മുപ്പതുകള്‍ക്ക് ശേഷം സ്ത്രീകളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നു; കാരണങ്ങള്‍ ഇവ
സ്ത്രീകള്‍ പ്രായമാകുന്നതോടെ വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. വൃക്കയില്‍ കല്ലുകള്‍, പോളി സിസ്റ്റിക് കിഡ്നി ഡിസീസ്, ക്രോണിക് കിഡ്നി ഡിസീസ് തുടങ്ങിയ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇക്കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാറുണ്ട്. ഇതിനുള്ള കാരണങ്ങള്‍ പലതാണെന്ന് പുണെ മണിപ്പാല്‍ ആശുപത്രിയിലെ

സ്ത്രീകള്‍ പ്രായമാകുന്നതോടെ വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. വൃക്കയില്‍ കല്ലുകള്‍, പോളി സിസ്റ്റിക് കിഡ്നി ഡിസീസ്, ക്രോണിക് കിഡ്നി ഡിസീസ് തുടങ്ങിയ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇക്കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാറുണ്ട്. ഇതിനുള്ള കാരണങ്ങള്‍ പലതാണെന്ന് പുണെ മണിപ്പാല്‍ ആശുപത്രിയിലെ യൂറോളജി കണ്‍സൽറ്റന്‍റ് ഡോ. ആനന്ദ് ധാരാസ്കര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഹോര്‍മോണല്‍ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകാം. പുറത്തും അടിവയറ്റിലും ശക്തമായ വേദന, മൂത്രത്തില്‍ രക്തം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍ എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണെന്ന് ഡോ. ആനന്ദ് ചൂണ്ടിക്കാട്ടി. ധാരാളം വെള്ളം കുടിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്നും ശരീരഭാരവും പ്രമേഹവും നിയന്ത്രിച്ചും ഇതിനുള്ള സാഹചര്യങ്ങള്‍ അകറ്റാം.
പുരുഷന്മാരെ അപേക്ഷിച്ച് മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധകള്‍ സ്ത്രീകളില്‍ കൂടുതലാണ്. ഇതും ഇവരില്‍ വൃക്കകളെ ബാധിക്കാം. ബാക്ടീരിയകള്‍ മൂത്രനാളിയില്‍ എത്തിയാണ് അണുബാധയുണ്ടാക്കുന്നത്. മൂത്രമൊഴിക്കുമ്പോൾ പുകച്ചില്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, രക്തനിറത്തിലുള്ള മൂത്രം, പെല്‍വിക് ഭാഗത്ത് വേദന എന്നിവയെല്ലാം മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങളാണ്. ആന്‍റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് കൃത്യസമയത്തുള്ള ചികിത്സ ഇത് തടയാന്‍ സഹായിക്കും.
വൃക്കകളില്‍ ചെറു സഞ്ചികള്‍ രൂപപ്പെടുന്ന രോഗാണ് പോളി സിസ്റ്റിക് കിഡ്നി ഡിസീസ്. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കാമെങ്കിലും ഗര്‍ഭകാലത്തെ ഹോര്‍മോണല്‍ മാറ്റങ്ങള്‍ ഇതിനുള്ള സാധ്യത സ്ത്രീകളില്‍ വര്‍ധിപ്പിക്കുന്നു. വൃക്ക നാശം നിയന്ത്രിക്കുന്നതിന് പോളി സിസ്റ്റിക് കിഡ്നി രോഗം സമയത്തിന് ചികിത്സിച്ച് മാറ്റേണ്ടതുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും പിന്നീട് നിലയ്ക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ ഇതിന്‍റെ സാധ്യത വര്‍ധിപ്പിക്കാം. സ്ത്രീകളില്‍ ഉണ്ടാകുന്ന ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ ക്രോണിക് കിഡ്നി ഡിസീസിനും കാരണമാകാം.
ഹോര്‍മോണല്‍ മാറ്റങ്ങള്‍ക്ക് പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, അമിതഭാരം എന്നിവയും സ്ത്രീകളിലെ വൃക്കരോഗ സാധ്യത വര്‍ധിപ്പിക്കുന്നു. വൃക്ക രോഗങ്ങളില്‍ നിന്ന് അകലം പാലിക്കാനായി സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരേണ്ടതും ശരീരത്തിലെ ജലാംശം താഴാതെ നോക്കുകയും നിത്യവും വ്യായാമം ചെയ്യുകയും വേണ്ടതാണ്. മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളും ഒഴിവാക്കണം. ഇടയ്ക്കിടെയുള്ള പരിശോധനകള്‍ വൃക്കരോഗങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാന്‍ സഹായിക്കുന്നതാണ്.
Content Summary: More women are falling prey to kidney problems post 30’s