ബോഡിബിൽഡിങ്ങിന് മുലപ്പാൽ; വരുമാന മാർഗമാക്കി 24കാരി

അമ്മ കുഞ്ഞിനു നൽകുന്ന അമൃതമാണ് മുലപ്പാൽ. ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ എന്നാണ് വൈദ്യശാസ്ത്രം നിഷ്കർഷിക്കുന്നത്. അത്രയ്ക്കുണ്ട് മുലപ്പാലിലൂടെ ലഭിക്കുന്ന പോഷകങ്ങൾ. എന്നാൽ സിപ്രസ് സ്വദേശിയായ റഫേല ലംപ്രോ തന്റെ മുലപ്പാൽ ഒരു സമ്പാദ്യമാക്കി മാറ്റിയിരിക്കുകയാണ്.

എങ്ങനെയെന്നല്ലേ, ഏഴു മാസം മുൻപാണ് 24 കാരിയായ റഫേല മകനായ ആൻജെലോക്ക് ജൻമം നൽകിയത്. മകന് ആവശ്യമുള്ളതിലുമധികം പാൽ ചുരത്തുന്നുണ്ടെന്ന് മനസ്സിലായ റഫേല അത് കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള പാൽ ഇല്ലാത്തവർക്ക് നൽകാൻ തീരുമാനിച്ചു. 

ഇതറിഞ്ഞ് ബോഡിബിൽഡിങ്ങിൽ താൽപര്യമുള്ള പുരുഷൻമാര്‍ മസിലുണ്ടാകാൻ മികച്ചതാണെന്നു പറഞ്ഞ് പാലിനു വേണ്ടി തന്നെ സമീപിക്കുകയായിരുന്നെന്ന് റഫേൽ പറയുന്നു.

ബോഡിബിൽഡിങ്ങിന് മുലപ്പാൽ മികച്ചതാണെന്നും അതിനുവേണ്ടി അന്വേഷിക്കുന്നവർ ധാരാളമുണ്ടെന്നും അറിഞ്ഞതോടെ ഇതൊരു വരുമാനമാർഗമാക്കി മാറ്റാൻ റഫേൽ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ദിവസവും രണ്ട് ലീറ്റൽ പാൽ റഫേൽ പുരുഷൻമാർക്ക് വിൽക്കുന്നുണ്ട്. ഇവരിൽ നിന്ന് ഒരു ഔൺസിന് ഒരു പൗണ്ടാണ്  വാങ്ങുന്നത്.

പാൽ വാങ്ങിക്കൊണ്ടു പോകുന്ന പുരുഷൻമാർ അത് എന്തു ചെയ്യുന്നുവെന്ന് അന്വേഷിക്കാറില്ലെന്നും റഫേൽ പറയുന്നു. ഭർത്താവായ അലക്സിനും രണ്ട് ആൺമക്കൾക്കുമൊപ്പമാണ് റഫേലിന്റെ താമസം.

Read More : Fitness Magazine