'സ്നേഹതീരം' സൗഹൃദ കൂട്ടായ്മ ഫിലഡൽഫിയയിൽ രൂപീകൃതമായി
ഫിലഡൽഫിയയിലെ മലയാളികളുടെ കൂട്ടായ്മയായ 'സ്നേഹതീരം സൗഹൃദ കൂട്ടായ്മ' സെപ്റ്റംബർ 14 ന് ഓണം ആഘോഷിച്ചു. സെബാസ്റ്റ്യൻ മാത്യുവിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ട ഓണാഘോഷത്തിൽ വീട്ടമ്മമാർ ചേർന്ന് അത്തപ്പൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു. സൗഹൃദ കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

ഫിലഡൽഫിയ ∙ ഫിലഡൽഫിയയിലെ മലയാളികളുടെ കൂട്ടായ്മയായ 'സ്നേഹതീരം സൗഹൃദ കൂട്ടായ്മ' സെപ്റ്റംബർ 14 ന് ഓണം ആഘോഷിച്ചു. സെബാസ്റ്റ്യൻ മാത്യുവിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ട ഓണാഘോഷത്തിൽ വീട്ടമ്മമാർ ചേർന്ന് അത്തപ്പൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു. സൗഹൃദ കൂട്ടായ്മയിലെ കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയ കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
സെബാസ്റ്റ്യൻ മാത്യു, തോമസ് ചാക്കോ, സജു മാത്യു, അനൂപ് തങ്കച്ചൻ, അനു കോശി, സോണി സക്കറിയ, അനു ആകാശ്, ബബ്‌ലു, അലക്സ് മാത്യു, ജസ്റ്റിൻ, ഷാന്റോ തോമസ്, മനു മാത്യു, സോഫി, ജിഷ, ഷെറിൻ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
ഓണപരിപാടികളുടെ പ്രധാന കോർഡിനേറ്റർ ഷിബു വർഗീസ് കൊച്ചുമഠമാണ് 'സ്നേഹതീരം' എന്ന സൗഹൃദ കൂട്ടായ്മയുടെ ആശയത്തിന് പിന്നിൽ. എകദേശം 50 മലയാളി കുടുംബങ്ങളാണ് കൂട്ടായ്മയുടെ ഭാഗമായുള്ളത്.
കേരളപ്പിറവി ആഘോഷവും, സ്നേഹതീരം എന്നസൗഹൃദ കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനവും നവംബർ ഒന്നിന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സൗഹൃദ കൂട്ടായ്മയിൽ അംഗമാകാൻ താൽപര്യമുള്ളവരെ സംഘാടകർ സ്വാഗതം ചെയ്യുന്നതായ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഷിബു വർഗീസ് കൊച്ചുമഠം- 215 758 6629, തോമസ് ചാക്കോ- 215 758 6629, സജു മാത്യു എന്നിവരെ ബന്ധപ്പെടാം.