സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ നടന്ന ഇന്‍റർനാഷനൽ 56 കാർഡ് ഗെയിമും സിൽവർ ജൂബിലി ആഘോഷവും സമാപിച്ചു.

സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ നടന്ന ഇന്‍റർനാഷനൽ 56 കാർഡ് ഗെയിമും സിൽവർ ജൂബിലി ആഘോഷവും സമാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ നടന്ന ഇന്‍റർനാഷനൽ 56 കാർഡ് ഗെയിമും സിൽവർ ജൂബിലി ആഘോഷവും സമാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിട്രോയിറ്റ് ∙സൗത്ത്ഫീൽഡിലുള്ള അപ്പച്ചൻ നഗറിൽ നടന്ന ഇന്‍റർനാഷനൽ 56 കാർഡ് ഗെയിമും സിൽവർ ജൂബിലി ആഘോഷവും സമാപിച്ചു. ഈ വർഷത്തെ ഇന്‍റർനാഷനൽ കാർഡ് ഗെയിമിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 90 ടീമുകളാണ് മാറ്റുരച്ചത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള മാത്യു ജോസഫ്, ബിജോയ് കുരിയന്നൂർ, തോമസ് വടക്കേ കുന്നേൽ എന്നിവരുടെ ടീം ആണ് ഈ വർഷത്തെ ചാംപ്യന്മാരായത്. ഷിക്കാഗോയിൽ നിന്നുള്ള കുര്യൻ നെല്ലാമറ്റം, ജോമോൻ തൊടുകയിൽ, ജോസഫ് ആലപ്പാട്ട് എന്നിവർ രണ്ടാം സ്ഥാനവും, ഡാലസിൽ നിന്നുള്ള സണ്ണി വർഗീസ്, തോമസ് വർഗീസ്, ബിനോ കല്ലുങ്കൽ എന്നിവർ മൂന്നാം സ്ഥാനവും, ഷിക്കാഗോയിൽ നിന്നുള്ള ജോയ് നെല്ലാമറ്റം, തോമസ് കടിയൻപള്ളി, കുരിയൻ തോട്ടിച്ചിറ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ടൂർണമെന്‍റിനോടനുബന്ധിച്ച് നടന്ന റേസ് ഫോർ ഫൺ മത്സരത്തിൽ ഡാലസിൽ നിന്നുള്ള രാജൻ മാത്യു, മാത്യു തോട്ടപ്പുറം, സ്കറിയ തച്ചേട്ട് എന്നിവർ ചാംപ്യന്മാരായി. കാനഡയിൽ നിന്നുള്ള ജെയിംസ് താന്നിക്കൽ, ജോസഫ് ജോസഫ്, റോബർട്ട് മാത്യു എന്നിവർ രണ്ടാം സ്ഥാനവും, റ്റാംപയിൽ നിന്നുള്ള ജേക്കബ് മണിപ്പറമ്പിൽ, റഫേൽ മേനാച്ചേരി, സാജൻ കോരത് എന്നിവർ മൂന്നാം സ്ഥാനവും, കാനഡയിൽ നിന്നുള്ള ജോസ് മത്തായി, ജോളി അഗസ്റ്റിൻ, രാജു തരണിയിൽ എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

 ചീട്ടുകളി മത്സരത്തോടൊപ്പം തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉള്ള സുഹൃത്തുക്കൾ തമ്മിൽ ഒത്തു ചേരുവാനുള്ള ഒരു അവസരം കൂടിയാണ് ഈ ഇന്‍റർനാഷനൽ ടൂർണ്ണമെന്‍റ് എന്ന് നാഷനൽ കോർഡിനേറ്റേഴ്സ് ചെയർപേഴ്സൺ മാത്യു ചെരുവിൽ അഭിപ്രായപ്പെട്ടു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

 സൗത്ത്ഫീൽഡിലെ അപ്പച്ചൻ നഗറിൽ വച്ച് നടന്ന ഈ വർഷത്തെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ചെയർമാൻ ജോസ് എബ്രഹാമും വൈസ് ചെയർമാൻ ജോർജ് വന്നിലവും ആണ്. ഫാദർ ജോയി ചക്യൻ, മാത്യു ചെരുവിൽ, സുനിൽ എൻ മാത്യു, ജോസ് ഫിലിപ്പ്, സുനിൽ മാത്യു, ബിജോയിസ് തോമസ്, മാത്യു ചെമ്പോല എന്നിവർ കമ്മിറ്റി അംഗങ്ങൾ ആയിരുന്നു. സിൽവർ ജൂബിലി ടൂർണമെന്‍റിനോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ ഉദ്ഘാടന സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ജോർജ് വന്നിലം ചീഫ് എഡിറ്ററായ സുവനീർ കമ്മറ്റിയിൽ സൈജൻ കണിയോടിക്കൽ, ജോസ് ഫിലിപ്പ്, മാത്യു ചെരുവിൽ, ജോസ് എബ്രഹാം എന്നിവർ അംഗങ്ങളാണ്. 56 ഇന്‍റർനാഷനൽ കമ്മിറ്റിയിൽ ചെയർമാനായ മാത്യു ചെരുവില്നോടൊപ്പം സാം ജെ മാത്യു (കാനഡ), രാജൻ മാത്യു (ഡാലസ്), കുര്യൻ നെല്ലാമറ്റം (ഷിക്കാഗോ), നിധിൻ ഈപ്പൻ (കനക്‌ടികട്ട്), ബിനോയ് ശങ്കരത്ത് (വാഷിങ്‌ടൻ DC), ആൽവിൻ ഷിക്കോർ ( ഷിക്കാഗോ) എന്നിവർ പ്രവർത്തിക്കുന്നു. മിസോറിയിലെ സെന്‍റ് ലൂയിസിൽ വെച്ചായിരിക്കും അടുത്ത വർഷത്തെ മത്സരങ്ങൾ നടക്കുക എന്ന് ഇവർ അറിയിച്ചു.

English Summary:

International 56 Card Game and Silver Jubilee Celebration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT