Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശിശുമരണങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയ നിങ്ങളിലുണ്ടോ? പരിശോധിക്കൂ...

pregnancy-checkup

ദശലക്ഷക്കണക്കിനു ശിശുമരണങ്ങൾക്കു കാരണമാകുന്ന സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ എറ്റവും കൂടുതലുള്ളത് ഇന്ത്യയിലെ ഗർഭിണികളിൽ ആണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ലോകത്ത് ചാപിള്ളയെ പ്രസവിക്കാനും ഒന്നരലക്ഷം ശിശുമരണങ്ങൾക്കും കാരണം ഗ്രൂപ്പ്ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയയാണ്. 

ഇന്ത്യ(2,446,500), ചൈന(1,934,900), നൈജീരിയ(1.060,000), യുഎസ്(942,800), ഇൻഡോനേഷ്യ(799,100) എന്നീ അഞ്ചു രാജ്യങ്ങളിലാണ് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ഉള്ള ഗർഭിണികൾ ഏറ്റവും കൂടുതലുള്ളത്.

യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ നടത്തിയ പഠനത്തിൽ ലോകത്ത് അഞ്ചിൽ ഒരു ഗർഭിണി വീതം ജിബിഎസ് ബാക്ടീരിയയെ വഹിക്കുന്നതായി കണ്ടു. അമ്മയുടെയും നവജാത ശിശുവിന്റെയും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇത് തടയാൻ സാധിക്കുന്നതാണ്. 21.7 ദശലക്ഷം ഗർഭിണികളിൽ ഈ ബാക്ടീരിയ ഉണ്ടെന്നും അതിൽ മിക്കതും തിരിച്ചറിയപ്പെടാതെയോ ചികിത്സിക്കപ്പെടാതെയോ പോകുന്നതായും പഠനത്തിൽക്കണ്ടു. അമ്മയ്ക്ക് നൽകുന്ന വാക്സിനിലൂടെ 2,31,000 മാതൃശിശു ജിബിഎസ് കേസുകൾ തടയാൻ സാധിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. 

ലോകമെമ്പാടുമുള്ള 100 ശാസ്ത്രജ്ഞർ നടത്തിയ 11 ഗവേഷണഫലങ്ങൾ പറയുന്നത് ഓരോ വർഷവും 410000 ജിബിഎസ് കേസുകൾ ഉണ്ടാകുന്നുവെന്നാണ്. കുറഞ്ഞത് 147000 ശിശുമരണങ്ങൾക്കും ചാപിള്ളയെ പ്രസവിക്കാനും ഇതു കാരണമാകുന്നുവെന്നും പഠനത്തിൽ കണ്ടു.

ജിബിഎസ് ബാധിക്കുന്നതു മൂലം ഗർഭിണികൾ, അവരുടെ കുട്ടികൾ, നവജാതശിശുക്കൾ എന്നിവർക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ലോകത്തെ ഓരോ രാജ്യങ്ങളിലെയും വിവരങ്ങൾ ശേഖരിച്ച് 2015–ൽ പഠനം നടത്തിയിരുന്നു. 

ലോകത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള ഗർഭിണികളിൽ ജിബിഎസ് ഉള്ളതായി പുതിയ പഠനത്തിൽ കണ്ടു. ലോകത്ത് ശരാശരി 18 ശതമാനം ഗർഭിണികൾ ഈ ബാക്ടീരിയ വഹിക്കുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ 11 ശതമാനവും കരീബിയൻ രാജ്യങ്ങളിൽ 35 ശതമാനവും. 195 രാജ്യങ്ങവിലായി 21.7 ദശലക്ഷം പേരിലാണ് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ഉള്ളത്. 

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ പ്രൊഫസറായ ജോയ് ലോൺ പറയുന്നത്, ഓരോ രാജ്യത്തും ഒഴിവാക്കാൻ സാധിക്കുന്ന ജിബിഎസ് മൂലമുള്ള മരണങ്ങൾ നടക്കുന്നുണ്ട്. ശിശുവിന്റെയോ ചെറിയ കുട്ടിയുടെയോ മരണം കാണേണ്ടി വരുന്ന അച്ഛനമ്മമാർ നിരവധിയാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഓരോ വർഷവും ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കൽ രോഗങ്ങൾ ബാധിച്ച 29000ത്തോളം കേസുകൾ ആന്റിബയോട്ടിക്സുകൾ ഉപയോഗിച്ച് നടത്തുന്നുണ്ട്.

എന്നാൽ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വീടുകളിൽത്തന്നെ പ്രസവം നടക്കുന്നിടത്ത് ഇതു പ്രയാസമാണ്. കൂടാതെ ജിബിഎസ് സ്ക്രീനിങ്ങിനുള്ള ലാബ് സൗകര്യവും പരിമിതമാണ്. ജിബിഎസ് തടയാനുള്ള നിരവധി വാക്സിനുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ പറഞ്ഞു.

ടെറ്റനസ്, പെർടുസിസ്, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്തുടങ്ങി വാക്സിനുകൾ ലഭ്യമായ നിരവധി രോഗങ്ങൾ മൂലമുള്ള ശിശുമരണ നിരക്കിനെക്കാൾ അധികമാണ് ജിബിഎസ് മൂലമുള്ള മരണനിരക്ക്.

80 ശതമാനം ഫലപ്രദവും 90 ശതമാനം സത്രീകളിലേക്കെത്തിയതുമായ, അമ്മമാർക്കുള്ള ജിബിഎസ് വാക്സിൻ 2,31,000 ജിബിഎസ് കേസുകൾ തടയുമെന്ന് പഠനം പറയുന്നു. 

Read More : Ladies Corner