ഡ്യൂട്ടി സമയം കഴിഞ്ഞും ജോലി ചെയ്യാറുണ്ടോ? തൊഴിലിടത്തും വേണം മാനസികാരോഗ്യം
ജോലിത്തിരക്കിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യരുടെ കാലഘട്ടമാണ് ഇത്. രാത്രയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പലർക്കും സന്തോഷവും സമാധാനവും കണി കാണാൻ പോലും കിട്ടാറില്ല. പലർക്കും അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു. ജോലി സമയം കഴിഞ്ഞും ഓഫിസിലിരിക്കേണ്ടി വരുന്ന
ജോലിത്തിരക്കിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യരുടെ കാലഘട്ടമാണ് ഇത്. രാത്രയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പലർക്കും സന്തോഷവും സമാധാനവും കണി കാണാൻ പോലും കിട്ടാറില്ല. പലർക്കും അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു. ജോലി സമയം കഴിഞ്ഞും ഓഫിസിലിരിക്കേണ്ടി വരുന്ന
ജോലിത്തിരക്കിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യരുടെ കാലഘട്ടമാണ് ഇത്. രാത്രയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പലർക്കും സന്തോഷവും സമാധാനവും കണി കാണാൻ പോലും കിട്ടാറില്ല. പലർക്കും അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു. ജോലി സമയം കഴിഞ്ഞും ഓഫിസിലിരിക്കേണ്ടി വരുന്ന
ജോലിത്തിരക്കിനിടെ സ്വന്തം കാര്യം നോക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യരുടെ കാലഘട്ടമാണിത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്ന പലർക്കും സന്തോഷവും സമാധാനവും കണി കാണാൻ പോലും കിട്ടാറില്ല. അവധി ദിവസങ്ങളിൽ പോലും പലർക്കും ജോലി ചെയ്യേണ്ടി വരുന്നു. ജോലി സമയം കഴിഞ്ഞും ഓഫിസിലിരിക്കേണ്ടി വരുന്ന ഇത്തരം വ്യക്തികളുടെ മാനസികാരോഗ്യം വളരെ മോശമായിരിക്കും. ശാരീരികമായി ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും വലുതാണ്.
എന്നാൽ സന്തുഷ്ടരും ആരോഗ്യവുമുള്ള ജീവനക്കാരാണ് ഒരു സ്ഥാപനത്തിന്റെ വിജയത്തിൽ കാര്യമായി സംഭാവന ചെയ്യാൻ കഴിവുള്ളവരെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കഴിയും. അതിന് ജോലിയും സ്വകാര്യജീവിതവും തമ്മിൽ ബാലൻസ് നിർബന്ധമായും വേണം. അത്തരത്തിൽ ജീവനക്കാരിൽ ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ചൈനയിലെ റീട്ടെയിൽ വ്യവസായി 'അൺഹാപ്പി അവധി' നൽകിയത് വലിയ ശ്രദ്ധ നേടിയിരുന്നു. ജീവനക്കാരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും കൂടുതൽ പരിഗണന നൽകി കൊണ്ടാണ് കമ്പനി ഈ അവധി പ്രഖ്യാപിച്ചത്. സന്തുഷ്ടരല്ലെങ്കിൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുക എന്നതായിരുന്നു ആ പോളിസി.
ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ആഗോള ഭീമൻ കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ വർക് ലൈഫ് ബാലൻസിനായി ജോലി സമയത്തിലെ മാറ്റങ്ങൾ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം, വിശ്രമിക്കുന്നതിനും ജോലി സമ്മർദ്ദം ഒഴിവാക്കാനും ഉള്ള വിശ്രമ മുറികൾ പ്രത്യേകം ഗെയിം റൂമുകൾ, സഹപ്രവർത്തകരുമായി ബന്ധപ്പെടാനും സാമൂഹികമായി ഇടപഴകാനും ഉള്ള അവസരങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് നൽകിയിട്ടുള്ളത്. ജീവനക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രത്യേകം വെൽഫെയർ നയങ്ങളുമുണ്ട്.
