Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുഭക്ഷണം കഴിച്ച് പ്രമേഹത്തെ തുരത്താം

eating-food

ഭക്ഷണത്തിലൂടെ എങ്ങനെ പ്രമേഹത്തെ അകറ്റി നിര്‍ത്താം എന്നതാണ് ഇപ്പോൾ ഗവേഷകരുടെ പ്രധാന ചിന്താവിഷയം. ആരോഗ്യകരമായ ഭക്ഷണ ശീലത്തിലൂടെ ടെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും അതുവഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

ഭക്ഷണരീതി തന്നെയാണ് പ്രമേഹം പോലെയുള്ള രോഗങ്ങൾക്ക് ഒരു പരിധിവരെ കാരണമാകുന്നത്. നമ്മുടെ പുതിയ തലമുറ കൂടുതല്‍ ആശ്രയിക്കുന്നത് ഫാസ്റ്റ് ഫുഡിനെയാണ്. വീട്ടുഭക്ഷണം ഉപേക്ഷിച്ച് ഫാസ്റ്റ്ഫുഡിന്റെ പിന്നാലെ പോകുന്നവർ ഓർക്കുക, ശരീരഭാരം കൂടുകയെന്നത് മാത്രമല്ല നിങ്ങളെ കാത്തിരിക്കുന്ന അപകടം, നിങ്ങളുടെ ഭക്ഷണശീലം പ്രമേഹത്തിനും കാരണമാകുന്നുണ്ട്.

പലപ്പോഴും പുറത്തുനിന്നും സാധാരണ ഫാസ്റ്റ് ഫുഡ് കഴിക്കുന്ന വ്യക്തികൾക്ക് വീട്ടുഭക്ഷണം കഴിക്കുന്നവരേക്കാൾ 15 ശതമാനം അധികം ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനിടയുണ്ടെന്ന് ഗവേഷകർ പറയുന്നു. ഹാർവാർഡ് ടി എച്ച് ചാൻ പബ്ലിക് ഹെൽത്ത് സ്കൂളിലെ വിദഗ്ദരാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

പോഷക സമൃദ്ധമായതും ജീവിതശൈലിക്കിണങ്ങുന്നതുമായ ഭക്ഷണം വീട്ടിൽ ഒരുക്കി പ്രമേഹം തടയാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ഇലക്കറികളും പഴവര്‍ഗങ്ങളും ധാന്യങ്ങളും മാംസവും പാലും പയറു വര്‍ഗങ്ങളും എല്ലാം ഉള്‍പ്പെടുത്തുന്നതാണ് സമീകൃതാഹാരമെന്നു പറയുന്നത്. മെഡിക്കൽ ജേണലായ PLOS മെഡിസിനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: