Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധി കൂടിയാൽ വട്ടാകുമോ?

mental-health

അധികമായാൽ അമൃതും വിഷം എന്നാണല്ലോ? ബുദ്ധിയുടെ കാര്യവും ഏതാണ്ടതുപോലെ തന്നെയാണ്. ബുദ്ധിമാൻമാർക്ക് മാനസികരോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണത്രേ. ബുദ്ധി കൂടി വട്ടായതാണ് എന്ന് ചിലരെപ്പറ്റി ക്രൂരമായ തമാശ പറയുന്നത് കേൾക്കാറില്ലേ. അതിൽ അൽപ്പം വാസ്തവമുണ്ടോ എന്ന് തോന്നിപ്പിക്കുന്നതാണ് ഈ പഠനഫലം. ബുദ്ധി കുറഞ്ഞവരെ അപേക്ഷിച്ച് ബുദ്ധി കൂടുതലുള്ളവർക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണത്രെ.

ടിസർ കോളജ് ഗവേഷകർ നടത്തിയ പഠനത്തിൽ സാധാരണക്കാരായ 10 ശതമാനം പേരെ അപേക്ഷിച്ച് ബുദ്ധിമാന്മാരുടെ ഗ്രൂപ്പിൽപ്പെട്ട 20 ശതമാനം പേരും ഉത്കണ്ഠയും വിഷാദവും ബാധിച്ചവരെന്നു കണ്ടു. ഇവർക്ക് രോഗപ്രതിരോധശക്തി കുറവാണെന്നു മാത്രമല്ല ആസ്മ, അലർജി ഇവയ്ക്കുള്ള സാധ്യതയും കൂടുതലായിരുന്നു. ബുദ്ധിശക്തിയും മാനസികരോഗവും തമ്മിലും മനോനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ശരീരത്തെ ബാധിക്കുന്ന രോഗങ്ങളും തമ്മിലും ബന്ധമുണ്ടെന്നും പഠനത്തിൽ തെളിഞ്ഞു.

‘‘ബുദ്ധിമാന്മാരായ ആളുകളിൽ മാനസികരോഗനിരക്ക് കൂടാൻ കാരണമുണ്ട്. അവർ സാമൂഹ്യ സാഹചര്യങ്ങൾ, ചുറ്റുപാട് ഇവയെപ്പറ്റിയെല്ലാം വളരെയധികം അവബോധം ഉള്ളവരാകും. ഇത് കൂടുതൽ വിമർശനാത്മകമായും അപഗ്രഥനാത്മകമായും സമൂഹത്തോട് ഇടപെടാൻ അവർക്ക് പ്രേരണയാകും. ഈ ഹൈപ്പർ സെൻസിറ്റീവ് സ്വഭാവ രീതികൾ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ‘‘പഠനത്തിനു നേതൃത്വം നൽകിയ സോനിക്കോൾ ട്രിറ്റീൾട്ട് പറയുന്നു.

തലച്ചോറിന്റെ പ്രവർത്തനം (Brain activity) വർദ്ധിച്ച തോതിൽ ഉള്ളവർക്ക് ശാരീരിക പ്രവർത്തനങ്ങളും കൂടുതലായിരിക്കും. ബൗദ്ധികമായ കഴിവ് കൂടുതലും ശാരീരികവും മാനസികവുമായ അവസ്ഥയും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്നു പഠനം പറയുന്നു.

Read More : Health News