നിപ്പ നേരിടാൻ ജപ്പാനിൽ നിന്നു ഫീവിപിരാവിർ(Favipiravir)എന്ന പുതിയ മരുന്നെത്തും. ഇതിനായുള്ള ശ്രമം ആരോഗ്യവകുപ്പ് തുടങ്ങി. നിലവിൽ ഉപയോഗിക്കുന്ന റിബാവൈറിനെക്കാളും ഫലപ്രദമാണ് പുതിയ മരുന്നെന്നാണ് കരുതുന്നത്.
ഓസ്ട്രേലിയയിൽ പരീക്ഷിച്ച് കൂടുതൽ ഫലപ്രദമെന്നു കണ്ടെത്തിയ ഹ്യൂമൻ മോണാക്ലോണൽ ആന്റിബോഡി എം102.4 എന്ന മരുന്ന് ഇന്നെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഈ മരുന്ന് ക്വീൻസ്‍ലാൻഡ് സർവകലാശാലയിൽ നിന്നും കൊറിയർവഴി ഡൽഹിയിൽ എത്തിയെന്നാണ് അറിയുന്നത്.
ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ്, ബാലുശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രതനിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയെത്തുടർന്ന് രണ്ടുപേർകൂടി മരിച്ച സാഹചര്യത്തിലാണ് ഈ നിർദേശം.
ഇന്നുവരെ 18 കേസുകൾ നിപ്പ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്തു. ഇതിൽ 16 പേർ മരിച്ചു. മറ്റു രണ്ടു പേർ സുഖം പ്രാപിച്ചുവരുന്നു. ഏറ്റവും ഒടുവിലത്തെ ടെസ്റ്റിൽ രണ്ടുപേരുടെയും രക്തത്തിൽ വൈറസ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൈറസ് പൂർണമായും നശിച്ചു എന്നുറപ്പ് വരുത്തിയിട്ടേ അവരെ ഡിസ്ചാർജ് ചെയ്യുകയുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളജിൽ പത്തു ദിവസം ഐസിയുവിലായിരുന്ന രോഗിയെ ഇന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
Read More : Nipah Virus