ഹോപ് മേക്കേഴ്സിന്റെ അഞ്ചാം പതിപ്പിന് തുടക്കം; ആദരം സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്നവർക്ക്
സമൂഹത്തിൽ നന്മയുടെ വിത്തുപാകി പുതുമാറ്റങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികളെ ആദരിക്കുന്ന അറബ് ഹോപ് മേക്കേഴ്സിന്റെ അഞ്ചാമത് പതിപ്പിന് തുടക്കമായി

അബുദാബി ∙ സമൂഹത്തിൽ നന്മയുടെ വിത്തുപാകി പുതുമാറ്റങ്ങൾ സൃഷ്ടിക്കുന്ന വ്യക്തികളെ ആദരിക്കുന്ന അറബ് ഹോപ് മേക്കേഴ്സിന്റെ അഞ്ചാമത് പതിപ്പിന് തുടക്കമായി. 10 ലക്ഷം ദിർഹം സമ്മാനത്തുകയുള്ള പദ്ധതിയുടെ പുതിയ പതിപ്പ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
അറബ് ലോകത്തെ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് അറബ് ഹോപ് മേക്കേഴ്സ്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷിയേറ്റീവിനു കീഴിൽ 2017ലാണ് പദ്ധതി ആരംഭിച്ചത്. അറബ് മേഖലയിലുള്ള 5 മുതൽ 95 വയസുവരെയുള്ളവർക്ക് സ്വയം നിർദേശിക്കുകയോ മറ്റുള്ളവരെ നാമനിർദേശം ചെയ്യുകയോ ചെയ്യാം.
സന്നദ്ധ സംഘടനകൾക്കും നാമനിർദേശം ചെയ്യാം. അന്തിമ പട്ടികയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട 5 പേരിൽനിന്നാണ് വിജയിയെ കണ്ടെത്തുക.