Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റപ്പെട്ടു കഴിയുന്നവരേ... മരണം തൊട്ടടുത്തുണ്ട്

loneliness

ഒറ്റപ്പെടലിനെ മനുഷ്യര്‍ക്ക്‌ എന്നും ഭയമാണ്. സുഹൃത്തുക്കളില്‍ നിന്നും. ബന്ധുക്കളില്‍ നിന്നുമൊക്കെ തീര്‍ത്തും ഒറ്റപെട്ടു പോകുന്ന ഒരവസ്ഥയെ കുറിച്ചു ഒന്നോര്‍ത്തു നോക്കൂ. ആദ്യമാദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഈ ഒറ്റപ്പെടല്‍ നിങ്ങളുടെ ജീവിതത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങും. ഇവിടെയാണ്‌ നിങ്ങളുടെ മനസ്സിന്റെ പ്രയാസങ്ങള്‍ ശരീരത്തെയും കീഴടക്കാന്‍ തുടങ്ങുന്നത്. അതിനാല്‍  ഒറ്റപ്പെടലിനെ നിസ്സാരമായി കാണരുത്. കാരണം അത് നിങ്ങളുടെ ഹൃദയത്തെയാണ് ആദ്യം ആക്രമിക്കുന്നതെന്നു പഠനം. 

ബ്രിട്ടനില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് മാരകരോഗങ്ങള്‍ മുതല്‍ പുകവലി, വിഷാദം എന്നിവയൊക്കെ അധിമായി ഉണ്ടാകാം എന്നും ഇവര്‍ പറയുന്നു.  ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചു കഴിയുന്നവരില്‍ നേരത്തെയുള്ള മരണവും സംഭവിക്കാം എന്നും പഠനം പറയുന്നു. പ്രത്യേകിച്ച് ഇവരില്‍ ഹൃദ്രോഗസാധ്യത കൂടി ഉണ്ടെങ്കില്‍. 

സമൂഹത്തില്‍ നിന്നും ഒറ്റപെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നവരെ അതുകൊണ്ടുതന്നെ ഒന്ന് ശ്രദ്ധിക്കണം എന്നും ഇവര്‍ക്കു വേണ്ട കരുതല്‍ നല്‍കണമെന്നും വിദഗ്ധര്‍ പറയുന്നു. സമൂഹവുമായി ബന്ധമില്ലാതെ കഴിയുന്നവര്‍ക്ക് സ്ട്രോക്ക് സാധ്യതയും ഏറെയാണെന്നു പറയപ്പെടുന്നു. ഹൃദ്രോഗമുള്ള 50 ശതമാനം ആളുകളും സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കുക വഴി മരണത്തെ മുന്നില്‍ കാണാനുള്ള സാധ്യതയുമുണ്ടെന്ന് ഈ പുതിയ പഠനം വ്യക്തമാക്കുന്നു.

Read More : ആരോഗ്യവാർത്തകൾ