ജീവനക്കാർ ആരോഗ്യകരവും വിശ്രമകരവുമായ ജീവിതം നയിക്കണമെന്നും മാനസികാരോഗ്യം വേണമെന്നും ഓരോ സംരംഭകനും ചിന്തിക്കേണ്ടതുണ്ട്. തന്റെ സ്ഥിരം തോട്ടം തൊഴിലാളികൾക്ക് 26 വീടു വച്ച് നൽകി മാതൃകയായ മലയാളി സംരംഭകനെക്കുറിച്ചും ഈയിടെ നാം അറിഞ്ഞതാണ്. ജീവനക്കാരുടെ ക്ഷേമമാണ് വലുത് എന്ന് തെളിയിക്കുന്ന പ്രവൃത്തികളാണ് ഇവയെല്ലാം. ജോലിസ്ഥലത്തെ ഉത്കണ്ഠകൾ തൊഴിലാളികളുടെ മാനസികാരോഗ്യത്തെയും കുടുംബ ബന്ധങ്ങളെയും സോഷ്യൽ ലൈഫിനെയും വളരെയധികം മോശമായി ബാധിക്കുന്നു. ഇത് വർധിച്ച ഹൃദയമിടിപ്പ്, ശ്വാസതടസ്സം, പേശികളിലെ സമ്മർദ്ദം തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾ ഉറക്കമില്ലായ്മ, ഏകാഗ്രത നഷ്ടം, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കാരണമാകും. ഇത്തരം ഉത്കണ്ഠകൾ പാനിക് അറ്റാക്ക്, വിഷാദ രോഗം, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്നിവയിലേക്ക് നയിച്ചേക്കാം.
ജോലിയിലെ ഉത്കണ്ഠ വീട്ടിലേക്ക് കൊണ്ടുവരുന്നവരാണ് നമ്മളിൽ പലരും, ഇത് ദേഷ്യം, ക്ഷമയില്ലായ്മ, വികാരപരമായ അകൽച്ച എന്നിവയിലേക്ക് നയിച്ചേക്കാം. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനും അടുപ്പം പുലർത്താനും ബുദ്ധിമുട്ട് നേരിടുകയും കുടുംബ സംഘർഷങ്ങൾക്കും ലൈംഗിക ആരോഗ്യം നശിക്കാനും വിവാഹമോചനത്തിനും വരെ കാരണമായേകാം. സുഹൃത്തുക്കളുമായും സാമൂഹികമായും ഇടപഴകുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടാം. മാത്രമല്ല ഹോബികളിലും താൽപ്പര്യങ്ങളിലും ഏർപ്പെടാൻ ബുദ്ധിമുട്ട് നേരിടുകയും ഈ ഉത്കണ്ഠ സാമൂഹിക ഒറ്റപ്പെടലിനും വിഷാദത്തിനും സോഷ്യൽ ലൈഫ് നഷ്ടമാകുന്നതിനും വരെ കാരണമാകുമെന്നറിയുക.
ജോലിസ്ഥലത്തെ തൊഴിലാളികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ പരിശോധിക്കാം
∙ അമിത ജോലിഭാരം
അമിതമായ ജോലിഭാരം, റോൾ സംഘർഷം, സമയപരിധി എന്നിവ മാനസിക സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും.
∙ വ്യക്തതയില്ലായ്മ
ജോലിഭാരങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും വ്യക്തതയില്ലായ്മയും റോൾ കൺഫ്യൂഷനും ജീവനക്കാരിൽ അനിശ്ചിതത്വവും ആശങ്കയും സൃഷ്ടിക്കും.
∙ പിന്തുണയില്ലായ്മ
മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ജീവനക്കാർക്ക് പിന്തുണയും ഉപദേശവും ലഭ്യമാക്കാത്തത് അവസ്ഥ വഷളാക്കും.
∙ ജീവിത-ജോലി സന്തുലിതാവസ്ഥയില്ലായ്മ
ദീർഘനേരം ജോലി ചെയ്യുകയും വ്യക്തിപരമായ സമയം ഇല്ലാതിരിക്കുകയും ചെയ്യുന്നത് മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
∙ മോശം ജോലിസ്ഥല സംസ്കാരം
വിവേചനം, ബഹുമാനക്കുറവ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ജോലിസ്ഥല സംസ്കാരം ജീവനക്കാരിൽ സമ്മർദ്ദവും ഉത്കണ്ഠയും സൃഷ്ടിക്കും.
മൾട്ടി ടാസ്കിങ് കഴിവ് ഉള്ളവരെ മാത്രമേ ഒരേ സമയം വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ നൽകാവൂ. ജീവനക്കാരുടെ കഴിവുകൾ കൃത്യമായി വിലയിരുത്താതെ ജോലികൾ ഏല്പിക്കുകയും അത് കഴിയാതെ വരുമ്പോൾ അവരെ മാനസികമായി തളർത്തുകയും ചെയ്യുന്നത് പല സ്ഥാപനങ്ങളിലെയും പതിവ് കാഴ്ചയാണ്. ചെറിയ ശമ്പളത്തിൽ കൂടുതൽ പണിയെടുപ്പിച്ച് ജീവനക്കാരെ മുതലെടുക്കുന്നത് കമ്പനിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
ജോലിക്ക് വ്യക്തികളെ എടുക്കുന്ന അവസരത്തിൽ തന്നെ എന്തായിരിക്കും അവരുടെ ഉത്തരവാദിത്തങ്ങൾ എന്ന് വ്യക്തമായി വിവരിക്കുന്നതും കൃത്യമായ പരിശീലനം നൽകുന്നതും ജീവനക്കാരുടെ ജോലി എളുപ്പമാക്കും. ഇങ്ങനെ ചെയ്യാതിരിക്കുകയും മറിച്ച് ശകാരിക്കുകയും ചെയ്താൽ വ്യക്തിയുടെ മാനസിക നിലയോടൊപ്പം സ്ഥാപനത്തിന്റെ ഭാവിക്കും പ്രശ്നമാകുമെന്ന് തീർച്ച.
