റസ്യുമെ റെഡിയാക്കാം, പടവുമെടുക്കാം; കരിയർ ക്ലിനിക്കും സമ്മിറ്റും ഇന്ന്
ടൊറന്റോ ∙ ജോലിക്കായി തയാറാക്കിയിരിക്കുന്ന റസ്യുമെയ്ക്ക് പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ? ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ചിത്രത്തിലും പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ?
ടൊറന്റോ ∙ ജോലിക്കായി തയാറാക്കിയിരിക്കുന്ന റസ്യുമെയ്ക്ക് പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ? ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ചിത്രത്തിലും പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ?
ടൊറന്റോ ∙ ജോലിക്കായി തയാറാക്കിയിരിക്കുന്ന റസ്യുമെയ്ക്ക് പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ? ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ചിത്രത്തിലും പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ?
ടൊറന്റോ ∙ ജോലിക്കായി തയാറാക്കിയിരിക്കുന്ന റസ്യുമെയ്ക്ക് പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ? ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ചിത്രത്തിലും പ്രഫഷനൽ ടച്ച് ആവശ്യമുണ്ടോ? എങ്കിൽ ഇന്റർനാഷനൽ യൂത്ത് കാനഡ ഇന്ന് സ്കാർബ്രോയിലുള്ള ചൈനീസ് കൾച്ചറൽ സെന്ററിൽ നടത്തുന്ന സ്റ്റുഡന്റ് സമ്മിറ്റിനോടബനുബന്ധിച്ചുള്ള കരിയർ ക്ലിനിക്കിൽ പങ്കെടുക്കാം. രാജ്യാന്തര വിദ്യാർഥികൾക്കും പഠനം അടുത്തിടെ പൂർത്തിയായവർക്കും പുതിയ കുടിയേറ്റക്കാർക്കുമായി വൈകുന്നേരം നാലു മുതൽ എട്ടു വരെയാണ് പരിപാടി.
ഞായറാഴ്ച ആറു മണിക്ക് നടക്കുന്ന ‘വിദ്യാർഥി ഉച്ചകോടി’യിൽ സെനക്ക പോളിടെക്നിക്ക് ആക്കാഡമിക് ആൻഡ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് മരിയൻ മറാൻഡോ, ഒന്റാരിയോ ഹ്യൂമൻ റൈറ്റ്സ് കമ്മിഷണർ ഓഫിസർ റാൻഡൽ ആർസനോൾട്ട്, കോൺസൽ അരുൺ കുമാർ. ഇന്റർനാഷനൽ യൂത്ത് കാനഡ പ്രസിഡന്റ് ജെറിൻ രാജ് എന്നിവർക്കു പുറമെ, വിദ്യാർഥി നേതാക്കളായ സാറ റോഡ്രിഗ്സ് (സെനക്ക) നെൽസൺ ചുകുവാമ (കണസ്റ്റോഗ), ഖുഷ്ബീർ സിങ് (സെന്റനിയൽ) തുടങ്ങിയവർ പങ്കെടുക്കും.
സ്റ്റുഡന്റ് സമ്മിറ്റിന് മുന്നോടിയായി നാലു മുതൽ ആറുവരെ കരിയർ ക്ലിനിക്ക് നടക്കും. ജോലിക്കാര്യത്തിൽ ഏറെ പ്രധാനപ്പെട്ട റസ്യുമെ വിദഗ്ധർ വിശകലനം ചെയ്യും. ഈ രംഗത്ത് പ്രവൃത്തിപരിചയമുള്ള ഡയറക്ടറായ ആന്റോ മാത്യു, ദേവ് ബുദേലിയ, സൂര്യ ആർ.സി. മുർതി ബുദേലിയ, ഹിമാൻഷി എന്നിവർ നേതൃത്വം നൽകും. ലിങ്ക്ഡ് ഇൻ പ്രൊഫൈലിലേക്ക് ആവശ്യമായ ചിത്രങ്ങളെടുക്കാനുള്ള സൗകര്യവുമുണ്ടാകും. ഇതേസമയം, ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് ടൊറന്റോ യങ്-ഡണ്ടാസ് സ്ക്വയറിൽ നടത്തിയ മഹാഓണം പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാരെയും വെളാന്‍റിയർമാരെയും കൾച്ചറൽ സെന്ററിലെ തിയറ്ററിൽ നടക്കുന്ന പരിപാടിയിൽ ആദരിക്കും.
പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കെ പ്രവേശനമുള്ളു.
കൂടുതൽ വിവരങ്ങൾക്ക്: www.internationalyouth.ca