Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും പപ്പായ കഴിച്ചാൽ?

Papaya

ക്രിസ്റ്റഫർ കൊളംബസ് മാലാഖമാരുടെ പഴം എന്നു വിശേഷിപ്പിച്ച പപ്പായ അമേരിക്കൻ നാടുകളിലാണ് ഉത്‌ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. പപ്പായയോടൊപ്പം പപ്പായ ഇലയും കുരുവും പല രാജ്യങ്ങളിലും ഭക്ഷ്യവസ്തുവായി ഉയോഗിക്കുന്നു. വൈറ്റമിൻ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്.

papain എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ. ഇറച്ചി മൃദുലമാക്കാൻ ഉപയോഗിക്കുന്ന ഇത് Protein ന്റെ ദഹനം എളുപ്പമാക്കുന്നു. പ‌പ്പായയിലെ നാരുകളുടെ സാനിധ്യം മലബന്ധമകറ്റാനും irritable bowel syndrome കുറ‌യ്ക്കാനും ഉപയോഗിക്കാം.

ഭക്ഷണത്തിൽ ധാരാളം പപ്പായ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ഉള്ള lycopene, വൈറ്റമിൻ സി, നാരുകൾ എന്നിവ LDL കുറച്ചു ഹൃദയത്തെ സംരക്ഷിക്കുന്നു. ഊർ‌ജ്ജം കുറഞ്ഞ പപ്പായ പൊണ്ണത്തടി കുറയ്ക്കാനും ഉപ‌യോഗിക്കാം.

papaya-nutritive-value

പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് inflamation കുറയ്ക്കാനും അസുഖം വരാതിരിക്കാനും ഉപയോഗിക്കുന്നതിനോടൊപ്പം ത്വക്കിനുണ്ടാകുന്ന കേടുപാടുകൾ, ചുളിവുകൾ എന്നിവ നീക്കി യൗവനം നിലനിർത്താനും സഹായിക്കുന്നു.

പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ ഉപയോഗിക്കാവുന്ന പഴമാണ് പ‌‌പ്പായ. പല‌വിധത്തിലുള്ള കാൻസറിനും പപ്പായ ഉത്തമമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. എ‌ന്നാൽ പപ്പായയിൽ ഉള്ള ലാറ്റക്സ് സ്ഥിരമായി ഉപയോഗിക്കുന്നത് ഗർ‌ഭിണികൾക്കു നന്നല്ല. എന്നാൽ വേവിച്ചതോ പഴുത്തതോ ആയ പപ്പായയിൽ ഈ പ്ര‌ശ്നമില്ല. പഴുത്ത പ‌‌പ്പായ കഴി‌‍ക്കുന്നതിൽ ഗർ‌‌ഭിണികൾക്ക് പ്രശ്‌നമില്ല. ലാറ്റക്സ് അലർജിയുള്ളവരും പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്. ഒരു വയസിൽ താഴെയു‌ള്ള കു‌ട്ടികൾക്ക്് പപ്പായ കൊടുക്കുന്നത് വയറിളക്കത്തിനോ മലബന്ധത്തിനോ കാരണമാകാറുണ്ട്.

പപ്പായ സൽസ

പപ്പായ – 1 ചെറുത്
തക്കാളി – 4 എണ്ണം
സവാള – 1എണ്ണം
മല്ലിയില – 2 tbs (അരിഞ്ഞത്)
നാരങ്ങാനീര്– 1/4 കപ്പ്
കുരുമുളക്പൊടി – 1/4 tsp

പപ്പായ തൊലികളഞ്ഞു കഷ്ണങ്ങളാക്കുക. തക്കാളി കുരുകളഞ്ഞു കഷ്ണങ്ങളാക്കുക. സവാള ചെറുതായി അരിയുക.

മുകളിൽ പറഞ്ഞവയും മല്ലിയിലയും നാരങ്ങാനീരും കുരുമുളകുപൊടിയും നന്നായി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കാം.