ധർമശാലയിൽ നിന്ന് ഡാലസിലേക്ക്: 24 വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ ഒന്നിച്ച് 24 സുഹൃത്തുക്കൾ
കണ്ണൂർ ധർമശാല ഗവണ്‍മെന്‍റ് എൻജിനീയറിങ് കോളജ് 1996-2000 ബാച്ചിനന്‍റെ പൂർവ വിദ്യാർഥി സംഗമം ഡാലസിൽ സംഘടിപ്പിച്ചു.
കണ്ണൂർ ധർമശാല ഗവണ്‍മെന്‍റ് എൻജിനീയറിങ് കോളജ് 1996-2000 ബാച്ചിനന്‍റെ പൂർവ വിദ്യാർഥി സംഗമം ഡാലസിൽ സംഘടിപ്പിച്ചു.
കണ്ണൂർ ധർമശാല ഗവണ്‍മെന്‍റ് എൻജിനീയറിങ് കോളജ് 1996-2000 ബാച്ചിനന്‍റെ പൂർവ വിദ്യാർഥി സംഗമം ഡാലസിൽ സംഘടിപ്പിച്ചു.
ഡാലസ് ∙ കണ്ണൂർ ധർമശാല ഗവണ്‍മെന്‍റ് എൻജിനീയറിങ് കോളജ് 1996-2000 ബാച്ചിനന്‍റെ പൂർവ വിദ്യാർഥി സംഗമം ഡാലസിൽ സംഘടിപ്പിച്ചു. 24 വർഷങ്ങൾക്ക് ശേഷം അമേരിക്കയിലേക്ക് കുടിയേറിയ 24 പൂർവ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമാണ് സംഗമത്തിനായി ഒന്നിച്ചത്.
ഡാലസിലെ റോക്ക്വാൾ മാരിയറ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു 'ധർമശാല ടു ഡാലസ്' എന്ന ടാഗ് ലൈനിൽ പരിപാടി അരങ്ങേറിയത്. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് 1976 ബാച്ച് സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഹേമലത സോമസുന്ദരം വിളക്ക് തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.. ഇന്ത്യയിലും വിദേശത്തുമുള്ള ബാച്ചിലെ മറ്റു പൂർവ വിദ്യാർഥികളുടെ വിഡിയോ ആശംസാസന്ദേശങ്ങളും കെ എസ് ചിത്രയുടെ ആശംസകളും കോളജ് ജീവിതത്തിലെ ഫോട്ടോകളും വിഡിയോകളും പരിപാടിയിൽ പ്രദർശിപ്പിച്ചു.
ഓണാഘോഷത്തിനൊരുക്കമായി നടത്തിയ തിരുവാതിരയോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. നർമത്തിൽ പൊതിഞ്ഞ് ക്യാംപസ് ജീവിതത്തിലെ ഓർമകളെ കോർത്തിണക്കിയിള്ള അവതാരകരുടെ കഥാവതരണ ശൈലിയും 2000 ബാച്ചിലെ പൂർവ വിദ്യാർഥി സുഹൃത്തുക്കൾ ഒരുമിച്ച ഫ്‌ളാഷ് മോബും, മെക്കാനിക്കൽ ബാച്ചിനന്‍റെ (Djangos) ഇൻസ്റ്റന്‍റ് മോബും സംഗമം കൂടുതൽ ആവേശകരമാക്കി.
ഗാനങ്ങൾ, ഡാൻസ് റീൽസ്, മാജിക് ഷോ, പങ്കെടുത്ത കുടുംബാംഗങ്ങൾക്കായി കാരിക്കേച്ചർ സ്കെച്ചിങ് എന്നിവയും ഉണ്ടായിരുന്നു റോബിൻസ് മാത്യു , പ്രവീൻ സോമസുന്ദരം , ശ്രീജുമോൻ പുരയിൽ , സുധാർ ലോഹിതാക്ഷൻ, ഷൈജു കൊഴുക്കുന്നോൻ , അനുപ ഉണ്ണി എന്നിവരാണ് കോർഡിനേറ്ററുമാരായി സമ്മേളനത്തിന് നേതൃത്വം നൽകിയത്. ശ്രീ റാം വൃന്ദ , ജിഷ പദ്മനാഭൻ, നവീൻ കൊച്ചോത്ത്, സിന്ധു നായർ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.
2000 ബാച്ചിൻന്‍റെ സിൽവർ ജൂബിലിക്കായി വരും വർഷം തങ്ങളുടെ പ്രിയ കലാലയത്തിൽ വീണ്ടും സംഗമിക്കാമെന്നുള്ള പ്രതീക്ഷകളുമായാണ് പൂർവ വിദ്യാർഥി സമ്മേളനത്തിനു തിരശീല വീണത്.