Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ; ആരോഗ്യ വകുപ്പിന്റെ പ്രത്യേക അറിയിപ്പ്

Nipah-Scare-1 നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയ പേരാമ്പ്രയിലെ ആശുപത്രിയിൽ മാസ്ക് ധരിച്ചുനിൽക്കുന്നവർ

കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വെയിറ്റിങ് റൂമിലും മെയ് അഞ്ചിനു രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും 14നു രാത്രി 7 മുതൽ രാത്രി 9 വരെയും 18, 19 തീയതികളിൽ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ഉച്ചയ്ക്ക് 2 വരെയും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലിൽ ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നിപ്പ രോഗം ബാധിച്ചിരുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു. അതിന്റെ ഭാഗമായി അഖിൽ (28 വയസ്സ്), റസിൽ (25 വയസ്) എന്നിവരുമായി അടുത്ത സമ്പർക്കത്തിൽ ആയിരുന്നവർ നിപ്പ സെല്ലിൽ വിളിച്ച് അറിയിക്കേണ്ടതാണ്.

സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ - 04952381000

Read More : Nipah Virus | Health News