വേഗമേറിയ ഇന്നത്തെ ലോകത്തില്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് ജീവിതസൗഖ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഘടകമാണ് ശരീരഭാരം. ശരീര ഭാരത്തിലെ വര്‍ധനവ് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. വളരെ പതിയ മാസങ്ങളും വര്‍ഷങ്ങളും കൊണ്ട് വര്‍ധിക്കുന്ന ഭാരം

വേഗമേറിയ ഇന്നത്തെ ലോകത്തില്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് ജീവിതസൗഖ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഘടകമാണ് ശരീരഭാരം. ശരീര ഭാരത്തിലെ വര്‍ധനവ് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. വളരെ പതിയ മാസങ്ങളും വര്‍ഷങ്ങളും കൊണ്ട് വര്‍ധിക്കുന്ന ഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേഗമേറിയ ഇന്നത്തെ ലോകത്തില്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് ജീവിതസൗഖ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഘടകമാണ് ശരീരഭാരം. ശരീര ഭാരത്തിലെ വര്‍ധനവ് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. വളരെ പതിയ മാസങ്ങളും വര്‍ഷങ്ങളും കൊണ്ട് വര്‍ധിക്കുന്ന ഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേഗമേറിയ ഇന്നത്തെ ലോകത്തില്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് ജീവിതസൗഖ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധ പുലര്‍ത്തേണ്ട ഘടകമാണ് ശരീരഭാരം. ശരീര ഭാരത്തിലെ വര്‍ധനവ് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. വളരെ പതിയ മാസങ്ങളും വര്‍ഷങ്ങളും കൊണ്ട് വര്‍ധിക്കുന്ന ഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിച്ചെന്ന് വരില്ല. അമിതമായ ശരീരഭാരവും കൊളസ്ട്രോളും ഹൃദ്രോഗം അടക്കം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. 

 

ADVERTISEMENT

ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉയരുന്ന ശരീരഭാരത്തെ കുറിച്ച് സൂചനകള്‍ നല്‍കും. 

 

1. രക്തസമ്മര്‍ദവും കൊളസ്ട്രോളും

ഭാരം വര്‍ധിക്കുമ്പോൾ ഇത് നമ്മുടെ ഹൃദയാരോഗ്യ സംവിധാനത്തില്‍ അമിത സമ്മര്‍ദം ചെലുത്തും. ഇതിന്‍റെ ഭാഗമായി രക്തസമ്മര്‍ദം നിലവിട്ട് ഉയരാം. ഭാരവര്‍ധനവ് ശരീരത്തിലെ കൊഴുപ്പിന്‍റെ സന്തുലനം താളം തെറ്റിച്ച് ഉയര്‍ന്ന കൊളസ്ട്രോള്‍ തോതിലേക്കും നയിക്കാം. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കെല്ലാം ഇവ കാരണമാകാം.

ADVERTISEMENT

 

2. രൂപവ്യത്യാസം

ഷര്‍ട്ടും പാന്‍റും ചുരിദാറും ബ്ലൗസുമൊക്കെ മുറുക്കമാകാൻ തുടങ്ങുന്നതു പോലുള്ള പ്രകടമായ ലക്ഷണങ്ങള്‍ ഭാരവര്‍ധനവ് മൂലം സംഭവിച്ച് തുടങ്ങും. അരക്കെട്ടിന്‍റെ വലുപ്പത്തിലെ വര്‍ധന, തുടുത്ത കവിള്‍, അടിവയറ്റിലും തുടകളിലും കൊഴുപ്പ് അടിഞ്ഞു കൂടല്‍ എന്നിവയും ഇതിന്‍റെ ഭാഗമായി സംഭവിക്കാം. 

 

ADVERTISEMENT

3. ഭക്ഷണത്തോടുള്ള ആര്‍ത്തി

കാലറി അധികമുള്ള ഭക്ഷണം കാണുമ്പോൾ  അവ കഴിക്കാനുള്ള ആസക്തി പ്രകടിപ്പിക്കുന്നതും ശരീരഭാരം ഉയരുന്നതിന്‍റെ ലക്ഷണമാണ്. ഇത്തരം ആര്‍ത്തി സമര്‍ഥമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിച്ചു വാരി ഭക്ഷണം കഴിക്കുന്നതിലേക്കും ഉയര്‍ന്ന കാലറി അകത്താക്കുന്നതിലേക്കും ഇവ നയിക്കാം. 

