ആരോഗ്യത്തിന് കുറുക്കുവഴികളില്ല; വൈറൽ ഡയറ്റ് പ്ലാനുകൾക്കു പുറകേ പോകരുത്, ജീവിതം ഒന്നേയുള്ളു!
ശരീരത്തിന്റെ തടി കൂടരുത്. കൂടിയാൽ അത് സൗന്ദര്യത്തെ ബാധിക്കും. അങ്ങനെയെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. തെറ്റായ ഒരു വിവരം ഒരാളുടെ ജീവനെടുക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീനന്ദ. അനോറെക്സിയ നെർവോസ എന്ന അവസ്ഥയെത്തുടർന്നാണ് പതിനെട്ട് വയസ്സ് മാത്രമുള്ള പെൺകുട്ടി ചികിത്സയിലിരിക്കെ
ശരീരത്തിന്റെ തടി കൂടരുത്. കൂടിയാൽ അത് സൗന്ദര്യത്തെ ബാധിക്കും. അങ്ങനെയെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. തെറ്റായ ഒരു വിവരം ഒരാളുടെ ജീവനെടുക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീനന്ദ. അനോറെക്സിയ നെർവോസ എന്ന അവസ്ഥയെത്തുടർന്നാണ് പതിനെട്ട് വയസ്സ് മാത്രമുള്ള പെൺകുട്ടി ചികിത്സയിലിരിക്കെ
ശരീരത്തിന്റെ തടി കൂടരുത്. കൂടിയാൽ അത് സൗന്ദര്യത്തെ ബാധിക്കും. അങ്ങനെയെങ്കിൽ ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്. തെറ്റായ ഒരു വിവരം ഒരാളുടെ ജീവനെടുക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീനന്ദ. അനോറെക്സിയ നെർവോസ എന്ന അവസ്ഥയെത്തുടർന്നാണ് പതിനെട്ട് വയസ്സ് മാത്രമുള്ള പെൺകുട്ടി ചികിത്സയിലിരിക്കെ
മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു യുവതി കണ്ണാടിയിൽ നോക്കിയ ശേഷം ''എന്റെ ശരീരം അമിതവണ്ണം ഉള്ളതാണ്. അതെന്റെ സൗന്ദര്യത്തെ കെടുത്തുന്നു. ഏതു വിധേനയും തടി കുറയ്ക്കണം. ഭക്ഷണം ഒഴിവാക്കുന്നതാവും നല്ലത്'' എന്ന് പറയുന്നു.
ആദ്യം കേൾക്കുമ്പോൾ 'എത്ര വിചിത്രം!' എന്നു തോന്നിപ്പോകും. വാസ്തവത്തിൽ ഇങ്ങനെയാണ് അനോറക്സിയ നെർവോസ എന്നുള്ള അവസ്ഥയുള്ളവർ ചിന്തിക്കുക. ഇതെങ്ങനെയാണ് ശരിയാകുക എന്നാരും ചിന്തിച്ചു പോയേക്കാം. അല്പം ബയോളജി ആകാം. നമ്മുടെ കണ്ണുകൾ കൊണ്ടു കാണുന്ന ഇമേജ് (ചിത്രം) ഒപ്റ്റിക് നാഡി വഴി തലച്ചോറിൽ എത്തുന്നു, അവിടെ പ്രോസസ്സ് ചെയ്യപ്പെടുന്നു. അപ്പോഴാണ് കാഴ്ചയുണ്ടാകുന്നത്. അതായത് കണ്ണിലല്ല, തലച്ചോറിലാണ് കാഴ്ച ഉണ്ടാകുന്നത് എന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കണ്ണുകൾ ക്യാമറയുടെ ലെന്‍സ് ആണെങ്കിൽ ബ്രെയിൻ ആണ് അത് പ്രോസസ്സ് ചെയ്യുന്ന കമ്പ്യൂട്ടർ. പ്രോസസിങിൽ തകരാറുണ്ടെങ്കിൽ ചിത്രത്തിന് വൈകൃതമുണ്ടാകാറില്ലേ? അതാണിവിടെ സംഭവിക്കുന്നത്.
നീ മെലിഞ്ഞില്ലേ ഇരിക്കുന്നത്? എന്ന് ആരെങ്കിലും അവരോടു ചോദിച്ചാൽ എന്റെ ശരീരം വണ്ണമുള്ളതാണെന്ന് എനിക്കറിയാം എന്നാവും ഉത്തരം. മെലിഞ്ഞിരിക്കണം എന്ന ഉദ്ദേശ്യത്തിൽ അവർ ഭക്ഷണം ഒഴിവാക്കുകയോ കളയുകയോ ചെയ്യുക പതിവാണ്. മെലിയാനുള്ള ഉപായങ്ങൾ അവർ യൂട്യൂബിലും ഗൂഗിളിലും മറ്റും അന്വേഷിക്കാറുണ്ട്. അങ്ങനെ ശരീരം ശോഷിച്ച്, ആരോഗ്യം നശിക്കാനിടയുണ്ട്. അതായത് ഭക്ഷണം കഴിക്കാൻ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഭക്ഷണം കഴിക്കാത്തതുകൊണ്ടാണ് അവർക്കു പ്രശ്നങ്ങൾ ഉണ്ടാകാറ്.
ഇനി അനോറക്സിയ നർവോസ ഇല്ലാത്ത, ശരാശരി ശരീരപ്രകൃതമുള്ള ആ പെൺകുട്ടി ഇത്തരം കടുത്ത ഡയറ്റിലേക്ക് പോകണമെന്നുണ്ടെങ്കിൽ മൂന്നു കാര്യങ്ങളാണ് കാരണക്കാർ. ഒന്ന് മെലിഞ്ഞിരിക്കുന്നത് മാത്രമാണ് ആരോഗ്യകരമെന്നും, അതാണ് സൗന്ദര്യമെന്നും സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചിന്ത. രണ്ട്, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളുടെ അതിപ്രസരം. മൂന്ന്, സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന, ഫിൽറ്ററുകളിട്ട് എഡിറ്റ് ചെയ്ത, യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെ നിൽക്കുന്ന സെൽഫികളും മറ്റു പ്രൊഫൈൽ ചിത്രങ്ങളും. ചിലർക്കെങ്കിലും രൂപത്തിൽ മറ്റൊരാളുടെ പോലെ താനും ആകണം എന്നുള്ള ചിന്ത പലപ്പോഴും വിനയാകാറുണ്ട്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ചിലരിൽ അവനവന്റെ ശരീരഘടനയെ പറ്റിയുള്ള അവമതിപ്പ് ഉണ്ടാക്കാനിടയുണ്ട്. ബോഡി ഡിസ്മോർഫിക് ഡിസോഡർ (Body dysmorphic disorder –BDD) നോടൊപ്പം ഡിപ്രഷനും മറ്റ് ഈറ്റിങ് ഡിസോഡറുകളും ഇതു മൂലം വഷളായേക്കാം.
ഒരു വ്യക്തിയുടെ ആരോഗ്യ സൂചികകൾ വെറും പൊക്കവും വണ്ണവും മാത്രമല്ല. ഉറക്കം, ഭക്ഷണരീതി, വ്യായാമം തുടങ്ങി പല ഘടകങ്ങളും ഒരാളുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. എന്നാൽ ഭാരം കൂടുമ്പോഴേക്കും ഇന്റർനെറ്റിൽ പരതുന്ന പലർക്കും സ്വന്തം ആരോഗ്യത്തെപ്പറ്റി കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. അങ്ങനെയുള്ളവർ ഒരു ആരോഗ്യവിദഗ്ധനെ സമീപിക്കുന്നതിനു പകരം സോഷ്യൽ മീഡിയയിലെ വൈറൽ ഡയറ്റ് പ്ലാനുകളുടെ പിന്നാലെ പോയാൽ ഗുണത്തെക്കാൾ ദോഷം മാത്രമായിരിക്കും ഫലം.
ദൈനംദിന കാര്യങ്ങൾ പോലും ഇന്റർനെറ്റിനെ ചുറ്റിപ്പറ്റി നടക്കുന്ന ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പറയാനാവില്ല. പക്ഷേ കാണുന്ന വിഡിയോകൾ അതേപടി വിശ്വസിക്കരുതെന്ന് ഓർക്കണം. ആകർഷകമായ അല്ലെങ്കിൽ കൗതുകം ഉണർത്തുന്ന തലക്കെട്ടോടു കൂടി വരുന്ന വിഡിയോകൾ തുറന്നു നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആരോഗ്യ വിഷയങ്ങളെപ്പറ്റി അന്വേഷിക്കുമ്പോൾ ആ വിവരങ്ങൾ എവിടെനിന്നും വന്നു എന്നത് കൂടി അറിയണമെന്ന് ഡോ. രാജീവ് ജയദേവൻ മനോരമ ഓൺലൈനിനോട് പറയുന്നു. ആരോഗ്യഉപദേശങ്ങൾ യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ ധാരാളമായി പ്രചരിക്കുകയാണ്. എന്നാൽ ഈ ഉപദേശം എവിടെനിന്ന് വരുന്നു എന്നത് നാം ശ്രദ്ധിക്കാത്തത് വലിയൊരു പ്രശ്നമാണ്. പല തരത്തിലുള്ള ആരോഗ്യ സംബന്ധ വിവരങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുന്ന ആളുകളെ കാണാറില്ലേ? അവർ പറയുന്ന ചില കാര്യങ്ങൾ ശരിയുമായിരിക്കാം. പക്ഷേ ആരോഗ്യരംഗവുമായി വലിയ ബന്ധമില്ലാത്ത സാധാരണക്കാരനായ ഒരാള്‍ക്ക് ശരിയായ വിവരവും തെറ്റായതും വേർതിരിച്ചറിയാൻ കഴിയണമെന്നില്ല. അതുകൊണ്ട് കണ്ടതിൽ തങ്ങൾക്ക് ഇഷ്ടം അല്ലെങ്കിൽ താല്പര്യം തോന്നുന്ന വിവരങ്ങൾ സ്വീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. കൺഫർമേഷൻ ബയസ് എന്നാണ് ഇതിനെ പറയുന്നത്. പൊതുവേ സോഷ്യൽ മീഡിയയിൽ കാണുന്ന ഡയറ്റ് പ്ലാനുകൾ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാൽത്തന്നെ അത് വെറുമൊരു പ്രമോഷന്റെ ഭാഗമായുള്ള വിവരമാണോ, ഉപദേശം കൊടുക്കുന്ന വ്യക്തി ആ മേഖലയിൽ വിദഗ്ധനാണോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. അതുപോലെ തന്നെ ആരോഗ്യരംഗത്തുള്ള എല്ലാവർക്കും ഡയറ്റിനെപ്പറ്റി ഗ്രാഹ്യം ഉണ്ടാകണമെന്നില്ല. യോഗ്യതയുള്ള ധാരാളം ഡോക്ടർമാരും ഡയറ്റീഷ്യൻസും നമ്മുടെ സമൂഹത്തിലുണ്ട്. അവരെ സമീപിക്കാവുന്നതാണ്.
നല്ല ഭക്ഷണം കഴിക്കണമെന്ന് പറയുന്നതുപോലെ തന്നെ നല്ല വിവരങ്ങളും നമുക്കുള്ളിലെത്തണം. ആരോഗ്യത്തിന് കുറുക്കുവഴികളില്ല. അഥവാ അങ്ങനെയൊന്ന് ഉണ്ടെന്ന് പറയുന്നവരെ കണ്ടാൽ ആ ഭാഗത്തേക്ക് പോകാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതുപോലെ രോഗാവസ്ഥയ്ക്കുള്ള ചികിത്സകൾ ഇന്റർനെറ്റിൽ തപ്പാതിരിക്കുന്നതാണ് നല്ലത്. കാരണം, നമുക്ക് ചിലപ്പോൾ നെഞ്ചെരിച്ചിൽ ആയിരിക്കാം പ്രശ്നം, ഇന്റർനെറ്റിൽ ഇത് എന്തിന്റെ ലക്ഷണമാണെന്ന് തിരഞ്ഞാൽ കാൻസർ എന്നോ ഹൃദയാഘാതം എന്നോ ആയിരിക്കാം ഉത്തരം കിട്ടുക. ചുരുക്കിപ്പറഞ്ഞാൽ ഇല്ലാതിരുന്ന ആശങ്ക പുതുതായി ഉണ്ടാവുകയും അതു നമ്മളെ വഴിതെറ്റിക്കുകയും ചെയ്യും. ചില കാര്യങ്ങൾ റെഫറൻസിനു വേണ്ടി സെർച്ച് ചെയ്യാമെന്നല്ലാതെ സ്വന്തം ആരോഗ്യപ്രശ്നങ്ങൾ ഗൂഗിളിൽ തിരയരുത്. ആരോഗ്യത്തിന്റെ കാര്യത്തിൽ നിർബന്ധമായും നിലവാരമുള്ള, സത്യസന്ധമായ വിവരങ്ങൾ വേണം ഉൾക്കൊള്ളാൻ. MOHFW, ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റ്, WHO, മേയോ ക്ലിനിക്ക് വെബ്സൈറ്റ് ഇവയൊക്കെ ആധികാരികമായ വിവരങ്ങളുടെ സ്രോതസ്സാണ്.
