ഇന്റർനെറ്റിലെ തിരച്ചിൽ, തിരഞ്ഞെടുക്കേണ്ടത് ആധികാരിക രേഖകൾ; പ്രമേഹബോധവൽക്കരണ പരിപാടികളുമായി കേശവദേവ് ട്രസ്റ്റ്
പ്രമേഹദിനത്തോടനുബന്ധിച്ച് പലയിടങ്ങളിലായി നൂറിലധികം പ്രമേഹബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് പി.കേശവദേവ് ട്രസ്റ്റും ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും. പ്രമേഹ വിദ്യാഭ്യാസം നാളെയെ സംരക്ഷിക്കുന്നതിനു വേണ്ടി എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. നിർഭാഗ്യവശാൽ

പ്രമേഹദിനത്തോടനുബന്ധിച്ച് പലയിടങ്ങളിലായി നൂറിലധികം പ്രമേഹബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് പി.കേശവദേവ് ട്രസ്റ്റും ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും. പ്രമേഹ വിദ്യാഭ്യാസം നാളെയെ സംരക്ഷിക്കുന്നതിനു വേണ്ടി എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. നിർഭാഗ്യവശാൽ സമൂഹമാധ്യങ്ങളിലൂടെ നിരവധി തെറ്റായ നിർദ്ദേശങ്ങളാണ് പ്രമേഹ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പൊതുജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഗവേഷണങ്ങൾക്ക് ആസ്പദമായ ശരിയായ പ്രമേഹ വിദ്യാഭ്യാസം ഏതൊരു പൗരന്റെയും അവകാശമാണ്. ഔഷധങ്ങൾകൊണ്ടു മാത്രം പ്രമേഹ രോഗം ചികിത്സിക്കുവാൻ സാധിക്കുകയില്ല. പ്രമേഹ ചികിത്സയിലെ ഓരോ ഘട്ടത്തിലും രോഗികൾക്ക് അവർക്ക് ആവശ്യമായ വിദ്യാഭ്യാസം തുടർന്നും നൽകികൊണ്ടേയിരിക്കണം. ഇത് മാത്രമാണ് മറ്റ് അതീവഗുരുതരങ്ങളായ രോഗങ്ങൾ പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ ഒരേ ഒരു മാർഗം.
കേശവദേവ് ട്രസ്റ്റും ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റലും സംയുക്തമായി കേരളത്തിലുടനീളം നൂറിലധികം പ്രമേഹ ബോധവൽക്കരണ പരിപാടികളാണ് നവംബർ മാസത്തിൽ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാക്കത്തോൺ, ബ്ലൂ മോൺന്യൂമെന്റ് ലൈറ്റിങ്, ഫ്ലാഷ് മോബ്, രോഗികൾക്കായുള്ള വിദ്യാഭ്യാസ പരിപാടി, പ്രമേഹ ചികിത്സകർക്കായുള്ള തുടർവിദ്യാഭ്യാസ പരിപാടി, മുഖ്യധാരാമാധ്യമങ്ങളിലൂടെയുള്ള ആരോഗ്യ വിദ്യാഭ്യാസം, സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രമേഹ ആരോഗ്യവിദ്യാഭ്യാസം, വിദ്യാലയങ്ങളിലുള്ള പ്രമേഹ പ്രതിരോധ ബോധവൽക്കരണം തുടങ്ങി എല്ലാവിധ മാർഗങ്ങളും സ്വീകരിച്ചുകൊണ്ടാണ് ശക്തമായ പ്രമേഹ ബോധവൽക്കരണ പരിപാടികൾ കേരളത്തിൽ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കോവിഡിന് ശേഷം പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഭീമമായ വർധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രമേഹം കണ്ടെത്തുന്ന പ്രായവും കുറഞ്ഞിട്ടുണ്ട്. കൂടാതെ അനിയന്ത്രിതമായ പ്രമേഹം ഉള്ളവരുടെ എണ്ണവും ഇപ്പോൾ വളരെ കൂടുതലാണ്. രോഗികൾ ഇന്റർനെറ്റിലൂടെ പ്രമേഹവിദ്യാഭ്യാസത്തിനായി തിരയുമ്പോൾ ആധികാരികമായ രേഖകൾ തിരഞ്ഞെടുത്ത് വേണം അത് സ്വീകരിക്കേണ്ടത് എന്ന് ഡോ.ജ്യോതിദേവ് കേശവദേവ് പറഞ്ഞു.
ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ അംഗീകാരമുള്ള കേരളത്തിലെ പ്രമേഹ ചികിത്സാ സ്ഥാപനമായ ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്ററിലെ മെഡിക്കൽ ഡയറക്ടർ ഡോ.അരുൺ ശങ്കർ, അക്കാദമിക് ഡയറക്ടർ ഗോപിക കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് നവംബർ മാസം മുഴുവനായും നീണ്ടു നിൽക്കുന്ന പ്രമേഹ ബോധവൽക്കരണ പരിപാടികൾ നടന്നുകൊണ്ടിരിക്കുന്നത്.
Content Summary: World Diabetes Day programmes