സസ്യഭക്ഷണം ശീലമാക്കിയാൽ ലഭിക്കും ആരോഗ്യം സസ്യാധിഷ്ഠിത ഭക്ഷണക്രമം (plant based diet) ഏറെ ആരോഗ്യകരമാണ്. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ ഇവയെല്ലാം ധാരാളമായി ഉൾപ്പെടുന്നതാണ്. ഈ ഭക്ഷണരീതി പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മൃഗോൽപന്നങ്ങളും വളരെ കുറച്ചു മാത്രം ഉപയോഗിക്കുകയോ പൂർണമായും

സസ്യഭക്ഷണം ശീലമാക്കിയാൽ ലഭിക്കും ആരോഗ്യം സസ്യാധിഷ്ഠിത ഭക്ഷണക്രമം (plant based diet) ഏറെ ആരോഗ്യകരമാണ്. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ ഇവയെല്ലാം ധാരാളമായി ഉൾപ്പെടുന്നതാണ്. ഈ ഭക്ഷണരീതി പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മൃഗോൽപന്നങ്ങളും വളരെ കുറച്ചു മാത്രം ഉപയോഗിക്കുകയോ പൂർണമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സസ്യഭക്ഷണം ശീലമാക്കിയാൽ ലഭിക്കും ആരോഗ്യം സസ്യാധിഷ്ഠിത ഭക്ഷണക്രമം (plant based diet) ഏറെ ആരോഗ്യകരമാണ്. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ ഇവയെല്ലാം ധാരാളമായി ഉൾപ്പെടുന്നതാണ്. ഈ ഭക്ഷണരീതി പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മൃഗോൽപന്നങ്ങളും വളരെ കുറച്ചു മാത്രം ഉപയോഗിക്കുകയോ പൂർണമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സസ്യഭക്ഷണം ശീലമാക്കിയാൽ ലഭിക്കും ആരോഗ്യം
സസ്യാധിഷ്ഠിത ഭക്ഷണക്രമം (plant based diet) ഏറെ ആരോഗ്യകരമാണ്. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, നട്സ്, സീഡ്സ്, മുഴുധാന്യങ്ങൾ ഇവയെല്ലാം ധാരാളമായി ഉൾപ്പെടുന്നതാണ്. ഈ ഭക്ഷണരീതി പ്രോസസ് ചെയ്ത ഭക്ഷണങ്ങളും മൃഗോൽപന്നങ്ങളും വളരെ കുറച്ചു മാത്രം ഉപയോഗിക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യുന്ന ഈ ഭക്ഷണക്രമം നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. അവശ്യപോഷകങ്ങൾ, നാരുകൾ, വൈറ്റമിനുകൾ, ആന്റിഓക്സിഡന്റുകൾ ഇവയാണ് ആരോഗ്യഗുണങ്ങളേകുന്നത്.

∙മെച്ചപ്പെട്ട ഹൃദയാരോഗ്യം
പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, നട്സ്, സീഡ്സ് ഇവയാൽ സമ്പന്നമാണ് സസ്യാധിഷ്ഠിത ഭക്ഷണരീതി. ഇവയിൽ ധാരാളമായി ആന്റിഓക്സിഡന്റുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ ഇവയുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും രക്തസമ്മര്‍ദം ഇൻഫ്ലമേഷൻ ഇവ കുറയ്ക്കാനും ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

Representative image. Photo Credit: Proxima Studio/Shutterstock.com
ADVERTISEMENT

∙ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നു
സസ്യാധിഷ്ഠിത ഭക്ഷണരീതിയിൽ സാധാരണയായി നാരുകൾ ധാരാളമുണ്ടാകും. അനാരോഗ്യകരമായ കൊഴുപ്പുകളും റിഫൈൻഡ് ഷുഗറും ഇവയിൽ വളരെ കുറവായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും. പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ ഇവയ്ക്ക് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയുന്നു.

