ട്രംപ് 2.0; മന്ത്രിസഭയില്‍ ഈ ഇന്ത്യൻ വംശജർക്ക് സാധ്യത
ജനുവരി 20നാണ് ട്രംപ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ട്രംപ് 2.0 ഭരണകൂടത്തിലെ പ്രമുഖ സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ വംശജരായ നിരവധി ഉന്നത വ്യക്തികളെ പരിഗണിക്കുന്നതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇവരിൽ വിവേക് രാമസ്വാമി, ബോബി ജിന്‍ഡാല്‍, കാഷ് പട്ടേല്‍ എന്നിവരും ഉള്‍പ്പെടുന്നു.

ഹൂസ്റ്റണ്‍ ∙ പോരാട്ടങ്ങള്‍ കഴിഞ്ഞു. അന്തിമ ഫലം വന്നു. ട്രംപ് 2.0 ലേക്ക് ഇനി യാത്ര തുടങ്ങാം. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന റിപ്പോര്‍ട്ടുകൾ അപ്രസക്തമായി. ഡോണൾഡ് ട്രംപിന്റെ രണ്ടാം മന്ത്രിസഭയില്‍ ആരൊക്കെ അംഗമാകും എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമായി.
ജനുവരി 20നാണ് ട്രംപ് ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ട്രംപ് 2.0 ഭരണകൂടത്തിലെ പ്രമുഖ സ്ഥാനങ്ങളിലേക്ക് ഇന്ത്യന്‍ വംശജരായ നിരവധി ഉന്നത വ്യക്തികളെ പരിഗണിക്കുന്നതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇവരിൽ വിവേക് രാമസ്വാമി, ബോബി ജിന്‍ഡാല്‍, കാഷ് പട്ടേല്‍ എന്നിവരും ഉള്‍പ്പെടുന്നു.
വിവേക് രാമസ്വാമി
38 വയസ്സുകാരനായ സംരംഭകനും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ട്രംപിനെതിരേ മത്സരിച്ചിരുന്ന വ്യക്തിയുമാണ് വിവേക് രാമസ്വാമി. അയോവ കോക്കസുകളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനാർഥിത്വത്തുിൽ നിന്ന് പിന്മാറുകയും ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പെന്‍സില്‍വേനിയയിലെ സ്‌ക്രാന്റണില്‍ നടന്ന റാലിയില്‍ വച്ച് വിവേക് രാമസ്വാമിക്ക് പ്രധാന കാബിനറ്റ് റോള്‍ നല്‍കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നൽകിയിരുന്നു.
കാഷ് പട്ടേല്‍
ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രതിരോധ, രഹസ്യാന്വേഷണ മേഖലയിൽ പ്രവർത്തിച്ച കാഷ് പട്ടേൽ, ട്രംപിന്റെ രണ്ടാം മന്ത്രിസഭയിലും പ്രധാന അംഗമാകുമെന്നാണ് റിപ്പോര്‍ട്ട്. പട്ടേലിനെ സിഐഎ ഡയറക്ടര്‍ സ്ഥാനഥേക്ക് പരിഗണിക്കും എന്നാണ് സൂചന. അതേസമയം, സെനറ്റ് അംഗീകാരം ഉറപ്പാക്കുന്നത് വെല്ലുവിളിയായേക്കാം.
ബോബി ജിന്‍ഡാല്‍
മുന്‍ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലാണ് ട്രംപ് മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുള്ള അടുത്ത വ്യക്തി. ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറിയായി ആണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സെന്റര്‍ ഫോര്‍ എ ഹെല്‍ത്തി അമേരിക്കയുടെ അധ്യക്ഷനാണ് ജിന്‍ഡാല്‍.