വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ ആദ്യത്തെ ഓണപൂവിളികളുണർത്തി വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷങ്ങൾക്ക് ഗംഭീര തുടക്കം കുറിച്ചു.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ ആദ്യത്തെ ഓണപൂവിളികളുണർത്തി വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷങ്ങൾക്ക് ഗംഭീര തുടക്കം കുറിച്ചു.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ ആദ്യത്തെ ഓണപൂവിളികളുണർത്തി വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷങ്ങൾക്ക് ഗംഭീര തുടക്കം കുറിച്ചു.
സാൻ ഫ്രാൻസിസ്കോ∙ വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ പ്രൊവിൻസ് സംഘടിപ്പിച്ച ഓണാഘോഷം സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ സംഘടിപ്പിച്ചു. ഏകദേശം അറുന്നൂറു പേർ പങ്കെടുത്ത ഓണസദ്യയും തുടർന്നു നടന്ന നിരവധി കലാപരിപാടികളും ചേർന്ന് ഗൃഹാതുരത്വം നിറഞ്ഞ ഒരു അനുഭവമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്‍റ് ജോൺസൺ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ്, വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് പ്രൊവിൻസ് പ്രസിഡന്‍റ് ആൻസി തലച്ചെല്ലൂർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
മാവേലി വേഷധാരിയായെത്തിയ ജോർജ് മാത്യുവിനും തിരുവാതിര നർത്തകിമാർക്കുമൊപ്പം വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ പ്രൊവിൻസ് ചെയർപേഴ്സൺ റീനു ചെറിയാൻ, പ്രസിഡന്‍റ് ജേക്കബ് എഫ്രേം, സെക്രട്ടറി ഡോക്ടർ രേവതി, ട്രഷറർ ജോജോ മാത്യു, വൈസ് പ്രസിഡന്‍റ് ജെറിൻ ജെയിംസ്, ജോയിന്‍റ് ട്രഷറർ അശ്വിൻ, എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ പൂജ, അശ്വതി, നിമ്മി ചന്ദ്ര, കിരൺ കരുണാകരൻ, ജോബി, സുനിൽ ചെറിയാൻ എന്നിവരും ഫോമാ നാഷനൽ കമ്മിറ്റി അംഗം സജൻ മൂലപ്ലാക്കൽ, ബേ ഏരിയയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളായ മധു മുകുന്ദൻ, അനിൽ നായർ, (തപസ്യ ആർട്ട്സ്), ലെബോൺ മാത്യു, ജീൻ ജോർജ് (ബേ മലയാളി), ഇന്ദു, സുജിത്, സജേഷ്, കാർത്തിക് (എൻഎസ്എസ് ), റെനി പൗലോസ് (മങ്കയുടെ മുൻ പ്രസിഡന്‍റ്), ജോബി പൗലോസ് (മങ്ക), പ്രശസ്ത എഴുത്തുകാരി ബിന്ദു ടി.ജി, എഐഎ നേതാക്കളായ വിജയാ അശ്ശൂരി, രമേഷ് കൊണ്ടാ എന്നിവർ ചേർന്ന് ഓണാഘോഷത്തിന് നിലവിളക്ക് തെളിച്ചു.
വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായ പൂജയുടെ നേതൃത്വത്തിൽ വിവിധ വിദ്യാർഥികൾ ഓണാഘോഷ രജിസ്ട്രേഷൻ ഭംഗിയായി നിർവഹിച്ചു. ജിസ് അഗസ്റ്റിൻ, അനിൽ അരഞ്ഞാണി, സിൽവി മാത്യൂസ് തുടങ്ങിയവർ അതിഥികളെ സ്‌നേഹപുരസ്കരം സ്വീകരിക്കുന്നതിൽ നേതൃത്വം നൽകി. പ്രശസ്ത ഗായികയും നർത്തകിയും ആയ ദീപ്തി വെങ്കട് പരിപാടിയിൽ ഉടനീളം എംസീയിങ് മനോഹരമാക്കി. പ്രതിഭാധനരായ കലാകാരികൾ ഓണാഘോഷ മത്സരത്തിന്റെ ഭാഗമായി ഒരുക്കിയ അത്തപ്പൂക്കളം മനോഹരവും നയനാനന്ദകരവുമായിരുന്നു. സാംസ്കാരിക തനിമയോടെ അരങ്ങേറിയ തിരുവാതിര അതിമനോഹരവും അസ്വദ്യകരവുമയൊരു അനുഭവമായിരുന്നു.
പ്രമുഖ ഫാഷൻ ഡിസൈനർ ആയ അമ്പിളി നടത്തിയ മനോഹരമായ ഫാഷൻ ഷോയിൽ ദീപ്തി വെങ്കട്ട്, അക്സാ ജോജോ, ആൻ ട്രീസ ജോജോ, സീയ പിള്ള, ദേവി ഗിരീഷ്, വിവേക് ചെറിയാൻ, ജോസഫ് പുതിയടം, ധന്യ, പല്ലവി, പ്രൊമീല, ഷാൻവിശിവ കുരപതി, കാരുണ്യ ദമർള, അനന്യ വിനു, ജെസ്ന ജോയ്‌ലി, ജെസ്ന ജോയ്‌ലി അമോൽ, ശ്രീലക്ഷ്മി പ്രമോദ്, എവ്‌ലിൻ മെറിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ ബേ ഏരിയയിലെ വിവിധ കലാകാരന്മാർ കാഴ്ചവെച്ച മികവുറ്റ കലാപരിപാടികളും നയന മനോഹരമായ കാഴ്ച ആയിരുന്നു. ധനശ്രീ തില്ലാന നൃത്തം, മയൂരി- ഏകാങ്ക നൃത്തം, അഡ്രീന, ദീപ, സിന്ധു ജേക്കബ്-ഗാനാലാപനം, ജെറിൻ -ഗെയിംസ്, സിന്ധു ദാമോദരൻ / റിൻസി സോമൻ നൃത്തം മുതലായ കലാപരിപാടികൾ അവതരിപ്പിച്ചു. ബേ ഏരിയ യിൽ ഏവർക്കും ഹരമായി മാറിയ കൊച്ചു സംഗീത പ്രതിഭകളുടെ മ്യൂസിക് ബാൻഡ് “ദി ജാമ്സ്“ അവതരിപ്പിച്ച ഗാനമേള കാണികൾക്ക് ഒരു മികച്ച സംഗീതാനുഭവമാണ് സമ്മാനിച്ചത്. മൗഷ്മി, മാനസി, ആദ്വിക്, ജിയ, കാർത്തിക് എന്നിവരാണ് ജാമ്സ് നായി പാടിയ ഗായകർ. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അലീന, പൂജ, രേവതി, അശ്വതി, സിന്ധു സെബാസ്റ്റ്യൻ തുടങ്ങിയവർ ഒരുക്കിയ പലഹാരവും ചായയും സ്വാദിഷ്ടവുമായിരുന്നു. വേൾഡ് മലയാളി കൗൺസിൽ കലിഫോർണിയ സെക്രട്ടറി ഡോക്ടർ രേവതിയുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.