കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷം ആറ് മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുണ്ടെന്ന് പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്‍റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഹ‍ൃദ്രോഗ സംബന്ധമായ ലക്ഷണങ്ങൾക്കായി 150000 പേരുടെ ഡേറ്റ ഗവേഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷം ആറ് മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുണ്ടെന്ന് പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്‍റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഹ‍ൃദ്രോഗ സംബന്ധമായ ലക്ഷണങ്ങൾക്കായി 150000 പേരുടെ ഡേറ്റ ഗവേഷകർ പരിശോധിച്ചു. 

ADVERTISEMENT

മൂന്ന് സംഘങ്ങളായി ഇവരെ തരംതിരിച്ചാണ് പഠനം നടത്തിയത്. 18 ന് മുകളിൽ പ്രായമുള്ള കോവിഡ് പോസിറ്റീവ് ആയിരുന്നവർ ആദ്യ ഗ്രൂപ്പിലും കോവിഡ് നെഗറ്റീവ് ആയവർ രണ്ടാമത്തെ ഗ്രൂപ്പിലും ഉൾപ്പെടുന്നു. കോവിഡ് കാലത്തിന് മുൻപുള്ള– 2018 ജനുവരി 1 മുതൽ 2019 ഓഗസ്റ്റ് 31 വരെയുള്ള കാലഘട്ടത്തിൽ പരിശോധിക്കപ്പെട്ട രോഗികളുടെ വിവരങ്ങൾ കൺട്രോൾ ഗ്രൂപ്പായും ഉപയോഗിച്ചു. ഇതിൽ നിന്ന് കോവിഡ് പോസിറ്റീവ് ആയവർക്ക് ആറ് മാസങ്ങള്‍ക്കും ഒരു വർഷത്തിനു ശേഷവും നെഞ്ചുവേദന അനുഭവപ്പെടുന്നതിന്‍റെ തിരക്ക് അധികമാണെന്ന് കണ്ടെത്തി. ഇത് ഈ രോഗികളിൽ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ തുടർന്നും ഉണ്ടാകാനുള്ള സാധ്യതകളിലേക്ക് വിരൽ ചാണ്ടുന്നതായി ഗവേഷണത്തിന് നേതൃത്വം നൽകിയ കാർഡിയോ വാസ്കുലാർ എപ്പിഡമോളജിസ്‍റ്റ് ഹൈഡി ടി. മേ പറയുന്നു.

ADVERTISEMENT

അതേ സമയം ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അതിഗുരുതര സാഹചര്യങ്ങളുടെ നിരക്ക് കോവിഡ് രോഗികളിൽ ഉയർന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേർക്കുന്നു. ന്യൂ ഓർലിയൻസിൽ നടന്ന അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ 2023 ലെ സയന്‍റിഫിക്ക് കോൺഫറൽ പഠനഫലം അവതരിപ്പിക്കപ്പെട്ടു.

Content Summary: Risk of Persistent Chest Pain in Post-COVID Patients Upto a Year After Infection