കോവിഡ് വൈറസിന് ശ്വാസകോശത്തില്‍ നിലനിൽക്കാനാവുന്നത് ഒന്നര വർഷം വരെ
അണുബാധയ്ക്ക് ശേഷം ഒന്നര വര്‍ഷം വരെ ചിലരുടെ ശ്വാസകോശത്തില്‍ കൊറോണ വൈറസിന് നിലനില്ക്കാന് സാധിക്കുമെന്ന് പഠനം. എന്നാല്‍ ഒന്ന് രണ്ട് ആഴ്ച കൊണ്ട് തന്നെ ഇവ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത് നിന്ന് അപ്രത്യക്ഷമാകും. പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും

അണുബാധയ്ക്ക് ശേഷം ഒന്നര വര്‍ഷം വരെ ചിലരുടെ ശ്വാസകോശത്തില്‍ കൊറോണ വൈറസിന് നിലനില്ക്കാന് സാധിക്കുമെന്ന് പഠനം. എന്നാല്‍ ഒന്ന് രണ്ട് ആഴ്ച കൊണ്ട് തന്നെ ഇവ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത വിധത്തില്‍ ശ്വാസനാളിയുടെ മുകള്‍ ഭാഗത്ത് നിന്ന് അപ്രത്യക്ഷമാകും.
പാസ്ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ അള്‍ട്ടര്‍നേറ്റീവ് എനര്‍ജീസ് ആന്‍ഡ് അറ്റോമിക് എനര്‍ജി കമ്മീഷനും ചേര്‍ന്നാണ് പഠനം നടത്തിയത്. അണുക്കള്‍ക്കെതിരെയുള്ള നമ്മുടെ തനത് പ്രതിരോധശക്തിയുടെ പരാജയമാണ് ഇത്ര കാലം വൈറസ് ശരീരത്തില്‍ നിലനില്ക്കാന് കാരണമെന്ന് നേച്ചര്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
പരിശോധനകളില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ ചിലപ്പോള്‍ വൈറസുകള്‍ ശരീരത്തില്‍ ഒളിച്ചിരിക്കാറുണ്ട്. വൈറസ് സംഭരണികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. എച്ച്ഐവി വൈറസ് ഇത്തരത്തില്‍ ചില പ്രതിരോധ കോശങ്ങളില്‍ ഒളിച്ചിരുന്ന് വീണ്ടും സജീവമാകാറുണ്ട്. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവി വൈറസിന്റെ കാര്യത്തിലും ഇത് സംഭവിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
ഇത്തരത്തില്‍ ശരീരത്തില്‍ അവശേഷിക്കുന്ന വൈറസ് തോത് യഥാര്‍ത്ഥ കൊറോണ വൈറസിനെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദത്തിന്റെ കാര്യത്തില്‍ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അല്‍വിയോളാര്‍ മാക്രോഫേജുകള്‍ എന്ന ശ്വാസകോശത്തിലെ പ്രതിരോധ കോശങ്ങള്‍ക്കുള്ളിലാണ് വൈറസുകള്‍ ഒളിച്ചിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഈ വൈറസുകള്‍ കള്‍ച്ചര്‍ ചെയ്ത് പരിശോധിക്കുമ്പോള്‍ ഇവയ്ക്ക് വീണ്ടും പെരുകാനുള്ള ശേഷിയുള്ളതായും ഗവേഷകര്‍ നിരീക്ഷിച്ചു.