∙ശരീരഭാരം നിയന്ത്രിക്കുന്നു
സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ കാലറി വളരെ കുറവായിരിക്കും. നാരുകൾ (fibre) ധാരാളം ഇവയിലുണ്ടാകും. ഇത് വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും കാലറി അധികമായി ചെല്ലുന്നതിനെ കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനത്തിനു സഹായിക്കുന്നതോടൊപ്പം അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും സസ്യഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും.

Representative image. Photo Credit: Champja/istockphoto.com
ADVERTISEMENT

∙മെച്ചപ്പെട്ട ദഹനം
സസ്യഭക്ഷണങ്ങളിൽ ധാരാളമായടങ്ങിയ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. മലബന്ധം അകറ്റുന്നു. ഉദരത്തിലെ നല്ല ബാക്ടീരിയകൾക്കും നാരുകൾക്കും ഗുണം ചെയ്യും. 

∙ഇൻഫ്ലമേഷൻ കുറയ്ക്കുന്നു
സസ്യാധിഷ്ഠിത ഭക്ഷണരീതിയിൽ ആന്റി ഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമുണ്ട്. ഇത് ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കുന്നു. ഹൃദ്രോഗം, കാൻസർ, ഓട്ടോ ഇമ്മ്യൂൺ അവസ്ഥകൾ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇൻഫ്ലമേഷനുമായി ബന്ധപ്പെട്ടു നിൽക്കുന്നു.

ADVERTISEMENT

∙കാൻസർ സാധ്യത കുറയ്ക്കുന്നു
പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, മുഴുധാന്യങ്ങൾ ഇവയിൽ കോശങ്ങളുടെ നാശം തടയുന്ന ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും ഫൈറ്റോ കെമിക്കലുകളും ധാരാളമായുണ്ട്. ഇവ കാൻസർ സാധ്യത കുറയ്ക്കുന്നു. സസ്യഭക്ഷണങ്ങളിലടങ്ങിയ പ്രത്യേക സംയുക്തങ്ങൾ അതായത് ക്രൂസിഫെറസ് പച്ചക്കറികളിൽ അടങ്ങിയ സൾഫൊറാഫേൻ, തക്കാളിയിലടങ്ങിയ ലൈക്കോപീൻ തുടങ്ങിയവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

∙വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
മൃഗപ്രോട്ടീനുകൾ കൂടിയ അളവിൽ ശരീരത്തിലെത്തുന്നത് വൃക്ക രോഗങ്ങൾക്ക് കാരണമാകും. എന്നാൽ സസ്യഭക്ഷണം വൃക്കയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രോഗങ്ങൾ വരാതെ തടയുകയും ചെയ്യും.

∙എല്ലുകളുടെ ആരോഗ്യം
ഇലക്കറികൾ, ബദാം, ഫോർട്ടിഫൈഡ് പ്ലാന്റ് മിൽക് ഇവയിൽ നിന്ന് ശരീരത്തിനാവശ്യമായ കാൽസ്യവും വിറ്റമിൻ ഡിയും ലഭിക്കും. സസ്യഭക്ഷണങ്ങളിൽ ധാരാളമായുള്ള പൊട്ടാസ്യം, മഗ്നീഷ്യം ഇവ എല്ലുകളുടെ സാന്ദ്രത നിലനിർത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

∙പ്രതിരോധശക്തി വർധിപ്പിക്കുന്നു
പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, പയർവർഗങ്ങൾ ഇവ ധാരാളം അടങ്ങിയ ഭക്ഷണത്തിൽ ശരീരത്തിനാവശ്യമായ വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ ഇവയുണ്ടാകും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. വൈറ്റമിൻ സി, വൈറ്റമിൻ ഇ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ പ്രതിരോധശക്തി വർധിപ്പിക്കുകയും അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
സസ്യഭക്ഷണം ശീലമാക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങൾ വരാതെ തടയാനും സഹായിക്കും.

English Summary:

10 Amazing Health Benefits of a Plant-Based Diet You Need to Know