 

4. എപ്പോഴും ക്ഷീണം

ഭാരം പരിധി വിട്ടുയരുന്നത് ശരീരത്തിന് സമ്മര്‍ദമുണ്ടാക്കി ക്ഷീണം വര്‍ധിപ്പിക്കും. അവയവങ്ങളുടെ കാര്യക്ഷമതയെയും അമിതഭാരം ബാധിക്കും. 

 

5. പകലുറക്കം, രാത്രി കൂര്‍ക്കംവലി

ഭാരം വര്‍ധിക്കുമ്പോൾ  കഴുത്തിന് ചുറ്റും കൊഴുപ്പടിയാന്‍ തുടങ്ങും. ഇത് ഉറക്കത്തില്‍ ശ്വാസനാളിയെ തടസ്സപ്പെടുത്തുന്നത് കൂര്‍ക്കം വലിയിലേക്കും സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങളിലേക്കും നയിക്കാം. തത്ഫലമായി രാത്രിയിലെ ഉറക്കത്തിന്‍റെ നിലവാരം കുറയുന്നത് പകലുറക്കത്തിനും കാരണമാകും. 

 

6. ശരീരം അനക്കുന്നതില്‍ വിമുഖത

വര്‍ക്ക് ഔട്ട് ചെയ്യുക, വ്യായാമം ചെയ്യുക, ഭാരം എടുത്ത് പൊക്കുക, പടി കയറുക പോലുള്ള ശരീരം അനങ്ങിയുള്ള പ്രവര്‍ത്തികളോടുള്ള വിമുഖതയും ഭാരം വര്‍ധിക്കുന്നതിന്‍റെ ലക്ഷണമാണ്. സജീവമല്ലാത്ത ജീവിതശൈലി കൂടുതല്‍ ഭാരവര്‍ധനവിലേക്കും നയിക്കും. 

 

7. ശ്വസിക്കാന്‍ ബുദ്ധിമുട്ട്

ഭാരം അമിതമാകുമ്പോൾ ഇത് നെഞ്ചിനും ശ്വാസകോശത്തിനും അമിത മര്‍ദ്ദം ചെലുത്തും. ഇതിനാല്‍ ശ്വസിക്കാനും അമിതവണ്ണക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാം. ശ്വാസംമുട്ടല്‍, വലിവ്, അസ്വസ്ഥത പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. 

 

8. സന്ധിവേദന

അമിതഭാരം കാലുകളിലെയും കൈകളിലെയും ഇടുപ്പിലെയും സന്ധികള്‍ക്കും സമ്മര്‍ദമുണ്ടാക്കും. സന്ധികളില്‍ നീര്‍ക്കെട്ട്, വേദന പോലുള്ള പ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം. പതിയെ പതിയെ ഓസ്റ്റിയോആര്‍ത്രൈറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും അമിതഭാരം കാരണമാകും. 

 

9. ആള്‍ക്കൂട്ടത്തെ ഒഴിവാക്കും

ഭാരവര്‍ധനവ് ശരീരത്തിന്‍റെ അഴകളവുകളില്‍ വരുത്തുന്ന മാറ്റം ആത്മവിശ്വാസത്തെയും ബാധിക്കും. ഇതിനാല്‍ ആള്‍ക്കൂട്ടത്തിലേക്കും സാമൂഹിക ഒത്തുചേരലുകളിലേക്കും പോകാനുള്ള വിമുഖതയും അമിതവണ്ണക്കാര്‍ക്ക് ഉണ്ടാകാം. 

 

ഫൈബര്‍ ധാരാളമുള്ള ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, ശാരീരിക മാനസിക സമ്മര്‍ദ നിയന്ത്രണം എന്നിവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ബോഡി മാസ് ഇന്‍ഡെക്സ് അധികമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഭാരനിയന്ത്രണത്തിനായി പിന്തുടരേണ്ടതാണ്. 

Content Summary: Warning Signs Of Weight Gain You Should Never Ignore

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT