നിപ്പ വൈറസ് ബംഗ്ലാദേശ് സ്ട്രെയിൻ ആണെന്നു സ്ഥിരീകരണം

കേരളത്തിലെ നിപ്പ വൈറസ് ബംഗ്ലാദേശ് സ്ട്രെയിൻ ആണെന്നു സ്ഥിരീകരണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടന്ന പരിശോധനയിലാണ് ഇതു വ്യക്തമായത്.

രണ്ടുതരത്തിലുള്ള സ്ട്രെയിനുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്, ബംഗ്ലാദേശും മലേഷ്യയും. അതിൽ ബംഗ്ലാദേശ് സ്ട്രെയിനാണ് കേരളത്തിൽ പടർന്നത്.

വവ്വാലുകളാണ് ഈ വൈറസിന്റെ റിസർവോയർ ഹോസ്റ്റ്. കേരളത്തിൽ ഈ വൈറസ് പനി ആരംഭിച്ചത് വവ്വാലുകളിൽ നിന്നാണോ എന്ന് ഉറപ്പിക്കാൻ വവ്വാലുകളെ പിടിച്ച് പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ ഫലങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ ഇതിനും വ്യക്തത ഉണ്ടാകും.

Read More : Health News