കലിഫോർണിയയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് വർഷിണി നഗം
കലിഫോർണിയയിൽ ഫോൾസോമിലുള്ള ഹാരിസ് സെന്റർ തിയറ്ററിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വംശജയായ വർഷിണി നഗം. എൻആർഐ ഹൈസ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് വർഷിണി.

സാക്രമെന്റോ ∙ കലിഫോർണിയയിൽ ഫോൾസോമിലുള്ള ഹാരിസ് സെന്റർ തിയറ്ററിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വംശജയായ വർഷിണി നഗം. എൻആർഐ ഹൈസ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് വർഷിണി. ആറാം വയസ്സു മുതൽ ഗുരു ഹേമ സത്യനാരായണന്റെ ശിക്ഷണത്തിലാണ് വർഷിണി ഭരതനാട്യം അഭ്യസിച്ചത്.
ഓഗസ്റ്റ് 18ന് നടന്ന പരിപാടിയിൽ ഫോൾസം സിറ്റി കൗൺസിൽ അംഗം ചലംചർള എട്ടുകൊണ്ടലു, റാഞ്ചോ കോർഡോവ സിറ്റി പ്ലാനിങ് കമ്മീഷനർ സുരേന്ദർ ദേവരപ്പള്ളി, സുവിധ ഇന്റർനാഷനൽ ഫൗണ്ടേഷൻ സ്ഥാപകൻ ഭാസ്കർ വെമ്പട്ടി, എന്നിവർ വർഷിണിയെ ആശംസകളറിയിച്ചു. കലിഫോർണിയ സ്റ്റേറ്റ് ലെജിസ്ലേറ്റർ ജോഷ് ഹൂവറിന്റെയും യുഎസ് കോൺഗ്രസ് അംഗം കെവിൻ കെല്ലിയുടെയും ഓഫിസിൽ നിന്ന് വർഷിണിക്ക് പ്രശംസാപത്രം നൽകി.
500-ലധികം പ്രവാസികളാണ് പരിപാടിയിൽ പങ്കെടുത്തത്. നിരവധി പ്രാദേശിക തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുകയും വർഷിണിയെ അഭിനന്ദിക്കുകയും ചെയ്തു.