പകലുറക്കം ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്... ഇതു നിങ്ങളെ കൊണ്ടെത്തിക്കുന്നത് മറവിരോഗത്തിലേക്കായിരിക്കാമെന്ന് യുഎസിലെ ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. പകലുറക്കം, മറവിരോഗത്തിനു കാരണമാകുന്ന ബീറ്റാ അമൈലോയ്ഡുകൾ തലച്ചോറിൽ രൂപപ്പെടുന്നതിനു കാരണമാകുന്നുണ്ടത്രേ.
യുഎസ് നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ഓൺ ഏജിങ്ങും ജോൺ ഹോപ്കിൻസ് ബ്ലൂബർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തുമാണ് ഈ പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരിൽ, മറവിരോഗം ബാധിച്ചവരിൽ ഭൂരിഭാഗവും പകലുറക്കം ശീലമാക്കിയവരായിരുന്നു.
രാത്രിയുറക്കം ശീലമാക്കുകയും പകലുറക്കം ഉപേക്ഷിക്കുകയും മാത്രമാണ് ഇതിനു പരിഹാരമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ആദം പി സ്പിറ പറഞ്ഞു. ജേണൽ ഓഫ് സ്‍ലീപ്പിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More : Health News