മിസൗറി സിറ്റി, ടെക്സസ് ∙ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) മാഗ് മെഗാ ഓണാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നതിന് മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. സെപ്റ്റംബർ 7ന്, മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ കേരളത്തിന്റെ ചടുലമായ നിറങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിസൗറി സിറ്റി, ടെക്സസ് ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) മെഗാ ഓണാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നതിന് മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ ഒരുങ്ങി. സെപ്റ്റംബർ 7ന്, മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാൾ കേരളത്തിന്റെ ചടുലമായ നിറങ്ങളും സമ്പന്നമായ പാരമ്പര്യങ്ങളും കൊണ്ട് സജീവമാകും.

പുലികളി, കളരിപ്പയറ്റ് വള്ളംകളി തുടങ്ങി ഓണത്തിന്റെ സമ്പന്നമായ അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന സാംസ്കാരിക പരിപാടികളുമായി ഈ വർഷത്തെ ഓണാഘോഷം അവിസ്മരണീയമായ അനുഭവമാകുമെന്ന് മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു.

ADVERTISEMENT

സിനിമാതാരം ശ്വേതാ മേനോൻ പ്രശസ്ത പിന്നണി ഗായിക അഹി അജയൻ എന്നിവർ മുഖ്യാതിഥികളാണ്. ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ജഡ്ജ്മാരായ സുരേന്ദ്രൻ കെ. പാട്ടേൽ, ജൂലി മാത്യു എന്നിവരും പങ്കെടുക്കും.

 നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് മാഗ്. ഓണാഘോഷങ്ങൾ രാവിലെ 10:30 ന് ആരംഭിക്കും. ദിവസം മുഴുവൻ സന്തോഷവും സംഗീതവും നൃത്തവും പരമ്പരാഗത കേരളീയ ഭക്ഷണവിഭവങ്ങളുമായി ഒരു പൂര അനുഭവം തന്നെ മാഗ് ഒരുക്കുന്നു 

ADVERTISEMENT

ചെണ്ടമേളം, തിരുവാതിര, മാർഗംകളി മാവേലി, ഫാഷൻ ഷോ, പുലികളി, കളരിപ്പയറ്റ് എന്നിവ ഉണ്ടാകും. പരമ്പരാഗത നൃത്തരൂപങ്ങളും ചെണ്ട മേളങ്ങളും ഓണാഘോഷം കൊഴിപ്പിക്കും. 

സ്റ്റാഫോർഡിലെ സെന്റ് ജോസഫ് ഹാളിലാണ് ഓണാഘോഷം.(303 Present St., Missouri City, TX 77489). ലതീഷ് കൃഷ്ണൻ, അനില സന്ദീപ് ആൻസി സാമുവൽ മെർലിൻ സാജൻ എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ.

ADVERTISEMENT

ആഘോഷങ്ങളിൽ പങ്കുചേരാനും പ്രവാസ ലോകത്തെ ഓണത്തിന്റെ ചൈതന്യം അനുഭവിക്കാനും മാഗ് എല്ലാവരെയും ക്ഷണിക്കുന്നു എന്ന് പ്രസിഡന്റ് മാത്യൂസ് മുണ്ടക്കൽ അറിയിച്ചു. കേരളത്തിന്റെ പാരമ്പര്യങ്ങളും ആചാരങ്ങളും ഉത്സവങ്ങളും ആഘോഷിക്കപ്പെട്ടുന്ന ഒരു മഹാസംഭവമായി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറുമെന്ന് മാഗ് വൈസ് പ്രസിഡന്റ് സൈമൺ വളച്ചേരിൽ സെക്രട്ടറി സുബിൻ കുമാരൻ ട്രഷറർ ജോസ് കെ. ജോൺ ജോയിൻ സെക്രട്ടറി പൊടിയമ്മ പിള്ള ജോയിൻ ട്രഷറർ സുജിത്ത് ചാക്കോ സീനിയർ സീറ്റിസൺ കോഡിനേറ്റർ തോമസ് വർക്കി സ്പോർട്സ് കോഡിനേറ്റർ മാത്യു തോമസ് പ്രോഗ്രാം കോഡിനേറ്റർ ലതീഷ് കൃഷ്ണൻ മെമ്പർഷിപ്പ് കോഡിനേറ്റർ മാത്യൂസ് ചാണ്ടപ്പിള്ള മീഡിയ കോഡിനേറ്റർ ജോർജ് തോമസ്, വിമൻസ് റപ്രസന്റേറ്റീവ് അനിലാ സന്ദീപ്, ആൻസി സാമുവൽ, യൂത്ത് റെപ്രസന്ററ്റീവ് മെർലിൻ സാജൻ, പി ആർ ഓ അജു വാരിക്കാട്, ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ, ജയിംസ് ജോസഫ്, അനിൽ ആറന്മുള, ജിമ്മി കുന്നശ്ശേരി, ജിനു തോമസ്, ജോജി ജോസഫ് എന്നിവർ അറിയിച്ചു

English Summary:

Malayali Association of Greater Houston Onam celebration on September 7th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT