1817 ൽ ആംഗലേയ ഭിഷഗ്വരനായ ജയിംസ് പാർക്കിൻസൺ ‘വിറയൽ വാതത്തെകുറിച്ചുള്ള ഒരു ഉപന്യാസം’ എന്ന പേരിൽ ഈ രോഗം ആദ്യമായി വൈദ്യശാസ്ത്രത്തിന് പരിചയപ്പെടുത്തി. എന്താണ് പാർക്കിൻസൺസ് രോഗം? തലച്ചോറിലെ സബ്സ്റ്റൻഷ്യ നിഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ അപചയം മൂലം അതുൽപാദിപ്പിക്കുന്ന ഡോപ്പമിൻ എന്ന രാസപദാർഥത്തിൽ കുറവു

1817 ൽ ആംഗലേയ ഭിഷഗ്വരനായ ജയിംസ് പാർക്കിൻസൺ ‘വിറയൽ വാതത്തെകുറിച്ചുള്ള ഒരു ഉപന്യാസം’ എന്ന പേരിൽ ഈ രോഗം ആദ്യമായി വൈദ്യശാസ്ത്രത്തിന് പരിചയപ്പെടുത്തി. എന്താണ് പാർക്കിൻസൺസ് രോഗം? തലച്ചോറിലെ സബ്സ്റ്റൻഷ്യ നിഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ അപചയം മൂലം അതുൽപാദിപ്പിക്കുന്ന ഡോപ്പമിൻ എന്ന രാസപദാർഥത്തിൽ കുറവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1817 ൽ ആംഗലേയ ഭിഷഗ്വരനായ ജയിംസ് പാർക്കിൻസൺ ‘വിറയൽ വാതത്തെകുറിച്ചുള്ള ഒരു ഉപന്യാസം’ എന്ന പേരിൽ ഈ രോഗം ആദ്യമായി വൈദ്യശാസ്ത്രത്തിന് പരിചയപ്പെടുത്തി. എന്താണ് പാർക്കിൻസൺസ് രോഗം? തലച്ചോറിലെ സബ്സ്റ്റൻഷ്യ നിഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ അപചയം മൂലം അതുൽപാദിപ്പിക്കുന്ന ഡോപ്പമിൻ എന്ന രാസപദാർഥത്തിൽ കുറവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1817 ൽ ആംഗലേയ ഭിഷഗ്വരനായ ജയിംസ് പാർക്കിൻസൺ ‘വിറയൽ വാതത്തെകുറിച്ചുള്ള ഒരു ഉപന്യാസം’ എന്ന പേരിൽ ഈ രോഗം  ആദ്യമായി വൈദ്യശാസ്ത്രത്തിന് പരിചയപ്പെടുത്തി.

എന്താണ് പാർക്കിൻസൺസ് രോഗം?

ADVERTISEMENT

തലച്ചോറിലെ സബ്സ്റ്റൻഷ്യ നിഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ അപചയം മൂലം അതുൽപാദിപ്പിക്കുന്ന ഡോപ്പമിൻ എന്ന രാസപദാർഥത്തിൽ കുറവു വരുന്നതുകാരണം ഉണ്ടാകുന്ന അസുഖമാണ് പാർക്കിൻസൺസ് രോഗം. ഡോപ്പമിൻ എന്ന ഈ  രാസപദാർഥം ഏറ്റവും ആവശ്യമായി വരുന്നത് നമ്മുടെ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ബേസൽ ഗാംഗ്ലിയ എന്ന ഭാഗത്തിന്റെ പ്രവർത്തനത്തിന് വേണ്ടിയാണ്. അതിനാലാണ് ഡോപ്പമിന്റെ കുറവ് മൂലമുണ്ടാകുന്ന ഈ രോഗം ചലന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.

എന്തുകൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത് ?

ആധുനിക വൈദ്യശാസ്ത്രത്തിന് ഈ രോഗത്തിന്റെ മൂലകാരണം എന്താണെന്ന് ഇന്നേ വരെ വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ പരസ്പരവ്യവഹാരം മൂലമാണ് ഈ രോഗം ഉണ്ടാകുന്നതെന്നാണ് അനുമാനം.

ജനിതകമായി ഈ രോഗം വരാൻ സാധ്യതയുള്ളവരിൽ പരിസ്ഥിതി മലിനീകരണമോ ചില കീടനാശിനികളുടെ ഉപയോഗമോ മൂലം ഈ രോഗം വരാൻ സാധ്യതയുണ്ട്.

ADVERTISEMENT

ആരിലാണ് ഈ രോഗം കാണുന്നത് ?

50 വയസ്സിനു മുകളിൽ പ്രായം ഉള്ളവരിൽ 3 : 2 അനുപാതത്തിൽ പുരുഷന്മാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അപൂർവമായി ചെറു പ്രായക്കാരിലും പാർക്കിൻസൺസ് രോഗം കണ്ടുവരുന്നു. ജനിതകമായ കാരണങ്ങൾ മൂലമാവാം ഇവരിൽ ഈ രോഗം ഉണ്ടാകുന്നത്.

 

രോഗ ലക്ഷണങ്ങൾ എന്തെല്ലാം ?

ADVERTISEMENT

ഈ രോഗത്തിന്റെ ലക്ഷണങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം 

1. ചലനസംബന്ധമായവ (മോട്ടോർ)

2. ചലനേതരമായത് (നോൺ മോട്ടോർ)

ചലനസംബന്ധമായ ലക്ഷണങ്ങൾ

കാതലായ 4 ലക്ഷണങ്ങൾ 

1. വിശ്രമാവസ്ഥയിലുള്ള വിറയൽ (RESTING TREMOR ): ഇത് സാധാരണയായി ഒരു വശത്തെ കയ്യിലോ കാലിലോ തുടങ്ങി സാവധാനം മറു വശത്തോട്ടും വ്യാപിക്കാം. രോഗി ഗുളിക ഉരുട്ടുന്ന രീതിയിൽ തള്ളവിരലും ചൂണ്ടുവിരലും തമ്മിൽ കൂട്ടിത്തിരുമ്മിയേക്കാം 

2 . പ്രവർത്തനമന്ദത (BRADYKINESIA): പാർക്കിൻസൺസ് രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണിത്. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ദൈനംദിന പ്രവൃത്തികളെല്ലാം സാവധാനത്തിലാവുന്ന ഒരവസ്ഥയാണിത് .

3 . പേശികളുടെ ദാർഢ്യം (RIGIDITY ): ഇതു കാരണം പേശികൾ ചലിപ്പിക്കുമ്പോൾ അനായാസത നഷ്ടപ്പെടുന്നു.

4 . അംഗവിന്യാസത്തിലെ അസന്തുലിതാവസ്ഥ (POSTURAL INSTABILITY ): ശരീരതുലനാവസ്ഥയിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ മൂലം തുടർച്ചയായ വീഴ്ചകളുണ്ടാകുവാൻ സാധ്യതയുണ്ട്. ദൃതഗതിയിൽ തിരിയുമ്പോഴോ ഇടുങ്ങിയ വഴിയിൽ കൂടി നടക്കുമ്പോഴോ നിസ്സാരമായ തടസ്സങ്ങൾ നേരിടുമ്പോഴോ രോഗി അസാധാരണമായ ഗതിയിൽ വീഴുവാൻ സാധ്യതയുണ്ട് .

ചലനസംബന്ധമായ മറ്റു ലക്ഷണങ്ങൾ

∙ ഭാവഭേദങ്ങളില്ലാത്ത മുഖം 

∙ ഇമവെട്ടാതിരിക്കുക 

∙ പതിഞ്ഞ ശബ്ദം 

∙ കയ്യക്ഷരം മോശമാവുകയും ചെറുതാവുകയും ചെയ്യുക 

∙ മുന്നോട്ടാഞ്ഞ് കൂനി നിൽക്കുക 

∙ കൈകൾ വീശാതെയുള്ള നടത്തം 

ചലനസംബന്ധമല്ലാത്ത ലക്ഷണങ്ങൾ

∙ വിഷാദം 

∙ പ്രവർത്തി ചെയ്യാനുള്ള താൽപര്യക്കുറവ് 

∙ മറവി

∙ അമിതമായ ഉൽകണ്ഠ 

∙ ഇല്ലാത്തത്‌ ഉണ്ടെന്നുള്ള തോന്നൽ 

∙ ഉറക്കസംബന്ധമായ പ്രശ്നങ്ങൾ 

ഇവയിൽ പ്രധാനമായവ : രാത്രിയിലെ ഉറക്കക്കുറവ്, പകൽ ഉറക്കക്കൂടുതൽ, ഉറക്കത്തിൽ സ്വപ്നം കണ്ട്‌ ശാരീരികമായി പ്രതികരിക്കുക, മൂത്രം പിടിച്ചുവയ്ക്കാനുള്ള ബുദ്ധിമുട്ട്‌, മലബന്ധം, മണവും രുചിയുമറിയാനുള്ള കഴിവില്ലായ്മ, ഉമിനീരൊലിപ്പിക്കൽ, എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുക, അമിതമായ വിയർപ്പ്.

രോഗനിർണയം എങ്ങനെ ?

ഈ രോഗം പ്രധാനമായും ലക്ഷണങ്ങൾ കൊണ്ടാണ് നിർണയിക്കപ്പെടുന്നത്. മറ്റു ടെസ്റ്റുകളോ സ്കാനുകളോ സാധാരണയായി ആവശ്യം വരാറില്ല. വിശ്രമാവസ്ഥയിലുള്ള വിറയൽ, ശരീരചലനങ്ങളിലെ വേഗതക്കുറവ്, പേശി പിടുത്തം, ശരീരം തുലനം ചെയ്യുന്നതിനുള്ള വൈഷമ്യം എന്നീ കാതലായ നാല്‌ ചലനസംബന്ധമായ ലക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണമുണ്ടെങ്കിൽ അത് പാർക്കിൻസൺസ് രോഗമാണെന്ന് അനുമാനിക്കാം.

പാർക്കിൻസൺസ് രോഗമാണോ അതോ പാർക്കിൻസൺസ് രോഗം പോലെ ലക്ഷണങ്ങൾ കാണിക്കുന്ന മറ്റേതെങ്കിലും രോഗമാണോ എന്നറിയുന്നതിന് വേണ്ടി ചില സമയങ്ങളിൽ എം ആർ ഐ സ്കാൻ ഉപയോഗപ്പെടുത്താറുണ്ട് .

ഡോപ്പമിൻ ട്രാൻസ്പോർട്ടർ സ്കാൻ (DaT SCAN ) പാർക്കിൻസൺസ് രോഗത്തിന് ഒരു സ്ഥിതീകരണ പരിശോധനയാണ്. ഇത് അപൂർവമായി മാത്രമേ വേണ്ടിവരാറുള്ളു.

ചികിത്സ

മരുന്നുകളുപയോഗിച്ചും ശസ്ത്രക്രിയ മുഖാന്തരവും ചികിത്സ സാധ്യമാണ്. ഇതിനോടൊപ്പം വ്യായാമവും ഭക്ഷണക്രമീകരണവും രോഗനിർണയത്തിന് അത്യാവശ്യമാണ്. ഇത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തുടർച്ചയായി മരുന്നുകൾ കഴിക്കേണ്ട ഒരു രോഗാവസ്ഥയാണ്.

മരുന്നുകൾ ഏതെല്ലാം ?

പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാന കാരണം ഡോപ്പമിൻ എന്ന രാസപദാർഥത്തിന്റെ കുറവായതിനാൽ ഡോപ്പമിന്റെ അഭാവത്തെ നികത്തുന്നതോ ഡോപ്പമിനെ പോലെ പ്രവർത്തിക്കുന്നതോ ആയ മരുന്നുകളാണ് നാം  ഈ രോഗത്തിന്റെ ചികിത്സാവിധിയിൽ ഉപയോഗിക്കുന്നത്.  ലിവോഡോപ്പ എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈ മരുന്ന് തലച്ചോറിൽ പ്രവേശിച്ചു ഡോപ്പമിനായി രൂപാന്തരം പ്രാപിക്കുകയും തന്മൂലം ഡോപ്പമിന്റെ അഭാവം നികത്തപ്പെടുകയും രോഗലക്ഷണങ്ങൾ കുറയുകയും ചെയ്യുന്നു .

ഡോപ്പമിൻ ആഗണിസ്റ്റുകൾ, അമാന്റിഡിൻ, COMT ഇൻഹിബിറ്റേഴ്‌സ്, MAO - B ഇൻഹിബിറ്റേർസ്‌, ആന്റി കോളിനെർജിക്ക് ഡ്രഗ്സ് എന്നിവയാണ് മറ്റു മരുന്നുകൾ.

ശസ്ത്രക്രിയ ചികിത്സ

ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന ശസ്ത്രക്രിയയാണ് ഈ രോഗത്തിന്റെ ലക്ഷണനിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. ഈ ചികിത്സയിൽ രോഗിയുടെ തലച്ചോറിലെ SUBTHALAMIC NUCLEUS ലേക്ക് 2 ELECTRODES ഇറക്കിയിട്ട് അതിനെ ഒരു ബാറ്ററി വെച്ച് വൈദ്യുതി മുഖാന്തരം ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത് . ഈ ചികിത്സ ചെലവേറിയതും എല്ലാ രോഗികൾക്കും ചെയ്യാൻ പറ്റാത്തതുമാണ്. ആർക്കൊക്കെയാണ് ഇത് ചെയ്യാൻ പറ്റുന്നതെന്ന് ഒരു വിദഗ്ധ ന്യൂറോളജിസ്റ്റിനേ അറിയാൻ കഴിയൂ.

സംഗ്രഹം

ഈ രോഗം പുരോഗമിക്കുന്നതും തുടർചികിത്സ വേണ്ടിവരുന്നതും ഒട്ടേറെ ശാരീരികവും മാനസികവുമായ വ്യഥകൾ ഉണ്ടാക്കുന്നതിനാലും രോഗീപരിചരണത്തിൽ ഉൾപ്പെട്ടവരുടെ നിരന്തരമായ ശ്രദ്ധയും ക്ഷമയോടുള്ള പരിചരണവും പാർക്കിൻസൺസ് രോഗികൾക്ക് അത്യന്താപേക്ഷിതമാണ്

 

Dr. Josy J Vallippalam

Consultant – Neurologist

MBBS, MD (Internal Medicine), DM (Neurology), DrNB (Neurology)

Mar Sleeva Medicity Palai 

Phone Number – 04822 359 900, 04822 269 500 / 700