ചോദ്യം : മാതാപിതാക്കൾക്കു ഞങ്ങൾ രണ്ട് ആൺകുട്ടികളാണ്. അച്ഛന്റെ ബാല്യം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആ അവസ്ഥയിൽ നിന്നു സ്വയം കയറിവന്നു. അച്ഛൻ പ്രത്യേക സ്വഭാവക്കാരനാണ്. കൂട്ടുകാരോ യാത്രകളോ മറ്റു വിനോദങ്ങളോ ഇല്ല. ഞങ്ങളുടെ കാര്യങ്ങൾ ചെയ്തിരുന്നത് അമ്മയാണ്. ഞങ്ങൾ പഠിച്ചു നല്ല നിലയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : മാതാപിതാക്കൾക്കു ഞങ്ങൾ രണ്ട് ആൺകുട്ടികളാണ്. അച്ഛന്റെ ബാല്യം വളരെ കഷ്ടതകൾ നിറഞ്ഞതായിരുന്നു. ആ അവസ്ഥയിൽ നിന്നു സ്വയം കയറിവന്നു. അച്ഛൻ പ്രത്യേക സ്വഭാവക്കാരനാണ്. കൂട്ടുകാരോ യാത്രകളോ മറ്റു വിനോദങ്ങളോ ഇല്ല. ഞങ്ങളുടെ കാര്യങ്ങൾ ചെയ്തിരുന്നത് അമ്മയാണ്. ഞങ്ങൾ പഠിച്ചു നല്ല നിലയിലാണ്. അച്ഛനും അമ്മയും സ്വന്തം വീട്ടിൽ താമസിക്കുന്നു. രണ്ടു പേരും മരണത്തെ പ്രതീക്ഷിച്ചിരിക്കുകയാണ്. അച്ഛന് 74 ഉം അമ്മയ്ക്ക് 72 ഉം വയസ്സാണ്. എല്ലാം കഴിഞ്ഞെന്ന മട്ടാണ് അവർക്ക്. ഞങ്ങളുടെ കുട്ടികളുടെ സാമീപ്യം പോലും ആഗ്രഹിക്കുന്നില്ല. എന്താണ് ഇതിൽ ചെയ്യാൻ പറ്റുക?

ഉത്തരം : അച്ഛൻ ഒതുങ്ങിക്കൂടിയ വ്യക്തിയാണെങ്കിലും അമ്മ ഒരു സാധാരണ സ്ത്രീയാണ്. പക്ഷെ അച്ഛന്റെ കൂടെയുള്ള ജീവിതം അമ്മയേയും മാറ്റി. അമ്മയുടെ ജീവിതത്തിലെ ഏക കൂട്ട് നിങ്ങൾ മക്കളായിരിക്കും. നിങ്ങൾക്കൊപ്പം താമസിക്കണമെന്നും പേരക്കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കണമെന്നും അമ്മയ്ക്ക് ആഗ്രഹം ഉണ്ടാകും. പക്ഷെ അച്ഛന് താൽപര്യമില്ലാത്തതിനാൽ അമ്മ ഈ ആഗ്രഹങ്ങൾ മനസിൽ അടക്കിവച്ചിരിക്കുകയാണ്. മരണത്തെ കാത്തിരിക്കുന്നു എന്ന് പറയുന്നത് വിഷാദരോഗത്തിന്റെ ലക്ഷണമാണ്. അമ്മയ്ക്ക് വിഷാദരോഗം (Depression) വരാനുള്ള സാധ്യതകളും ഉണ്ട്. അച്ഛന്റെ സ്വഭാവം മാറ്റാൻ പറ്റും എന്നെനിക്ക് തോന്നുന്നില്ല. ബാല്യത്തിലെ തിക്താനുഭവങ്ങൾ ആയിരിക്കാം അദ്ദേഹത്തെ ഇങ്ങനെ ആക്കിയത്. പക്ഷെ അമ്മയുടെ വിഷാദരോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും എന്നാണ് എനിക്ക് മനസിലാകുന്നത്. അമ്മയ്ക്ക് ആവശ്യമായ ചികിത്സ നൽകുക.  

ADVERTISEMENT

Content Summary : Is depression in older adults normal? - Dr. Priya Vijayakumar