കേരളീയരുടെ ദേശീയഭക്ഷണമാണ് പൊറോട്ട. എത്രയൊക്കെ വേണ്ടെന്നുവച്ചാലും ചൂടു പൊറോട്ട കാണുമ്പോൾ മലയാളികൾ അറിയാതെ കഴിച്ചുപോകും. ഇങ്ങനെയുള്ള പൊറോട്ടയെ ആരോഗ്യത്തിനു നല്ലതല്ലെന്നു പറഞ്ഞ് മാറ്റിനിറുത്തുകയാണെന്നാണ് പൊറോട്ടപ്രേമികളുടെ പരാതി. എന്തുകൊണ്ടാണ് പൊറോട്ട അനാരോഗ്യം ക്ഷണിച്ചുവരുത്തുമെന്നു പറയുന്നതെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയരുടെ ദേശീയഭക്ഷണമാണ് പൊറോട്ട. എത്രയൊക്കെ വേണ്ടെന്നുവച്ചാലും ചൂടു പൊറോട്ട കാണുമ്പോൾ മലയാളികൾ അറിയാതെ കഴിച്ചുപോകും. ഇങ്ങനെയുള്ള പൊറോട്ടയെ ആരോഗ്യത്തിനു നല്ലതല്ലെന്നു പറഞ്ഞ് മാറ്റിനിറുത്തുകയാണെന്നാണ് പൊറോട്ടപ്രേമികളുടെ പരാതി. എന്തുകൊണ്ടാണ് പൊറോട്ട അനാരോഗ്യം ക്ഷണിച്ചുവരുത്തുമെന്നു പറയുന്നതെന്നു നോക്കാം. 

ADVERTISEMENT

മൈദ മാവ് ഉപയോഗിച്ചുണ്ടാക്കുന്ന ഒരു വിഭവമാണ് പൊറോട്ട. പല ഡോക്ടർമാരും മൈദയെ വിശേഷിപ്പിക്കുന്നത് വൈറ്റ് ഡെത്ത് അല്ലെങ്കില്‍ സ്ലോ പോയ്സൺ എന്നാണ്. ശരീരത്തിനു ഹാനികരമായ ചില രാസപദാർഥങ്ങൾ ഉപയോഗിച്ചു ഗോതമ്പ് സംസ്കരിച്ചെടുത്താണ് പൊറോട്ടയ്ക്കുള്ള മൈദ ഉണ്ടാക്കുന്നത്. പ്രധാനമായും ബെൻസോയിൽ പെറോക്സൈഡ്, ക്ലോറിൻ ഡയോക്സൈഡ്, കാൽസ്യം പെറോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, ക്ലോറിൻ എന്നിങ്ങനെ ഒട്ടേറെ ബ്ലീച്ചിങ് ഏജന്റുകളുണ്ട്. ഇവയിൽ ഏതെങ്കിലും ഒന്നു ചേർത്താണ് ഗോതമ്പുപൊടിയെ ബ്ലീച്ച് ചെയ്ത് മൈദയാക്കുന്നത്. അലോക്സാൻ എന്ന രാസവസ്തു മൈദയെ മൃദുവുള്ളതാക്കുന്നു. ഈ രാസപദാർഥങ്ങൾ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ മൈദയിലെ പോഷകങ്ങളും നാരുകളും പൂർണമായും നശിക്കുന്നു. 

ADVERTISEMENT

ഇതിലെ പ്രോട്ടീനിന്റെയും മറ്റും ഘടനയിൽ വ്യത്യാസം വരുന്നതോടെ അവയുടെ സ്വാഭാവിക ഗുണം നഷ്ടമാകുന്നു. അങ്ങനെ യാതൊരു പോഷകങ്ങൾ ഇല്ലാത്തതും എന്നാൽ കാലറിയിൽ മുന്നിൽ നിൽക്കുന്നതുമായ ഒന്നായി മൈദ മാറുന്നു. 

ADVERTISEMENT

അലോക്സാൻ പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നതിനാൽ പ്രമേഹ സാധ്യത കൂടും. ബെൻസോയിൽ പെറോക്സൈഡ് അന്തർദേശീയ തലത്തിൽ അനുവദനീയമാണെങ്കിലും മനുഷ്യ ഉപഭോഗത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഉപയോഗിക്കേണ്ടത്. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള മൈദ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. ഒപ്പം അലോക്സാൻ പ്രമേഹത്തിനു വഴിയൊരുക്കും. നാരുകൾ പൂർണമായും നീക്കുന്നതുകൊണ്ട് ദഹനക്കേട്, മലബന്ധം, വൻകുടൽ മലാശയ കാൻസർ, അമിതവണ്ണം, പ്രമേഹം, ഹൃദയപ്രശ്നങ്ങൾ, ഹോർമോൺ അസന്തുലനം തുടങ്ങി പല അരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. 

പൊറോട്ട പ്രേമികൾക്ക് ഇനി ചെയ്യാവുന്നത് വല്ലപ്പോഴും മാത്രം പൊറോട്ട കഴിക്കുക, കഴിക്കുമ്പോൾ രണ്ടെണ്ണത്തിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക, ഇതോടൊപ്പം ധാരാളം സാലഡ്, വെജിറ്റബിൾ കുറുമ, ഇറച്ചി/മീൻകറി എന്നിവയുടെ ഒരു കോംബിനേഷൻ ഉൾപ്പെടുത്തുക എന്നതാണ്.

Content Summary: Side effects of Parotta