എന്തെങ്കിലും നിസ്സാരവേദനകള്‍ തോന്നുമ്പോള്‍ വേദനസംഹാരികള്‍ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ നമ്മള്‍ നിസ്സാരമെന്നു കരുതുന്ന ഈ ശീലം ചിലപ്പോള്‍ നിങ്ങളെ രോഗിയാക്കിയേക്കാം.
Acetaminophen എന്ന വേദനസംഹാരിയാണ് കരളിന്റെ ആരോഗ്യത്തിനു അതീവദോഷകരമാണെന്നു കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്ന് ശരീരത്തിലെത്തിയാല്‍ അത് Cysteine എന്ന അമിനോ ആസിഡുകളുമായി ചേര്‍ന്ന് മറ്റൊരു രാസപ്രവര്‍ത്തനം ഉണ്ടാകുന്നുണ്ട്. ഇതാണ് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്.
ഈ രാസപ്രവര്‍ത്തനം ഈ വേദനസംഹാരിയെ വിഷാംശമുള്ളതാക്കി മാറ്റുന്നുണ്ട്. മനുഷ്യശരീരത്തിലെ കോശങ്ങളില്‍ ഊര്‍ജ്ജമെത്തിക്കുന്ന Mitochondriaയുടെ പ്രവര്‍ത്തനത്തെ വരെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ജേര്‍ണല്‍ ഓഫ് മോളിക്കുലാര്‍ ആന്‍ഡ് സെല്ലുലാര്‍ പ്രോടിയോമിക്സില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.