അന്ന്, ഉണർന്നാലുടൻ കഞ്ചാവ് വേണം, മരിക്കുമെന്ന് പോലും കരുതി: ജസ്റ്റിൻ ബീബർ
ലഹരി ഉപയോഗം ഒരു മനുഷ്യനെ എങ്ങനെ നശിപ്പിക്കുമെന്ന് അറിയുമോ? ആന്തരികാവയവങ്ങളെ മോശമായി ബാധിക്കുകയും മാരക രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്ന എത്രയോ ആളുകളാണ് ഉദാഹരണമായി നമുക്ക് ചുറ്റുമുള്ളതല്ലേ. ലഹരി ഉപയോഗം ഉപേക്ഷിക്കാത്ത പക്ഷം പലപ്പോഴും മരണത്തിനു കീഴടങ്ങേണ്ടി വന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. പൊരുതി

ലഹരി ഉപയോഗം ഒരു മനുഷ്യനെ എങ്ങനെ നശിപ്പിക്കുമെന്ന് അറിയുമോ? ആന്തരികാവയവങ്ങളെ മോശമായി ബാധിക്കുകയും മാരക രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്യുന്ന എത്രയോ ആളുകളാണ് ഉദാഹരണമായി നമുക്ക് ചുറ്റുമുള്ളതല്ലേ. ലഹരി ഉപയോഗം ഉപേക്ഷിക്കാത്ത പക്ഷം പലപ്പോഴും മരണത്തിനു കീഴടങ്ങേണ്ടി വന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. പൊരുതി തോൽപ്പിക്കേണ്ട ഒരു വിപത്താണ് ലഹരി ഉപയോഗം.
കടുത്ത ലഹരി ഉപയോഗം തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങളെപ്പറ്റി തുറന്നു പറയുകയാണ് പോപ് ഗായകൻ ജസ്റ്റിൻ ബീബർ. ലോകമെമ്പാടും ആരാധകരുള്ള ജസ്റ്റിനെ ഇൻസ്റ്റഗ്രാമിൽ മാത്രം പിന്തുടരുന്നത് 295 മില്യൺ ആളുകളാണ്.
ചെറുപ്പത്തിൽ തന്നെ ലോകപ്രശസ്തി നേടിയ ജസ്റ്റിൻ വളരെപ്പെട്ടന്ന് തന്നെ ലഹരിയ്ക്ക് അടിമപ്പെടുകയായിരുന്നു. ഒരു ഘട്ടത്തിൽ ലഹരിയുടെ ഉപയോഗം അതിരുകടന്നതോടെ രാത്രികളിൽ തന്റെ ബോഡിഗാർഡുമാർ കൃത്യമായ ഇടവേളകളിൽ മുറിയിലെത്തി പൾസ് പരിശോധിക്കുമായിരുന്നു. തനിക്ക് ജീവനുണ്ടെന്ന് ഉറപ്പു വരുത്താനായിരുന്നു അത് ചെയ്തിരുന്നതെന്ന് ജസ്റ്റിൻ പറയുന്നു. അത്രത്തോളം മോശം അവസ്ഥയായിരുന്നു. ഞാൻ മരിച്ചു പോകുമെന്നാണ് കരുതിയിരുന്നത് – സീസൻസ് എന്ന പരിപാടിയിലൂടെ ജസ്റ്റിൻ പറഞ്ഞു
ആ കാലത്ത് തന്റെ ദിവസം ആരംഭിക്കുന്നത് തന്നെ ലഹരി പുകച്ചുകൊണ്ടാണെന്ന് താരം പറയുന്നു. ലഹരി ഉപയോഗം മാത്രമായിരുന്നില്ല വെല്ലുവിളി. ഉഷ്ണകാലത്ത് കൂടുതൽ സമയവും പുറത്ത് ചെലവഴിക്കുന്നവരെ ബാധിക്കുന്ന ലൈം രോഗവും ജസ്റ്റിനെ തളർത്തിയിരുന്നു. ചെറുപ്രാണികളുടെ കടിയേറ്റ് ഉണ്ടാകുന്ന അണുബാധ മൂലം താൻ ശാരീരികവും മാനസികവുമായി തളർന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു. ഇപ്പോൾ താൻ പൂർണമായും ലഹരി ഉപേക്ഷിച്ചുവെന്നും പങ്കാളിയായ ഹെയ്‌ലി പിന്തുണയുമായി എപ്പോഴും കൂടെയുണ്ടായിരുന്നെന്നും ജസ്റ്റിൻ ബീബർ പറയുന്നു.
പുകവലി ഉപേക്ഷിക്കൂ
ഒരു മനുഷ്യന്റെ ശ്വാസകോശം പൂർണ വളർച്ചയിലെത്തുന്നത് 20 വയസ്സാകുമ്പോഴാണ്. എന്നാൽ വളരെ ചെറുപ്പത്തിൽത്തന്നെ പുകവലിക്കുന്നത് ശ്വാസകോശത്തിന്റെ വളർച്ച മുരടിക്കാന്‍ ഇടയാക്കും. ഇത് ഭാവിയിൽ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാം. ആസ്മ, സിഒപിഡി, ബ്രോംകൈറ്റിസ്, ലങ് ഡിസീസ് എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന അധികമാണ്. ശ്വാസകോശത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തിനെയും പുകവലി സാരമായി ബാധിക്കും.
മദ്യപാനം ഭീഷണിയാണ്
ദീർഘകാലമായി സ്ഥിരമായി മദ്യപിക്കുന്നവർക്ക് ആൽക്കഹോൾ ഹെപ്പറ്റൈറ്റിസ്, ആൽക്കഹോൾ സീറോസിസ് എന്നിവ വരാം. ഫാറ്റി ലിവർ, ലിവർ സിറോസിസ് ഇവയുടെ സൂചനകളായി മഞ്ഞപ്പിത്തം, കാലിൽ നീര് ഇവ വരാം. കൂടാതെ അന്നനാളത്തിൽ ബ്ലീഡിങ്ങ്, വയറുവേദന, വയറു വീർക്കൽ, മലത്തിൽ രക്തത്തിന്റെ അംശം എന്നിവയും വരാം. ദീർഘകാലം പതിവായി മദ്യപിക്കുന്നത് കാൻസർ സാധ്യതയും വർധിപ്പിക്കും.