Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരളിനെ ആപത്തിലാക്കുന്ന അഞ്ചു കാര്യങ്ങള്‍

liver

ശരീരത്തിലെ ഏറ്റവും പ്രധാനഅവയവങ്ങളില്‍ ഒന്നാണ് കരള്‍. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവം. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. 

കേടുവന്ന കോശങ്ങളെ മാറ്റി പുതിയവ ഉത്പാദിപ്പിക്കാന്‍ വരെ കരളിനു സാധിക്കും. എന്നാല്‍ പൊന്നുപോലെ കാക്കേണ്ട കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണആരോഗ്യത്തോടെ കഴിയാം.

∙ മദ്യപാനം

കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മദ്യപാനം തന്നെയാണ്. അമിതമായി മദ്യപിക്കുന്നവരുടെ കരളിനു അഴുക്കിനെ പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കാന്‍ സാധിക്കാതെ വരും. ഫാറ്റി ലിവര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് തുടക്കമിടുന്നത് ഈ പ്രവര്‍ത്തിയാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കി കരളിനെ സംരക്ഷിക്കാം.

∙ അമിത അളവില്‍ മരുന്നുകള്‍ വേണ്ട

അമിതമായി മരുന്നുകള്‍ കഴിക്കുന്നത് കരളിനു നന്നല്ല. ഇത് കരളിനെ പൂര്‍ണമായി തകര്‍ക്കും.

Read more: കരളിലെ കാൻസർ തടയാൻ കുങ്കുമപ്പൂവ്

∙ പുകവലി

പുകവലി കരളിനെ മാത്രമല്ല ശ്വാസകോശത്തെയും തകര്‍ക്കും. പുകയിലയിലെ വിഷം കരളിനു ആപത്താണ്. 

∙ ഉറക്കക്കുറവ്

അത്ഭുതപ്പെടേണ്ട .നല്ല ഉറക്കം ഇല്ലാതാകുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഓക്സിടെറ്റീവ് സ്‌ട്രെസ് കരളിലെ കോശങ്ങളെ നശിപ്പിക്കും.

∙ അമിതവണ്ണം, പോഷകക്കുറവ് 

രണ്ടും കരളിനു നല്ലതല്ല. അമിതവണ്ണം മിക്കപ്പോഴും നല്ല ജീവിതചര്യയുടെ ഭാഗമല്ല. വാരിവലിച്ചുള്ള ആഹാരശീലം ശരീരത്തിനു മാത്രമല്ല കരളിനും നല്ലതല്ല. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ആണ് ഇതിന്റെ അന്തരഫലം.