എൻബിഎ തിരുവോണം-ജന്മാഷ്ടമി ആഘോഷങ്ങള് സംഘടിപ്പിച്ചു
ന്യൂയോർക്കിലെ നായർ ബനവലന്‍റ് അസോസിയേഷൻ, ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയത്തിൽ സംയുക്തമായി ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സംഘടിപ്പിച്ചു.
ന്യൂയോർക്കിലെ നായർ ബനവലന്‍റ് അസോസിയേഷൻ, ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയത്തിൽ സംയുക്തമായി ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സംഘടിപ്പിച്ചു.
ന്യൂയോർക്കിലെ നായർ ബനവലന്‍റ് അസോസിയേഷൻ, ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയത്തിൽ സംയുക്തമായി ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സംഘടിപ്പിച്ചു.
ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ നായർ ബനവലന്‍റ് അസോസിയേഷൻ, ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയത്തിൽ സംയുക്തമായി ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സംഘടിപ്പിച്ചു. ജോയിന്‍റ് സെക്രട്ടറി ജയപ്രകാശ് നായർ ഏവർക്കും ഓണാശംസകള്‍ നേർന്നുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
പ്രഥമ വനിത വത്സാ കൃഷ്ണ, പ്രസിഡന്‍റ് ക്രിസ് തോപ്പിൽ, മഹാബലി, ട്രസ്റ്റി ബോർഡ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ നായർ, വിശിഷ്ടാതിഥി ന്യൂയോർക്ക് അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചെണ്ടമേളവും താലപ്പൊലിയുമായി മഹാബലിയായി വേഷമിട്ട അപ്പുക്കുട്ടൻ പിള്ളയെ വരവേറ്റു. വിശിഷ്ടാതിഥിയായിരുന്ന അസംബ്ലിമാൻ എഡ് ബ്രോൺസ്റ്റൈൻ 50 വർഷത്തിലേറെയായി മഹാബലിയാവുന്ന അപ്പുക്കുട്ടൻ പിള്ളയെയും അദ്ദേഹത്തെ അണിയിച്ചൊരുക്കുന്ന രാജമ്മ പിള്ളയെയും അനുമോദിക്കുകയും പ്രശംസാപത്രം നൽകി ആദരിക്കുകയും ചെയ്തു.
അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ വളരെ ശുഷ്കാന്തിയോടെ ഇടപെടുന്ന ഊർമിള റാണി നായർക്കും പ്രശംസാപത്രം നൽകിക്കൊണ്ട് പുതിയ തലമുറയിലെ കുട്ടികൾ കൂടുതൽ മുന്നോട്ട് വരണമെന്ന് എഡ് ബ്രോൺസ്റ്റൈൻ ആഹ്വാനം ചെയ്തു. എഡ് ബ്രോൺസ്റ്റൈന്റെ ലിയേസണ്‍ ഓഫിസർ കോശി എ. തോമസ് ആണ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തിയത്. പ്രസിഡന്‍റ് ക്രിസ് തോപ്പിൽ എഡ് ബ്രോൺസ്റ്റൈനെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ കോശി തോമസ് കരുതിയിരുന്ന മറ്റൊരു പൊന്നാട ബ്രോൺസ്റ്റൈൻ പ്രസിഡന്‍റ് ക്രിസ് തോപ്പിലിനെയും അണിയച്ചത് കൗതുകമുണർത്തി.തുടർന്ന് ഊർമിള റാണി നായർ കോറിയോഗ്രഫി ചെയ്ത തിരുവാതിര അതിമനോഹരവും ഹൃദ്യവുമായിരുന്നു. ഊർമിള റാണി നായർ, രാധാമണി നായർ, ലതിക ഉണ്ണി, വത്സാ കൃഷ്ണ, സോണിയ നായർ, റ്റിനാ ദീപു, നീനാ കുറുപ്പ്, വൈഷ്ണവി നമ്പ്യാർ, വനജ നായർ, ലേഖ നായർ, പ്രജിത നായർ, പ്രമീള നായർ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്.
