സംവാദത്തിന് മുന്നോടിയായി ട്രംപ് തുളസിയുമായി കൂടിക്കാഴ്ച്ച നടത്തി
എങ്കിലും ഡിബേറ്റിനു തൊട്ടു മുൻപ് ഒരു മുൻ പ്രമുഖ ഡെമോക്രാറ്റിക് വനിതാ നേതാവുമായി ട്രംപ് സംസാരിച്ചതു വെറും കുശലാന്വേഷണം മാത്രം ആകാൻ സാധ്യതയില്ല.

വാഷിങ്‌ടൻ ∙ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജനപ്രതിനിധി തുളസി ഗബാർഡുമായി നടത്തിയ ചർച്ചകൾക്ക് വലിയ പ്രാധാന്യം നൽകി രാഷ്ട്രീയ നിരീക്ഷകർ. സെപ്റ്റംബർ 10 ന് ട്രംപും വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി നടത്തുന്ന ആദ്യ സംവാദത്തിന് മുന്നോടിയായി എന്തെങ്കിലും കാര്യങ്ങൾ ചർച്ചകളിൽ പ്രതിപാദിച്ചുവോ എന്ന ചോദ്യത്തിന് ട്രംപിന്‍റെ വക്‌താവ് കരോളിൻ ലെവിറ്റ് ട്രംപിന് അങ്ങനെ ആരുടെ കയ്യിൽ നിന്നും സൂചനകൾ സ്വീകരിക്കേണ്ട ആവശ്യം ഇല്ല എന്ന് മറുപടി നൽകി.
എങ്കിലും ഡിബേറ്റിനു തൊട്ടു മുൻപ് ഒരു മുൻ പ്രമുഖ ഡെമോക്രാറ്റിക് വനിതാ നേതാവുമായി ട്രംപ് സംസാരിച്ചതു വെറും കുശലാന്വേഷണം മാത്രം ആകാൻ സാധ്യതയില്ല. മുൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഡിബേറ്റ് വേളകളിൽ ഹാരിസിനെക്കാൾ നന്നായി ശോഭിച്ചതു ഗബ്ബാർഡ് ആയിരുന്നു. എന്നാൽ തുടർന്നുള്ള ഡിബേറ്റുകളിൽ ദാതാക്കളുടെ സംഭാവനകൾ മാനദന്ധം ആയപ്പോൾ അവർക്കു നിബന്ധന പാലിക്കുവാൻ കഴിയാതെ മത്സരത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. പിന്നീട് അവർ ഡെമോക്രാറ്റിക് പാർട്ടി വിട്ടു.
ഒബാമ പ്രസിഡന്‍റ് ആയിരിക്കെ സിറിയയുടെ ബാഷേർ അൽ ആസാദിനെ യുദ്ധ കുറ്റവാളി എന്ന് വിളിക്കുവാൻ മടിച്ചതു ഗബ്ബാർഡ് വിമർശിച്ചതും ഹാരിസിന് പിടിച്ചില്ല. ഈ പശ്ചാത്തലത്തിൽ ട്രംപ്- ഗബ്ബാർഡ് ചർച്ചകൾ സംശയത്തോടെയാണ് ഹാരിസ് വീക്ഷിക്കുന്നത്.