തൊഴിലിടത്തിലെ ഓരോ വ്യക്തിയുടെയും സമയത്തിന് പ്രത്യേകം വില കല്പിക്കേണ്ടതുണ്ട്. സ്വകാര്യജീവിതത്തിൽ ഹാപ്പി ആണെങ്കില്‍ അവർ ജോലിസ്ഥലത്തും ജോലിയിലും സന്തോഷവാനാകും.
ജീവനക്കാരുടെ ക്ഷേമം ശാരീരികവും മാനസികവുമായ ആരോഗ്യം, ജീവിതസന്തോഷം എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. ജീവനക്കാർക്ക് പിന്തുണയും വിലപ്പെട്ടവരാണെന്ന തോന്നലുമുണ്ടെങ്കിൽ അവർ കൂടുതൽ പ്രചോദിതരും ഉൽപാദനക്ഷമരും തൊഴിലിൽ കടന്നുപിടിക്കുന്നവരുമാകും.
ജോലിസ്ഥലത്തത്ത് ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും സ്ഥാപന മേധാവികൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പരിശോധിക്കാം
•ജീവനക്കാരുമായി ആശയവിനിമയം നടത്തുക, തുറന്നു സംസാരിക്കുകയും അഭിപ്രായങ്ങൾക്ക് വില നൽകുകയും ചെയ്യുക.
•ചെയ്യുന്ന തൊഴിലിന് അംഗീകാരവും പ്രശംസയും നൽകുക, അവരുടെ പ്രവർത്തനം വിലമതിക്കപ്പെടുന്നുവെന്ന് തോന്നിപ്പിക്കുക.
•സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും ദൗത്യങ്ങളും വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുക. അവരുടെ ആശങ്കകളും പ്രശ്നങ്ങളും കേൾക്കുകയും പരിഹരിക്കുകയും ചെയ്യുന്ന അവസരങ്ങൾ ഒരുക്കുക. തുറന്ന സംവാദങ്ങൾക്കുള്ള പ്ലാറ്റ്ഫോമുകളും വേണം.
•ജീവനക്കാർക്ക് പഠിക്കാനും വളരാനും അവസരങ്ങൾ നൽകുക, പുതിയ കഴിവുകൾ നേടാനും കരിയർ വികസിപ്പിക്കാനും പരിശീലന പരിപാടികളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുക. ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണയും സാമ്പത്തിക സഹായവും നൽകുക.
•സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും മികച്ച സ്ഥാപനപ്രതിച്ഛായ വാഗ്ദാനം നല്കുന്നതിലൂടെയും തൊഴിലാളികളെ കമ്പനിയിൽ നിലനിർത്താൻ ശ്രമിക്കുക.
•ജീവനക്കാർക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകുക, എല്ലാവരോടും അന്തസ്സോടും ബഹുമാനത്തോടും കൂടി മാത്രം പെരുമാറുക. അവർക്കിടയിൽ വിവേചനം കാണിക്കാതിരിക്കുക.
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വ്യത്യസ്ത കഴിവുകളും കാഴ്ചപ്പാടുകളും ഉള്ളവരോടൊപ്പം പ്രവർത്തിക്കാൻ അവസരം നൽകുന്നത്
ജീവനക്കാർക്കും സ്ഥാപനത്തിന്റെ വളർച്ചക്കും നല്ലതാണ്. ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നത് ധാർമിക ഉത്തരവാദിത്തം മാത്രമല്ല, മറിച് സ്ഥാപനത്തിനും അതിന്റെ ജീവനക്കാർക്കും കാര്യമായ നേട്ടങ്ങൾ നൽകുന്ന ഒരു തന്ത്രപരമായ ബിസിനസ്സ് തീരുമാനം കൂടിയാണ്.
തൊഴിലിടത്തിലെ പുനരാവിഷ്കരണങ്ങൾ
ആധുനികവും സൗകര്യപ്രദവുമായ ഓഫിസ് സൗകര്യങ്ങൾ, എർഗോണോമിക്സ്, ശബ്ദനിയന്ത്രണം തുടങ്ങിയവ പരിഷ്കരിക്കുക. ആരോഗ്യകരവും ആരാമപ്രദവുമായ പ്രവർത്തന സൗകര്യം ഉല്പാദനക്ഷമതയും ക്ഷേമവും വർധിപ്പിക്കും.
മാനസികാരോഗ്യ വിദഗ്ദരുടെ സേവനം
ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന ഒരു സ്ഥാപനത്തിൽ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പ്രഫഷനൽ സോഷ്യൽ വർക്ക് (MSW) യോഗ്യതയുള്ള ജീവനക്കാരുടെ വെൽഫെയർ ഓഫിസർ, വെൽനസ് കോർഡിനേറ്റർ, ഫൺ മാനേജർ, കൗൺസിലർ എന്നിവരെ നിയമിച്ച് ജീവനക്കാർക്ക് പ്രത്യേകം മനഃശാസ്ത്രപരമായ സഹായവും ഉപദേശവും ലഭ്യമാക്കുക. കൗൺസിലിങ്, സ്ട്രെസ് മാനേജ്മെന്റ് തന്ത്രങ്ങൾ എന്നിവ ജീവനക്കാരുടെ സമ്മർദ്ദനിവാരണത്തിന് സഹായിക്കും.
മെന്ററിങ് പ്രോഗ്രാമുകൾ
അനുഭവസമ്പന്നരായ സീനിയർ ജീവനക്കാർ പുതിയ ജീവനക്കാരെ മെന്ററിങ് ചെയ്യുന്നതിലൂടെ അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും കഴിയും. ഇതിലൂടെ പുതുതായി വരുന്നവർക്ക് മികച്ച പിന്തുണയും മാർഗനിർദേശവും ലഭിക്കും എന്ന് മാത്രമല്ല പുതിയ വെല്ലുവിളികളും മറ്റും കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കാം
ധനസഹായ പദ്ധതികൾ
വാഹനവാടക, വിദ്യാഭ്യാസസഹായം, ഭവനവായ്പാ സൗകര്യങ്ങൾ തുടങ്ങിയ ധനസഹായ പദ്ധതികൾ ജീവനക്കാരുടെ പ്രതിബദ്ധതയും സന്തോഷവും വർധിപ്പിക്കും.
തൊഴിലാളികളുടെ അവധി
ജീവനക്കാരുടെ പുനഃശക്തീകരണത്തിനും പുന:പ്രാപ്തിക്കുമായി അവധിക്കാലങ്ങൾ അനുവദിക്കുക. മാതൃത്വ/പിതൃത്വാവധി, ദീർഘകാല അവധി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
സാമൂഹിക-സാംസ്കാരിക പരിപാടികൾ
വ്യത്യസ്ത ഇടവേളകളിൽ ടീം ബിൽഡിങ്, സാംസ്കാരിക/വിനോദ പരിപാടികൾ, സാമൂഹികപ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുക. ഇത് ജീവനക്കാരുടെ ഐക്യബോധവും സഹകരണവും വർധിപ്പിക്കും.
ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന സ്ഥാപനങ്ങൾ ജോലി-ജീവിത സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കും. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നത് ജീവനക്കാരുടെ അസുഖ അവധി കുറയ്ക്കാനും സഹായിക്കും.
അറിയുക പ്രഫഷനലിസം ബിസ്സിനസ് കെട്ടിപ്പടുക്കുന്നതിലും പണം സമ്പാദിക്കുന്നതിലും മാത്രം പോരാ മറിച്ചു സ്ഥാപനത്തിന്റെ വിജയത്തിന് അഹോരാത്രം പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകരായ തൊഴിലാളികൾക്ക് അർഹമായ പരിഗണനയും അംഗീകാരവും വേതനവും നല്കുന്നതിലും കൂടെ വേണം.
അവരോടുള്ള കരുതലുകളും സ്‌നേഹവും പാരിതോഷികങ്ങൾ നൽകലുകളുമൊക്കെകൊണ്ട് മാത്രമേ നിങ്ങളോടും സ്ഥാപനത്തോടുമുള്ള അവരുടെ സ്‌നേഹത്തിനും ആത്മാർത്ഥതക്കും അതിലൂടെ സ്ഥാപനത്തിന്റെ സൽപ്പേരിനു പ്രശസ്തിക്കും ഗുണം ചെയ്യും. ഇത് സ്ഥാപനത്തിലേക്ക് കൂടുതൽ കഴിവുള്ളവരും മികച്ചവരുമായ തൊഴിലാളികളെ ആകർഷിക്കും.
(ലേഖകൻ ചൈൽഡ് അഡോളസന്റ് & റിലേഷൻഷിപ് കൗൺസിലർ ആണ്)