പ്രസിഡന്‍റ് ക്രിസ് തോപ്പിൽ എല്ലാവരെയും സ്വാഗതം ചെയ്യുകയും കോവിഡ് കാലത്തിനു ശേഷം ആദ്യമായി ഇത്രയുമധികം ജനങ്ങളെ ഓണാഘോഷച്ചടങ്ങിന് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നു പറയുകയും ചെയ്തു. കൂടുതൽ ചെറുപ്പക്കാർ അസോസിയേഷന്റെ ഭാരവാഹിത്വം ഏറ്റെടുത്തു പ്രവർത്തിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാധാമണി നായരുടെ നേതൃത്വത്തിൽ അസോസിയേഷനിലെ അംഗങ്ങളുടെ വസതികളിൽ വച്ച് പാകം ചെയ്തുകൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം പരിപാടികളുടെ രണ്ടാം ഭാഗം ആരംഭിച്ചു. ഓണസന്ദേശം നൽകാനെത്തിയ ഡോ. മധു ഭാസ്കരനെ ജോ. സെക്രട്ടറി ജയപ്രകാശ് നായർ പരിചയപ്പെടുത്തി. ഡോ. മധു ഭാസ്കരൻ ഓണസന്ദേശം നൽകുകയും ഓണത്തിന്റെ ഐതിഹ്യം വിവരിച്ചുകൊടുക്കുകയും ചെയ്തു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഡോ. ഭാസ്കരൻ പറയുകയുണ്ടായി.
തുടർന്ന് ഭക്തി ഗീതാഞ്ജലി എന്ന നവീകരിച്ച ഭജനാവലിയുടെ പ്രകാശനം നടന്നു. മുൻ പ്രസിഡന്റായിരുന്ന കുന്നപ്പള്ളി രാജഗോപാലും പത്നി രാജേശ്വരി രാജഗോപാലും കൂടി സ്വന്തമായി അച്ചടിപ്പിച്ച് നായർ ബനവലന്‍റ് അസോസിയേഷന് സംഭാവനയായി സമർപ്പിക്കുകയായിരുന്നു ഈ പുസ്തകം. കുന്നപ്പള്ളി രാജഗോപാലും പത്നി രാജേശ്വരി രാജഗോപാലും ചേർന്ന് ട്രസ്റ്റി ബോർഡ് ചെയർമാന് ഒരു പുസ്തകം നൽകിക്കൊണ്ട് ഈ ഭക്തിഗീതാഞ്ജലി എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. രാജഗോപാൽ തന്റെ പ്രസംഗത്തിൽ ഈ പുസ്തകത്തിന്റെ ഏറിയ പങ്ക് ജോലിയും നിർവഹിച്ചത് ജയപ്രകാശ് നായരാണെന്നും അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
തുടർന്ന് കലാപരിപാടികൾ സുഗമമായി സംഘടിപ്പിക്കുവാൻ മാസ്റ്റർ ഓഫ് സെറിമണിയായി ശോഭാ കറുവക്കാട്ടിനെ ക്ഷണിച്ചു. ശോഭയെ ഔപചാരികമായി ഊർമിള റാണി നായർ പരിചയപ്പെടുത്തി. നൂപുര ഡാൻസ് അക്കാഡമിയിലെ ചന്ദ്രികാ കുറുപ്പിന്റെയും ലക്ഷ്മി കുറുപ്പിന്റെയും ശിക്ഷണത്തിൽ വന്ന കുട്ടികളും ലതിക ഉണ്ണിയുടെ ശിക്ഷണത്തിൽ വന്ന കുട്ടികളും മത്സരബുദ്ധിയോടെ ഒന്നിനൊന്നു മെച്ചമായി നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു കാണികളുടെ പ്രശംസ പിടിച്ചുപറ്റി.സുപ്രസിദ്ധ ഗായകരായ ശബരി നാഥ് നായർ, രവി നായർ, അജിത് നായർ, വേദ നായർ, രാജേഷ് കല്ലിങ്കൽ, പ്രേം കൃഷ്ണൻ എന്നിവരോടൊപ്പം പുതിയ തലമുറയിലെ ഗായകരായ ഹിമ നായർ, ക്രിഷിവ് അഖിൽ, അക്ഷിത എന്നിവരും മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡന്‍റ് ബാബു മേനോൻ നന്ദി പ്രഭാഷണം നടത്തി.
അസോസിയേഷൻ നടത്തിയ റാഫിൾ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്മകുമാറും ഡോ. ഗീതാ മേനോൻ സ്പോൺസർ ചെയ്ത 55” ടിവി കെ.ജി. സഹൃദയനും, രണ്ടാം സമ്മാനമായ ഡോ. മധു ഭാസ്കരൻ സ്പോൺസർ ചെയ്ത ഐപാഡ് ശോഭ കറുവക്കാട്ടിനും, മൂന്നാം സമ്മാനമായ ഗോപിനാഥ് കുന്നത്ത് സ്പോൺസർ ചെയ്ത സിറ്റിസൺ വാച്ച് ന്യൂജേഴ്സിയിൽ നിന്നുള്ള നയന നായർക്കും ലഭിച്ചു. തദവസരത്തിൽ തന്നെ സമ്മാനദാനവും നിർവഹിച്ചു. പിക്നിക്കിൽ നടന്ന കായിക മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വേദിയിൽ വച്ച് നല്‍കി.
വാർത്ത: ജയപ്രകാശ് നായർ