Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗന്ധം തിരിച്ചറിയാൻ സാധിക്കാത്തത് അൽഷിമേഴ്സ് രോഗസൂചനയോ?

477015629

വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തവർക്ക് അൽഷിമേഴ്സ് വരാൻ സാധ്യത വളരെ കൂടുതലാണെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് ഇരുപതുവർഷം മുൻപെ അൾഷിമേഴ്സുമായി ബന്ധപ്പെട്ട തലച്ചോറിലെ കോശങ്ങൾ നശിച്ചു തുടങ്ങും.

രോഗസാധ്യത ഉള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാകും മുൻപേ ഗന്ധം തിരിച്ചറിയാനുള്ള പരിശോധനകള്‍ നടത്തുന്നത് രോഗത്തെ തിരിച്ചറിയാൻ സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

‘‘ഈ രംഗത്ത് നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അൾഷിമേഴ്സിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല.’’ കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ ജോൺബ്രെയ്റ്റ്നർ പറയുന്നു.

അൾഷിമേഴ്സ് രോഗസാധ്യത ഉള്ളവരും രക്ഷിതാക്കളിൽ ആർക്കെങ്കിലും അൾഷിമേഴ്സ് ബാധിച്ചിട്ടുള്ളവരുമായ, ശരാശരി  63 വയസ്സുള്ള മുന്നൂറു പേരിലാണ് പഠനം നടത്തിയത്. വിവിധതരം ഗന്ധങ്ങൾ ആയ ബബിൾഗം, പെട്രോൾ, നാരങ്ങ ഇവ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ എന്ന് അറിയാൻ ടെസ്റ്റുകൾ നടത്തി. ഗന്ധങ്ങൾ തിരിച്ചറിയാൻ പ്രയാസപ്പെടുന്നത് അൾഷിമേഴ്സ് രോഗത്തിന്റെ ആദ്യ സൂചനയാണെന്നു വ്യക്തമായി.

ഗന്ധങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് അൾഷിമേഴ്സ് രോഗത്തിന്റെ ജൈവസൂചകങ്ങളുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ആദ്യപഠനമാണിത്. ഓർമശക്തി നഷ്ടപ്പെടുകയും വ്യത്യസ്ത ഗന്ധങ്ങൾ തിരിച്ചറിയാൻ പ്രയാസപ്പെടുന്നതും  തമ്മിലുള്ള ബന്ധം തിരിച്ചറിയാൻ മുപ്പതു വർഷത്തിലധികമായി ഗവേഷകർ ശ്രമിക്കുന്നു.

ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഓൾഫാക്ടറി ബൾബും ഓർമശക്തി, ഗന്ധങ്ങളുടെ  പേരുകൾ ഇവയെ തിരിച്ചറിയുന്ന എന്റോറീനൽ കോർട്ടക്സ് ഇവയാണ് രോഗം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങൾ. ന്യൂറോളജി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.