ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും മുന്‍ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില്‍ ഏറ്റുമുട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും മുന്‍ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില്‍ ഏറ്റുമുട്ടുന്ന പ്രധാന വിഷയങ്ങളിലൊന്നും ഇതാണ്. താന്‍ പ്രസിഡന്റായിരുന്ന കാലത്ത് കുടിയേറ്റക്കാര്‍ക്കെതിരേ സ്വീകരിച്ച കര്‍ക്കശ നടപടിയാണ് ട്രംപിന് അല്‍പം മുന്‍തൂക്കം നല്‍കുന്നത്.

മറുവശത്ത് പാളിപ്പോയെങ്കിലും കുടിയേറ്റത്തിന് മനുഷ്യത്വ മുഖം നല്‍കിയെന്ന വാദമാണ് ഡമോക്രാറ്റുകള്‍ ഉയര്‍ത്തുന്നത്. അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും സമാനമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്നു. കുടിയേറ്റത്തിന് കടിഞ്ഞാണിടണം എന്നതില്‍ രണ്ടു കൂട്ടര്‍ക്കും തര്‍ക്കമില്ല. നവംബര്‍ 5ന് നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് അടുക്കാനിരിക്കെ ഇരുകൂട്ടരും ഇതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ADVERTISEMENT

∙ കമലയുടെ നിലപാടുകള്‍
കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും വരുമ്പോള്‍ വൈസ് പ്രസിഡന്റിനെതിരെ വിരല്‍ ചൂണ്ടുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു വീഴ്ചയും വരുത്താറില്ല. യുഎസിലേക്കുള്ള സെന്‍ട്രല്‍ അമേരിക്കന്‍ കുടിയേറ്റത്തിന്റെ കാരണങ്ങള്‍ പരിശോധിക്കാന്‍ ഹാരിസിനെ 2021 ല്‍ പ്രസിഡന്റ് ബൈഡന്‍ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു.

ഹാരിസിന് മുന്‍കാലങ്ങളില്‍ ഈ വിഷയങ്ങളില്‍ പുരോഗമനപരമായ വീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള നിരന്തരമായ ആക്രമണങ്ങള്‍ക്ക് മറുപടിയായി, മയക്കുമരുന്ന് കള്ളക്കടത്തുകാരെയും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിന് ഉത്തരവാദികളായ സംഘങ്ങളെയും പ്രോസിക്യൂട്ട് ചെയ്യുമ്പോള്‍, പ്രത്യേകിച്ച് അറ്റോര്‍ണി ജനറലായിരുന്ന തന്റെ കാലത്തെ പ്രവര്‍ത്തികള്‍ ആണ് കമല പ്രതിരോധമായി ഉയര്‍ത്തിക്കാട്ടുന്നത്.

ADVERTISEMENT

∙ ട്രംപിന്റെ വീക്ഷണങ്ങള്‍
മുന്‍ പ്രസിഡന്റിന്, അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള തന്റെ വീക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പ്രത്യേകമായി പറയേണ്ടതില്ല. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അനധികൃത കുടിയേറ്റം തടയുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനും അവരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുന്നതിനും നിരവധി നിയമ നിര്‍വ്വഹണ ഏജന്‍സികളെ എങ്ങനെ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം പദ്ധതിയിടുന്നുവെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് വിശദമാക്കുന്നു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ ആരംഭിക്കുമെന്നും എല്ലാ അനധികൃത കുടിയേറ്റക്കാരെയും ദേശീയ ഗാര്‍ഡും തടങ്കല്‍പ്പാളയങ്ങളും ഉപയോഗിച്ച് രാജ്യത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് തിരിച്ചയക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.  

English Summary:

Illegal Immigration is One of the Hottest Topics in the US Presidential Election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT