കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ടൈപ്പ് 1 പ്രമേഹബാധിതര്‍ക്കായി കൃത്രിമ പാന്‍ക്രിയാസ് പുറത്തിറക്കി യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് തുടര്‍ച്ചയായി ട്രാക്ക് ചെയ്യുന്ന ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ടൈപ്പ് 1 പ്രമേഹബാധിതര്‍ക്കായി കൃത്രിമ പാന്‍ക്രിയാസ് പുറത്തിറക്കി യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്.

പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് തുടര്‍ച്ചയായി ട്രാക്ക് ചെയ്യുന്ന ഈ കൃത്രിമ പാന്‍ക്രിയാസ് ഒരു പമ്പ് വഴി രക്തപ്രവാഹത്തിലേക്ക് ഇന്‍സുലിന്റെ വിതരണം ആവശ്യാനുസരണം ക്രമീകരിച്ചു കൊണ്ടിരിക്കും. ഈ ഉപകരണം ഘടിപ്പിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഇടയ്ക്കിടെ പരിശോധിക്കേണ്ടി വരില്ല. ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ഓരോ തവണയും എടുക്കേണ്ടതില്ലെന്നുള്ള മെച്ചവുമുണ്ട്.

ADVERTISEMENT

ഈ കൃത്രിമ പാന്‍ക്രിയാസിന്റെ ഭാഗമായ സെന്‍സറിലേക്ക് വയര്‍ലെസ്സായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ഘടിപ്പിക്കാവുന്നതാണ്. റീഡിങ്ങിന് അനുസരിച്ച് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ തോതില്‍ വ്യത്യാസം വരുത്താനും ഈ ആപ്പ് സഹായിക്കും.

Representative Image. Photo Credit : Simpson33/ iStockPhoto.com

ടൈപ്പ് 1 പ്രമേഹ ബാധിതരുടെ ജീവിതശൈലി മെച്ചപ്പെടുത്താന്‍ ഈ കൃത്രിമ പാന്‍ക്രിയാസ് സഹായിക്കുമെന്ന് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ഡയബറ്റീസ് ഡോ. ക്ലെയര്‍ ഹാംബ്ലിങ് പറയുന്നു. കുട്ടികളും യുവാക്കളും ഗര്‍ഭിണികളും അടക്കമുള്ള ടൈപ്പ് 1 പ്രമേഹ രോഗികളിലേക്ക് ഈ ഉപകരണം എത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍എച്ച്എസ്.

ADVERTISEMENT

പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുന്ന രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ആവശ്യത്തിന് ഇന്‍സുലിന്‍ ഇല്ലാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനാവാതെ വരുകയും അവ രക്തപ്രവാഹത്തില്‍ കുമിഞ്ഞു കൂടുകയും ചെയ്യുന്നു.

English Summary:

Transformative Diabetes Treatment Arrives: UK Launches Artificial Pancreas with Smartphone Monitoring