കാപ്പി കുടിച്ച് ഒരു ദിവസം തുടങ്ങാനാണ് പലർക്കും ഇഷ്ടം. കാപ്പിയിലെ കഫീനും കലോറിയും ഓർക്കുമ്പോൾ അൽപം വിഷമം ഉണ്ടുതാനും. വിഷമിക്കേണ്ട ഇനി അൽപം ഗ്രീൻ കോഫി ആസ്വദിച്ചാലോ ? വറുക്കാത്ത പച്ച കാപ്പിക്കുരു ഉപയോഗിക്കുന്ന കാപ്പിയാണ് ഗ്രീൻ കോഫി. ഗ്രീൻ കോഫിയുടെ ഗുണങ്ങളറിയാം.
∙ ഗ്രീൻ കോഫിയിലെ കാപ്പിക്കുരു നിരോക്സീകാരികളാൽ സമ്പന്നം. ആരോഗ്യത്തിനുത്തമം.
∙ ഗ്രീൻ കോഫിയിൽ അടങ്ങിയ ക്ലോറോജെനിക് ആസിഡ് ഉപാപചയ പ്രവർത്തനങ്ങളെ വർധിപ്പിക്കുന്നു. കരളിൽനിന്നു രക്തത്തിലേക്ക് അമിതമായി ഗ്ലൂക്കോസിനെ പുറന്തള്ളുന്നത് കുറയ്ക്കുന്നു.
∙ ശരീരഭാരം കുറയ്ക്കുന്നു.
∙ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയ, പോഷക ഗുണങ്ങള്‍ നിറഞ്ഞ ഗ്രീൻ കോഫി അമിതമായ കൊഴുപ്പിനെ അകറ്റുന്നു.
∙ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
∙ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അങ്ങനെ പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.
∙ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉന്മേഷം നൽകുന്നു.
∙ ഗ്രീൻ കോഫിയിലെ ക്ലോറോജെനിക് ആസിഡ് ഫ്രീ റാഡിക്കലുകളെ അകറ്റാൻ ഗ്രീന്‍ ടീയെക്കാൾ പത്തു മടങ്ങ് സഹായിക്കുന്നു.
∙ വറുക്കാത്ത കാപ്പിക്കുരു ആയതിനാൽ പോളിഫിനോളുകളായ ഫെറൂലിക് ആസിഡ് ആന്റി ഓക്സിഡേറ്റീവ് ഏജന്റുകൾ ഗ്രീൻ കോഫിയിൽ ഉണ്ട്. ഇത് യുവത്വം തുളുമ്പുന്ന ചർമം ലഭിക്കാൻ സഹായകം.
∙ പ്രതിരോധ ശക്തി കൂട്ടുന്നു. ഫ്രീ റാഡിക്കലുകളെ തുരത്തുക വഴി ശരീരത്തിൽനിന്നു വിഷാംശത്തെയും നാശം വരുത്തുന്ന എലമെന്റുകളെയും ഇല്ലാതാക്കുന്നു.
∙ ഗ്രീൻ കോഫിയിൽ അടങ്ങിയ ഗാമാ അമിനോ ബ്യൂട്ടിറിക് ആസിഡ്, തിയോഫിലിൻ, എപ്പിഗാലോകറ്റേച്ചിൻ, ഗാലേറ്റ് മുതലായവ ചുളിവുകൾ അകറ്റി ചർമത്തിന് ആരോഗ്യമേകുന്നു.
∙ ഗ്രീൻ കോഫിയിലെ നിരോക്സീകാരികള്‍ തലമുടിയുടെ ആരോഗ്യത്തിനും നല്ലത്. ഗ്രീന്‍ കോഫിയിലെ കാപ്പിക്കുരു സത്ത് മുടികൊഴിച്ചിൽ തടയുന്നു.
Read More : Healthy Food