ബോധിവൃക്ഷത്തണലിൽ കാണാം നവംബർ 2ന് ടീനെക്കിൽ
ടീനെക്ക് (ന്യൂജേഴ്സി) ∙ ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തിയതോടെ ന്യുജേഴ്സിയിലെ ഫൈൻ ആർട്സ് മലയാളം മറ്റൊരു ലോകത്തിലെത്തപ്പെട്ടതുപോലെ ആയിരുന്നു.
ടീനെക്ക് (ന്യൂജേഴ്സി) ∙ ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തിയതോടെ ന്യുജേഴ്സിയിലെ ഫൈൻ ആർട്സ് മലയാളം മറ്റൊരു ലോകത്തിലെത്തപ്പെട്ടതുപോലെ ആയിരുന്നു.
ടീനെക്ക് (ന്യൂജേഴ്സി) ∙ ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തിയതോടെ ന്യുജേഴ്സിയിലെ ഫൈൻ ആർട്സ് മലയാളം മറ്റൊരു ലോകത്തിലെത്തപ്പെട്ടതുപോലെ ആയിരുന്നു.
ടീനെക്ക് (ന്യൂജേഴ്സി) ∙ ന്യൂജനറേഷൻ കഥകളും പുതിയ സംസ്കാരവും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ മലയാളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ഒരു കഥ കണ്ടെത്തിയതോടെ ന്യൂജേഴ്സിയിലെ ഫൈൻ ആർട്സ് മലയാളം മറ്റൊരു ലോകത്തിലെത്തപ്പെട്ടതുപോലെ ആയിരുന്നു. മാതൃനാടിന്റെ ഗൃഹാതുരത്ത്വം ഹൃദയത്തിൽ ഏറ്റിക്കഴിയുന്ന കലാസ്നേഹികളായ ആസ്വാദകർക്കുവേണ്ടി ഫൈൻ ആർട്സ് മലയാളം ഒരുക്കുന്ന ഏറ്റവും പുതിയ നാടകമാണ് ബോധിവൃക്ഷത്തണലിൽ. നവംബർ 2 ശനിയാഴ്ച 5.30ന് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂളിലാണ് നാടകം അരങ്ങേറുന്നത്.
നാടകാവതരണത്തിലെ ചീഫ് ഗസ്റ്റായി എത്തുന്നത് പ്രശസ്ത ഓൺകോളജി പ്രഫസറും ലോകപ്രശസ്ത കാൻസർ രോഗവിദഗ്ദ്ധനും ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവും സർവ്വോപരി സാഹിത്യകാരനും പ്രഭാഷകനും സൂക്ഷ്മ ദൃക്കായ വായനക്കാരനുമൊക്കെയായ ഡോ. എം. വി. പിള്ളയാണ്. ലോകത്തെ ധൈഷണിക സമൂഹത്തിന് സുപരിചിതനായ ഡോ. എം. വി. പിള്ള, പ്രശസ്ത നടന്മാരായ പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും മാതൃസഹോദരനുമാണ്. കഴിഞ്ഞ 45 വർഷമായി അമേരിക്കയിൽ സകുടുംബം വസിക്കുന്ന ഡോ. എം. വി. പിള്ള മലയാള നാടിനെയും സാഹിത്യത്തെയും സംസ്കാരത്തെയും സൗഹൃദങ്ങളെയും എന്നും നെഞ്ചോട് ചേർക്കുന്ന വ്യക്തിത്വവുമാണ്.
നാടകത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം പേട്രൺ പി. റ്റി. ചാക്കോ (മലേഷ്യ) നിർവഹിച്ചു. സണ്ണി റാന്നി, റോയി മാത്യു, സജിനി സഖറിയാ, ഷൈനി ഏബ്രഹാം, ഷിബു ഫിലിപ്പ്, റിജോ എരുമേലി, ജോർജി സാമുവൽ എന്നിവർ രംഗത്തു എത്തുന്നു. സംവിധാനം – റെഞ്ചി കൊച്ചുമ്മൻ, നാടക രചന– ജി. കെ. ദാസ്, ഫൈൻ ആർട്സ് പേട്രൺ പി. റ്റി. ചാക്കോ (മലേഷ്യ). ജോൺ (ക്രിസ്റ്റി) സഖറിയാ – സ്റ്റേജ് മാനേജ്മെന്റ്, ജോർജ് തുമ്പയിൽ – സ്റ്റേജ് മാനേജ്മെന്റ്, ടീനോ തോമസ് – സ്റ്റേജ് സെറ്റിംഗുകളും വീഡിയോ വോളും, എഡിസൺ (edison) ഏബ്രഹാം –മേക്കപ്പും സുവനീറും, ജിജി ഏബ്രഹാം – ലൈറ്റിംഗ്, റീനാ മാത്യു – മ്യൂസിക്ക് ഏകോപനം, ചാക്കോ ടി. ജോൺ – ആഡിറ്റോറിയം അറേഞ്ച്മെന്റുകൾ, ഷൈനി ഏബ്രഹാം – പ്രൊഡ്യൂസർ.
അൽ ഷൈമേഴ്സ് രോഗാവസ്ഥയിൽ ആയിരിക്കുന്ന പിതാവ്, പിതാവിന്റെ സ്വത്തിനായി ദാഹിക്കുന്ന മക്കൾ, പിതാവിന്റെ സന്തത സഹചാരിയായ സഹായി. എല്ലാവരും കൂടി കാട്ടിക്കൂട്ടുന്ന ശബ്ദ കോലാഹലങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ഒരു മനുഷ്യനും – കുറെ മനുഷ്യരും !
മനുഷ്യബന്ധങ്ങളിലെ കുറ്റവും കുറവുകളും എടുത്തു കാട്ടുന്ന ഒരു കുടുംബ, സാമൂഹ്യ നാടകം – അതാണ് ബോധിവൃക്ഷത്തണലിൽ.
ടിക്കറ്റുകൾ ഫൈൻ ആർട്സ് ഭാരവാഹികളിൽ നിന്നോ, fineartsmalayalamnj.com/tickets എന്ന വെബ് സൈറ്റിൽ നിന്നോ ലഭ്യമാണ്.
നാടകാവതരണവുമായി ബന്ധപ്പെട്ട് സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. സുവനീറിൽ പരസ്യങ്ങൾക്കായി എഡിസൺ ഏബ്രഹാമിനെ സമീപിക്കാവുന്നതാണ്. ഫോൺ – (862) 485 – 0160
വിവരങ്ങൾക്ക് :
ജോൺ (ക്രിസ്റ്റി) സഖറിയാ – (908) 883 –1129
ജോർജ് തുമ്പയിൽ – (973) 943– 6164
ടീനോ തോമസ് – (845) 538– 3203
റെഞ്ചി കൊച്ചുമ്മൻ – (201) 926– 7070
റോയി മാത്യു – (201) 214 – 2841