വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് കരീബിയൻ ക്രൂസ് യാത്ര സംഘടിപ്പിച്ചു
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് കരീബിയൻ ക്രൂസ് യാത്ര സംഘടിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് കരീബിയൻ ക്രൂസ് യാത്ര സംഘടിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് കരീബിയൻ ക്രൂസ് യാത്ര സംഘടിപ്പിച്ചു.
ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് കരീബിയൻ ക്രൂസ് യാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ മാസം 27ന് ന്യൂജഴ്‌സിയിൽ നിന്നാരംഭിച്ച ഈ യാത്ര ഈ മാസം മൂന്നാണ് അവസാനിച്ചത്. 38 അംഗങ്ങളും കുടുംബാംഗങ്ങളുമാണ് റോയൽ കരീബിയന്‍റെ സിംഫണി ഓഫ് ദി സീ എന്ന ആഡംബര കപ്പലിൽ കരീബിയൻ ദ്വീപുകൾ സന്ദർശിച്ചത്.
ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്‍റ് നൈനാൻ മത്തായി, ചെയർപേഴ്സൺ മറിയാമ്മ ജോർജ്, ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു, ട്രഷറർ തോമസ്കുട്ടി വർഗീസ് എന്നിവർ ഈ യാത്രയ്ക്ക് നേതൃത്വം നൽകി.
അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിൽ നിന്ന് മാറി നിന്ന് വിശ്രമിക്കാനും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനും ഈ യാത്ര അവസരമൊരുക്കിയെന്ന് പങ്കെടുത്തവർ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ പ്രസിഡന്‍റ് ജോൺസൻ തലചെല്ലൂർ ഈ യാത്രയുടെ വിജയത്തിന് പിന്നിലുണ്ടായിരുന്നു. അമേരിക്ക റീജൻ ജനറൽ സെക്രട്ടറി അനീഷ് ജയിംസ്, ഫിലഡൽഫിയ പ്രൊവിൻസിന്‍റെ പ്രവർത്തനങ്ങൾ പ്രശംസിച്ചു.
അമേരിക്ക റീജൻ ചെയർമാൻ ചാക്കോ കോയിക്കലത്തു ഫിലഡൽഫിയ പ്രൊവിൻസിനു എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. അമേരിക്ക റീജൻ ട്രഷറർ സജി പുളിമൂട്ടിൽ, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പിന്റോ കണ്ണമ്പള്ളി എന്നിവർ ഫിലഡൽഫിയ പ്രൊവിൻസിന്‍റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.