പൊതു സമൂഹത്തിൽ നല്ലൊരു പങ്കും സോഷ്യൽ മീഡിയയിൽ കപടമായിട്ടുള്ള കാര്യങ്ങള്‍ എല്ലാ ദിവസവും കാണുകയും പരസ്പരം ഷെയർ ചെയ്യുകയും െചയ്യുന്ന ഭയാനകമായ അന്തരീക്ഷത്തിൽ ആണ് നാം ജീവിക്കുന്നത്. കാൻസറിന് അത്ഭുത ചികിത്സ കണ്ടെത്തിയെന്നും, ഇന്ത്യൻ ദേശീയഗാനത്തെ ലോകത്തിൽ ഏറ്റവും മികച്ചതെന്ന് അംഗീകരിച്ചുവെന്നും, ചില സോഫ്റ്റ്ഡ്രിങ്കിൽ എച്ച്ഐവി രോഗിയുടെ രക്തം കലർന്നിട്ടുണ്ടെന്നും തുടങ്ങി, പല വ്യാജ വാട്സാപ്പ് സന്ദേശങ്ങളും ഇന്നും പല ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെടുന്നതിന്റെ കാരണവും ഇതുതന്നെ. നമ്മിൽ ചിലരുടെയെങ്കിലും വിചാരം നമ്മൾ ചന്ദ്രനിലേക്ക് റോക്കറ്റ് അയച്ചു, അതുകൊണ്ട് നമ്മളെല്ലാവരും ശാസ്ത്രത്തിൽ മുന്നിട്ടു നിൽക്കുന്നു എന്നാണ്. വാസ്തവത്തിൽ നമ്മുടെ പൊതു സമൂഹം ശാസ്ത്രത്തിൽ പിന്നിലേക്ക് പോകുന്നതായാണ് തോന്നുന്നത്. കാരണം പണ്ട് എഡിറ്റോറിയൽ സ്ക്രീനിങ്ങ് കഴിഞ്ഞു വരുന്ന, പ്രസിദ്ധീകരിച്ച വിവരങ്ങൾ മാത്രം വായിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അത് എല്ലായ്പോഴും ശരിയാകണമെന്നില്ലെങ്കിലും വിദഗ്ധ മേൽനോട്ടത്തിനു ശേഷം മാത്രമുള്ള വിവരങ്ങളാണ് നമുക്കു വായിക്കാൻ കിട്ടിക്കൊണ്ടിരുന്നത്. ശാസ്ത്രത്തിൽ അതിന് പിയർ റിവ്യൂ ജേണലുകൾ എന്നാണ് പറയുന്നത്. എന്നാൽ ഇന്നാണെങ്കിൽ ഏത് വിവരവും ആരാണ് പറഞ്ഞതെന്നോ അതു വാസ്തവമാണോ എന്നൊന്നും അന്വേഷിക്കാൻ മിനക്കെടാതെ കണ്ണടച്ചു വിശ്വസിക്കുന്ന രീതിയിൽ എത്തി നിൽക്കുകയാണ്.
അതേ സമയം ഈ വിഷയങ്ങളിൽ ശാസ്ത്രീയമായി നല്ല അറിവുള്ള വ്യക്തികൾ ശരിയായ വിവരങ്ങൾ തേടിക്കണ്ടുപിടിക്കുകയും തെറ്റായ വിവങ്ങളെ എതിർക്കുകയും ചെയ്യുന്നു. ആ ഗണത്തിൽപെട്ട ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നു വേണം പറയാൻ. കാള പെറ്റു എന്നു കേട്ടാൽ കയറെടുത്തുകൊണ്ട് ഓടുന്ന വലിയൊരു വിഭാഗം ആളുകൾ നമുക്കു ചുറ്റിനമുണ്ട്. അത് ദൗർഭാഗ്യരവും ഭയാനകവുമാണ്– ഡോ രാജീവ് പറയുന്നു.
അതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഗൂഗിളിൽ അഭയം തേടാതെ രോഗത്തെപ്പറ്റി കൃത്യമായ ധാരണയുള്ള ആരോഗ്യവിദഗ്ധരെ സമീപിക്കണം. പരീക്ഷണങ്ങൾക്കു മുതിരാതിരിക്കുക, ജീവിതം ഒന്നേയുള്ളു.