൂടാതെ രാജ്യത്തെ ഏറ്റവും പഴയ ആഫ്രിക്കന്‍ അമേരിക്കന്‍ സോറിറ്റിയായ ആല്‍ഫ കപ്പ ആല്‍ഫയിലെ സജീവ അംഗവുമാണ് കമല.

കൂടാതെ, സാന്‍ ഫ്രാന്‍സിസ്‌കോയിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ബ്ലാക്ക് ലോ സ്റ്റുഡന്‍റ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റ് സ്ഥാനം കമല ഹാരിസ് വഹിച്ചിട്ടുണ്ട്. ഇതിനു പുറമേ സെനറ്റിലെ തന്‍റെ കാലാവധിയിലുടനീളം കോണ്‍ഗ്രഷണല്‍ ബ്ലാക്ക് കോക്കസുമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.  'വിഭജനത്തിന്‍റെയും അനാദരവിന്‍റെയും' ' പഴയ ഷോ' ആണെന്ന് ട്രംപിന്‍റെ പരാമര്‍ശങ്ങൾ എന്ന് കമല ഹാരിസ് പറഞ്ഞു. 

ADVERTISEMENT

ഷിക്കാഗോയില്‍ കറുത്തവര്‍ഗക്കാരായ പത്രപ്രവര്‍ത്തകരുടെ ഒരു സമ്മേളനത്തിനിടെയാണ് തന്‍റെ എതിരാളിക്കെതിരായ വംശീയവും വിവേചനരഹിതവുമായ പരാമര്‍ശം ട്രംപ് നടത്തിയത്. വംശീയമായി ജനങ്ങളെ വേര്‍തിരിക്കുന്നു എന്ന് മുന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്നവര്‍ ആയുധമാക്കിയതോടെയാണ് പരാമര്‍ശം വൈറലായത്. 

വൈറ്റ് ഹൗസ് ട്രംപിന്‍റെ അഭിപ്രായങ്ങളോട് അതിവേഗം പ്രതികരിച്ചു. ട്രംപിന്‍റെ പരാമര്‍ശങ്ങളെ 'അപമാനം' എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. ''ഒരാള്‍ ആരാണെന്നും അവര്‍ എങ്ങനെ തിരിച്ചറിയണമെന്നും പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു. ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ കറുത്ത വനിതയാണ് കരീന്‍ എന്നതാണ് മറ്റൊരു കൗതുകം.  

English Summary:

Is she Indian or Black?' Donald Trump Questions Kamala Harris' Identity at Black Journalists' Convention

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT